പാക്കിസ്ഥാനെ സംരക്ഷിക്കുന്നതിലൂടെ ചിദംബരത്തിന് എന്താണ് കിട്ടുന്നത്?; പൊട്ടിത്തെറിച്ച് അമിത് ഷാ
കോൺഗ്രസ് എംപി പി ചിദംബരത്തിനെതിരെ രൂക്ഷവിമർശനവുമായി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയത് പാക്കിസ്ഥാൻകാരാണെന്നതിന് തെളിവെന്താണെന്ന ചിദംബരത്തിന്റെ ചോദ്യത്തിനെതിരെയാണ് അമിത് ഷാ രംഗത്തെത്തിയത്. പാക്കിസ്ഥാനെ സംരക്ഷിക്കാനാണ് ചിദംബരം ശ്രമിക്കുന്നതെന്നും ഇതിലൂടെ അവർ പാക്കിസ്ഥാന് ക്ലീൻ ചിറ്റ് നൽകുകയാണെന്നും ഷാ കുറ്റപ്പെടുത്തി.
' പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദികൾ കൊല്ലപ്പെട്ടതിൽ പ്രതിപക്ഷം സന്തോഷിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവർ അസ്വസ്ഥരാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. ജമ്മു കശ്മീർ പോലീസും സൈന്യവും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിക്കാൻ സാധിച്ചു.. ഇവർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരാണ്', അമിത് ഷാ പറഞ്ഞു.

' പാക്കിസ്ഥാനിൽ നിന്നാണ് ഭീകരവാദികൾ വന്നതെന്നതിന് എന്താണ് തെളിവ് എന്നായിരുന്നു ചിദംബരം ചോദിച്ചത്. എന്നാൽ അദ്ദേഹത്തോട് എനിക്ക് ചോദിക്കാനുള്ളത് പാക്കിസ്ഥാനെ സംരക്ഷിച്ചത് കൊണ്ട് എന്താണ് അവർക്ക് നേടാൻ ഉള്ളതെന്നാണ്. പ്രതിപക്ഷം ഇപ്പോൾ തികച്ചും അസ്വസ്ഥരാണെന്നാണഅ മനസിലാക്കാൻ സാഘിക്കുന്നത്. പ്രതിപക്ഷം കാണുന്നത് ഭീകരവാദികളുടെ മതം മാത്രമാണ്. അവർ പാക്കിസ്ഥാനികളോട് സംസാരിച്ചിട്ടുണ്ടോ?', ഷാ ചോദിച്ചു.
സാധാരണക്കാരായ മനുഷ്യർ അവരുടെ കുടുംബത്തിന് മുന്നിൽ വെച്ചാണ് കൊലചെയ്യപ്പെട്ടത്, കിരാത നടപടിയിൽ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു', ഷാ പറഞ്ഞു .
കോൺഗ്രസ് ഭരണകാലത്ത് രാജ്യത്ത് നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടും സൈനിക നടപടിയെടുക്കാൻ അന്നത്തെ സർക്കാരുകൾ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2005 മുതൽ 2011 വരെ 27 ഭീകരാക്രമണങ്ങൾ ഉണ്ടായി. എന്നാൽ കോൺഗ്രസ് ഗവൺമെന്റുകൾ എന്ത് ചെയ്തു? പാകിസ്ഥാന് കുറച്ച് രേഖകൾ അയച്ചുകൊടുത്ത് കൈകഴുകി, ഷാ വിമർശിച്ചു.
ഭീകരരുടെ പോക്കറ്റിൽ നിന്നും വോട്ടർ ഐഡിയും ചോക്ലേറ്റുകളും ലഭിച്ചു; അമിത് ഷാ
ഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസ ഉള്‍പ്പെടെ മൂന്ന് പേരെ വധിച്ച ഓപ്പറേഷന്‍ മഹാദേവിൻ്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.
സുലൈമാൻ എന്ന ഫൈസൽ, അഫ്ഗാൻ, ജിബ്രാൻ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. ഇവരിൽ സുലൈമാൻ ലഷ്കർ-ഇ-ത്വയ്ബയുടെ എ കാറ്റഗറി കമാൻഡറും, അഫ്ഗാൻ ലഷ്കർ-ഇ-ത്വയ്ബയുടെ എ കാറ്റഗറി ഭീകരനും, ജിബ്രാൻ എ ഗ്രേഡ് ഭീകരനുമായിരുന്നു.
പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരർ രാജ്യം വിട്ടുപോകാതിരിക്കാൻ സുരക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണം നടത്തിയവർ പാകിസ്ഥാനിൽ നിന്നാണ് വന്നതെന്ന് തെളിയിക്കുന്ന രേഖകൾ സർക്കാരിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ പക്കൽ തെളിവുകളുണ്ട്. കൊല്ലപ്പെട്ട രണ്ട് പേർക്കും പാക്കിസ്ഥാൻ വോട്ടർ ഐഡി കാർഡുകൾ ഉണ്ട്. അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന ചോക്ലേറ്റുകൾ പോലും പാക്കിസ്ഥാനിൽ നിർമ്മിച്ചതാണ്', ഷാ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി, ഇരകളുടെ കുടുംബാംഗങ്ങൾ, വിനോദസഞ്ചാരികൾ, കുതിര സവാരിക്കാർ, ഫോട്ടോഗ്രാഫർമാർ, പ്രദേശവാസികൾ എന്നിവരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. 1,055 ആളുകളെ മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തു. അതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖാചിത്രങ്ങൾ തയ്യാറാക്കി.ജൂൺ 22 ഓടെയാണ് പർവേസും ബഷീറുമാണ് ഭീകരവാദികൾക്ക് സഹായം നൽകിയവരാണെന്ന് കണ്ടെത്തിയത്.
പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ ഭീകരർക്ക് ഭക്ഷണം നൽകിയവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഭീകരരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ച ശേഷം ഏജൻസികളുടെ കസ്റ്റഡിയിൽ ഉള്ളവർ ഇവരെ തിരിച്ചറിഞ്ഞു.
ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭീകരവാദികളെ തിരിച്ചറിഞ്ഞത്. ഇവർക്ക് സഹായം നൽകിയവരെയെല്ലാം നേരത്തേ തന്നെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
ഭീകരാക്രമണ സ്ഥലത്ത് നി്നന കണ്ടെടുത്ത വെടിയുണ്ടകളുടെ എഫ്എസ്എൽ റിപ്പോർട്ട് തയ്യാറായിരുന്നു. കൂടാതെ ഭീകരരുടെ കൈയ്യിൽ നിന്നും കണ്ടെടുത്ത റൈഫിളുകൾ എഫ്എസ്എൽ റിപ്പോർട്ടുകളുമായി ഒത്തുനോക്കി. കൂടുതൽ പരിശോധനകൾ ചണ്ഡീഗഡിൽ നടത്തിയ ശേഷം, ഈ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചു', ഷാ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications