'മോദിയെ ദൈവത്തിനൊപ്പമിരുത്തിയാല് സംഭവിക്കാന്‍ പോകുന്നത് ഇത്...'; കടന്നാക്രമിച്ച് വീണ്ടും രാഹുല്‍
സന്‍ഫ്രാന്‍സിസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി ജെ പിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തങ്ങള്‍ക്ക് എല്ലാം അറിയാമെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് ഇന്ത്യയെ നയിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ദൈവത്തോടൊപ്പമിരുന്നാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പ്രധാനമന്ത്രി അത്തരത്തിലുള്ള ആളാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയേയും ദൈവത്തേയും ഒന്നിച്ചിരുത്തിയാല്‍ ഈ ലോകം എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് മോദി ദൈവത്തിന് പറഞ്ഞ് കൊടുക്കും. അപ്പോള്‍ താന്‍ എന്താണ് സൃഷ്ടിച്ചതെന്ന ആശയക്കുഴപ്പത്തിലാകും ദൈവം. തമാശയാണെങ്കിലും ഇതാണ് നടക്കുന്നത് എന്നും രാഹുല്‍ പറഞ്ഞു.

ശാസ്ത്രജ്ഞരേയും ചരിത്രകാരന്മാരേയും സൈനികരേയും വരെ അവര്‍ ഉപദേശിക്കും എന്നും രാഹുല്‍ അമേരിക്കയിലെ സംവാദ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു. ആരേയും കേള്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഒന്നും മനസ്സിലാക്കാന്‍ കഴിയില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു ആശയത്തേയും ഇന്ത്യ നിരസിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നമ്മള് പ്രതിനിധീകരിക്കുന്ന ഇന്ത്യ ഇതാണ് എന്നും അമേരിക്കയിലെ ഇന്ത്യക്കാരോടായി രാഹുല്‍ പറഞ്ഞു.
ഈ മൂല്യങ്ങളോട് നിങ്ങള്‍ യോജിച്ചില്ലായിരുന്നെങ്കില് നിങ്ങള്‍ ഇവിടെ എത്തില്ലായിരുന്നു. നിങ്ങള്‍ വിദ്വേഷത്തിലും അഹങ്കാരത്തിലും ആണ് വിശ്വസിച്ചിരുത് എങ്കില്‍ ബിജെപി യോഗത്തില്‍ ഇരുന്നേനെ. താന്‍ മന് കി ബാത്തും ചെയ്തേനെ, എന്നും രാഹുല്‍ പറഞ്ഞു. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. ഇത് ഒരിക്കലും ബിജെപിയില്‍ സംഭവിക്കില്ല. കാരണം അവിടെ ചോദ്യമില്ല, ഉത്തരം മാത്രമെ ഉള്ളൂ, രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും അടക്കമുള്ള എല്ലാ മഹാരഥന്മാരും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചത് എന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര വലിയ അനുഭവമായിരുന്നു. എന്‍ആര്‍ഐക്കാര്‍ ഇന്ത്യയുടെ അംബാസിഡര്‍മാരാണ് എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ ഇന്ത്യ എന്നത് യൂണിയന് ഓഫ് സ്റ്റേറ്റ് ആണ് എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഓരോ സംസ്ഥാനത്തിന്റേയും സംസ്കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കണം എന്നും എന്നാല്‍ ഭരണഘടനയിലെ ഈ ആശയത്തെയാണ് ആര് എസ് എസും ബി ജെ പിയും ആക്രമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. വെറുപ്പിനെ വെറുപ്പ് കൊണ്ട് ജയിക്കാനാവില്ല എന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ വെറുപ്പില്‍ വിശ്വസിക്കുന്നവരും പരസ്പരം കൊല്ലുന്നവരുമല്ല. വളരെ ചെറിയ വിഭാഗമാണ് ഇതിന് പിന്നില്‍ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതല്ല മാധ്യമങ്ങള്‍ നല്‍കുന്നത് എന്നും മാധ്യമങ്ങളില്‍ കാണുന്നത് എല്ലാം സത്യമാണെന്ന് കരുതരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 10 ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി സാന്ഫ്രാന്സിസ്കോയിലെത്തിത്. വാഷിംഗ്ടണ്‍ ഡിസിയും ന്യൂയോര്‍ക്കും രാഹുല്‍ സന്ദര്‍ശിക്കുന്നുണ്ട്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications