2000 രൂപ പിന്‍വലിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്; ബാങ്കിലേക്ക് കോടികള്‍ ഒഴുകുന്നു
അഹമ്മദാബാദ്: രാജ്യത്ത് 2000 രൂപാ നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആര്‍ബിഐ തീരുമാനിച്ച ശേഷം ബാങ്കുകളിലേക്ക് വരുന്നത് കോടികള്‍. 2000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റി 500 രൂപയുടെ നോട്ടുകള്‍ വാങ്ങുകയോ ആണ് എല്ലാവരും ചെയ്യുന്നത്. എസ്ബിഐയിലേക്ക് മാത്രം 14000 കോടിയുടെ 2000 രൂപയാണ് തിരിച്ചെത്തിയത്. 3000 കോടി രൂപ മാറ്റി വാങ്ങുകയും ചെയ്തു.
മെയ് 23 മുതലാണ് 2000 രൂപ മാറ്റി നല്കാന് ആര്‍ബിഐ അവസരം ഒരുക്കിയത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 14000 കോടി നിക്ഷേപമായി എത്തിയെന്ന് എസ്ബിഐ ചെയര്മാന് ദിനേശ് ഖാര പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. ഗാന്ധി നഗറില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് നോട്ട് പിന്‍വലിച്ച ശേഷം സംഭവിക്കുന്ന മാറ്റങ്ങള്‍ അദ്ദേഹം വിശദീകരിച്ചത്.

നോട്ട് പിന്‍വലിക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ 2016ലെ നോട്ട് നിരോധനം പോലെ ഒറ്റയടിക്കുള്ള നിരോധനമല്ല ഇത് എന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. മാത്രമല്ല, 2000 നോട്ട് സെപ്തംബര്‍ 30 വരെ വിപണിയില്‍ സ്വീകരിക്കുമെന്നും ബാങ്കുകളില്‍ നല്കി മാറ്റി വാങ്ങാമെന്നും ആര്‍ബിഐ വ്യക്തമാക്കി.
ബാങ്കുകളില്‍ നോട്ട് മാറാനെത്തുന്ന വേളയില്‍ എന്തെങ്കിലും രേഖകള്‍ നല്‍കേണ്ടതുണ്ടോ എന്നായിരുന്നു ജനങ്ങളുടെ മറ്റൊരു പ്രധാന സംശയം. ഇക്കാര്യത്തില്‍ എസ്ബിഐ പ്രസ്താവനയിറക്കി. യാതൊരു രേഖയും ആവശ്യമില്ലാതെ തന്നെ നോട്ടുകള്‍ മാറ്റി നല്‍കുമെന്നും അക്കൗണ്ട് പോലും നിര്‍ബന്ധമില്ലെന്നും എസ്ബിഐ വ്യക്തമാക്കി. ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനും തടമസുണ്ടാകില്ലെന്നും എസ്ബിഐ അറിയിച്ചു.
2000 നോട്ട് പിന്‍വലിച്ചത് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നേരത്തെ ബിജെപി നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ വിമര്‍ശനം. അതേസമയം, 1000 രൂപയുടെ നോട്ട് തിരിച്ചുവരുമോ എന്ന ചോദ്യവും സജീവമാണ്. അതുസംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ല എന്നാണ് ആര്‍ബിഐ പ്രതികരിച്ചത്.
2000 നോട്ട് സ്വീകരിക്കേണ്ടെന്ന് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തീരുമാനിച്ചത് ജനങ്ങളില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം അവര്‍ മാറ്റി. ചില കണ്ടക്ടര്‍മാര്‍ 2000 രൂപ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ഇപ്പോഴുമുണ്ട്. എങ്കിലും വലിയ വിവാദത്തിലേക്ക് നോട്ട് പിന്‍വലിക്കല്‍ എത്തിയിട്ടില്ല. നോട്ട് മാറ്റിയെടുക്കുന്നതിന് സെപ്തംബര്‍ 30ന് ശേഷം സമയം നീട്ടി നല്‍കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications