Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ചേര്‍ന്ന അമ്മ യോഗത്തില്‍ ദിലീപ്...അന്ന് നടന്നതെന്ത് ??

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടിസ് യോഗത്തില്‍ നടന്‍ ദിലീപ് രൂക്ഷമായ ഭാഷയില്‍ പൊട്ടിത്തെറിച്ചതായും അസഭ്യം പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്ന് നടന്ന യോഗത്തില്‍ സംഭവിച്ചതെന്തെന്ന് നടന്‍ സിദ്ദിഖ് വെളിപ്പെടുത്തുന്നു.

Read Also: മൂത്രം കുടിപ്പിച്ചു..സ്വകാര്യ ഭാഗങ്ങളില്‍ നക്കിച്ചു..പോലീസുകാര്‍ നഗ്നഫോട്ടോയെടുത്തു..ഞെട്ടിക്കും !

Read Also:നടിയെ തട്ടിക്കൊണ്ടുപോകൽ: ബിനീഷ് കോടിയേരിയെ പ്രതിക്കൂട്ടിലാക്കാൻ ബിജെപി.. !

വികാരാധീനനായി ദിലീപ്

അമ്മയുടെ യോഗത്തില്‍ ദിലീപ് മോശമായി സംസാരിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് സിദ്ദിഖ് പറയുന്നത്. അതേസമയം വളരെ വൈകാരികമായാണ് യോഗത്തില്‍ ദിലീപ് സംസാരിച്ചത്.

വാർത്തകളിൽ കഴമ്പില്ല

താന്‍ എന്ത് കുറ്റം ചെയ്തിട്ടാണ് തന്നെ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്ന് ദിലീപ് വികാരാധീനനായി പ്രതികരിച്ചതായി സിദ്ദിഖ് പറഞ്ഞു. അല്ലാതെ യോഗത്തില്‍ വാക്കുതര്‍ക്കങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.

പ്രമുഖർപങ്കെടുത്തു

കാക്കനാട്ടുളള ഹോട്ടലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം അമ്മയുടെ യോഗം ചേര്‍ന്നത്. ദിലീപിനെക്കൂടാതെ മമ്മൂട്ടി, ഇന്നസെന്റ്, മുകേഷ്, മണിയന്‍ പിള്ള രാജു, നിവിന്‍ പോളി എന്നിവരടക്കമുള്ള അംഗങ്ങള്‍ പങ്കെടുത്തിരുന്നു.

നടിക്ക് പൂർണ പിന്തുണ

നടിക്ക് സംഭവിച്ച ദുരനുഭവത്തില്‍ അമ്മയുടെ യോഗം നടുക്കം രേഖപ്പെടുത്തുകയുണ്ടായി. മാത്രമല്ല ആക്രമണത്തിനിരയായ നടിക്ക് എല്ലാ വിധ പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

പ്രതിനിധികളെത്തി

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി നിരന്തരം വിലയിരുത്താനും യോഗം തീരുമാനമെടുത്തതായി സിദ്ദിഖ് വ്യക്തമാക്കി. അമ്മയുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടിയുടെ വീട്ടിലെത്തി സംസാരിച്ചിരുന്നു.

നടിക്ക് കൂടുതൽ അവസരങ്ങൾ

ആക്രമണത്തിനിരയായ നടിക്ക് മലയാള സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്നും അമ്മ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ കുറയുന്നതിന് കാരണം പ്രമുഖ നടനാണെന്ന് നടി പറഞ്ഞിരുന്നു.

കർശന പരിശോധന

നടിമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഷൂട്ടിങ്ങ് ലൊക്കേഷനിലും താരങ്ങള്‍ക്ക് സ്വന്തമായും ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്തുന്നത് കര്‍ശന പരിശോധനയ്ക്ക് ശേഷമായിരിക്കണമെന്നും തീരുമാനിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+