കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര്‍ 5 വര്‍ഷം ചോദിച്ചു; ജനം 15 വര്‍ഷം നല്‍കി... എന്നിട്ടെന്തുണ്ടായി എന്ന് കുശ്വാഹ

Google Oneindia Malayalam News

പട്‌ന: ആര്‍ജെഡിക്കൊപ്പവും ബിജെപിക്കൊപ്പവും മാറി മാറി നിന്ന ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ കഴിഞ്ഞ 15 വര്‍ഷമായി ബിഹാര്‍ മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ വീണ്ടും അദ്ദേഹം ജനവിധി തേടാന്‍ പോകുന്നു. കഴിഞ്ഞ 15 വര്‍ഷം നിതീഷ് കുമാര്‍ ഭരിച്ചിട്ട് ബിഹാറിന് എന്ത് നേട്ടമുണ്ടായി എന്നാണ് പ്രതിപക്ഷമായ ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ ചോദിക്കുന്നത്.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് നിതീഷ് കുമാറിന്റെ ഭരണത്തെ കുശ്വാഹ ചോദ്യം ചെയ്യുന്നത്. ആര്‍ജെഡിയും കോണ്‍ഗ്രസുമുള്ള മഹാസഖ്യത്തില്‍ അംഗമാണ് കുശ്വാഹയുടെ ആര്‍എല്‍എസ്പി. വിശദാംശങ്ങള്‍ ഇങ്ങനെ...

നിതീഷിന്റെ വാദം പൊളിയുന്നു

നിതീഷിന്റെ വാദം പൊളിയുന്നു

ബിഹാറില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്നും ബിഹാറില്‍ തന്നെ യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും നിതീഷ് കുമാര്‍ ഏറെ കാലമായി പറയുന്നു. എന്നാല്‍ കൊറോണയും ലോക്ക്ഡൗണും വന്നപ്പോള്‍ ഒട്ടേറെ ബിഹാര്‍ സ്വദേശികള്‍ ഇതര സംസ്ഥാനങ്ങളില്‍ ഇപ്പോഴും കുടിയേറ്റ ജോലിക്കാരായി കഴിയുന്നുവെന്ന് വ്യക്തമായി.

നിതീഷ് വാഗ്ദാനം ചെയ്തത്...

നിതീഷ് വാഗ്ദാനം ചെയ്തത്...

വിദ്യാഭ്യാസം, മരുന്ന്, ജീവിത നിലവാരം എന്നീ കാര്യങ്ങളില്‍ കാതലായ മാറ്റമുണ്ടാക്കുമെന്നാണ് നിതീഷ് കുമാര്‍ വാഗ്ദാനം ചെയ്തത്. ഈ മൂന്ന് മേഖലയും എത്രയോ പിന്നിലാണ് ഇപ്പോഴും. നിതീഷ് കുമാര്‍ അഞ്ച് വര്‍ഷമാണ് ജനങ്ങളോട് ചോദിച്ചത്. ജനം 15 വര്‍ഷം അദ്ദേഹത്തിന് നല്‍കി. ഇപ്പോഴും ബിഹാറിന് യാതൊരു മാറ്റവുമില്ലെന്നും കുശ്വാഹ പറഞ്ഞു.

ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു

ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു

ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു, സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചു. തട്ടിക്കൊണ്ടുപോകലും കൊലപാതകവും പതിവ് വാര്‍ത്തയായി. എല്ലാ മേഖലയിലും നിതീഷ് കുമാര്‍ പരാജയമാണെന്ന് കുശ്വാഹ പറഞ്ഞു.

ലാലു ഭരിച്ച 15 വര്‍ഷത്തേക്കാള്‍

ലാലു ഭരിച്ച 15 വര്‍ഷത്തേക്കാള്‍

താന്‍ ഭരിച്ച 15 വര്‍ഷം അതിന് മുമ്പ് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് ഭരിച്ച 15 വര്‍ഷത്തേക്കാള്‍ മികച്ചതാണ് എന്നാണ് നിതീഷ് എല്ലായിപ്പോഴും പറയുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് നിതീഷ്. അദ്ദേഹം ചെയ്ത വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കി എന്ന് പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകുമെന്നും കുശ്വാഹ പറഞ്ഞു.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആകില്ല എന്ന് ഇപ്പോള്‍ താന്‍ പറയില്ല. നിതീഷ് കുമാറിനേക്കാള്‍ മികച്ച മുഖ്യമന്ത്രിയാകും മഹാസഖ്യത്തിന്റേത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ എല്ലാ പാര്‍ട്ടി നേതാക്കളും ഒരുമിച്ചിരുന്ന് തീരുമാനിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കുശ്വാഹ പറഞ്ഞു.

ഒരു കുടുംബത്തിലെ അഞ്ചുപേര്‍

ഒരു കുടുംബത്തിലെ അഞ്ചുപേര്‍

മഹാസഖ്യത്തില്‍ ഭിന്നതയില്ല. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ എന്ന പോലെയാണ് ഞങ്ങള്‍. ചില പ്രശ്‌നങ്ങള്‍ സ്വാഭാവികം. അതൊന്നും കെട്ടുറപ്പിനെ ബാധിക്കില്ല. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ ഒന്നും വെളിപ്പെടുത്തുന്നില്ല. മഹാസഖ്യം പൊതുമിനിമം പരിപാടി തയ്യാറാക്കാനുള്ള ആലോചനയിലാണ്.

പാസ്വാന്‍ ഏത് സഖ്യത്തിലായാലും

പാസ്വാന്‍ ഏത് സഖ്യത്തിലായാലും

രാം വിലാസ് പാസ്വാന്‍ ഏത് സഖ്യത്തിലായാലും അദ്ദേഹത്തിന്റെ സീറ്റ് വര്‍ധിപ്പിക്കാനേ ശ്രമിക്കൂ. ജനങ്ങള്‍ വളരെ പ്രതിസന്ധി നേരിടുന്ന ഈ വേളയില്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് തന്നെയാണ് മഹാസഖ്യത്തിന്റെ ആവശ്യമെന്നും കുശ്വാഹ പറഞ്ഞു.

English summary
What happened in Bihar last 15 years under Nitish Kumar; Asked Upendra Kushwaha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X