കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നടന്നത് ഒരിക്കലും ബംഗാളില്‍ നടക്കാന്‍ അനുവദിക്കില്ല... അമിത് ഷായ്ക്ക് മമതയുടെ മറുപടി!!

Google Oneindia Malayalam News

ദില്ലി: അമിത് ഷായുടെ വെല്ലുവിളിക്ക് ശക്തമായ മറുപടിയുമായി മമതാ ബാനര്‍ജി. ദില്ലിയില്‍ സംഭവിച്ചത് പോലെ ബംഗാളില്‍ നടക്കില്ലെന്നും മമത പറഞ്ഞു. അതേസമയം ദില്ലി കലാപത്തില്‍ ബിജെപിക്കെതിരെ ആദ്യ ഘട്ടത്തില്‍ മൗനം പുലര്‍ത്തിയ മമത ശക്തമായി വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ദില്ലി കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയ വംശഹത്യയാണെന്ന് മമത പറഞ്ഞു.

1

അതേസമയം ദില്ലിയിലെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും, പുറത്ത് നിന്നുള്ളവരെ കലാപമുണ്ടാക്കാന്‍ അനുവദിക്കരുതെന്നും മമത ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നെന്നും, മമത പൗരത്വ നിയമത്തിന്റെ പേരില്‍ ബംഗാളില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ഇതിന് തൃണമൂല്‍ കോണ്‍ഗ്രസ് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ കടുത്ത ഭാഷയില്‍ മമത രംഗത്തെത്തിയത്.

ദില്ലിയിലെ കലാപത്തില്‍ എനിക്ക് കടുത്ത വേദനയുണ്ട്. ഒരുപാട് മരണങ്ങള്‍ അവിടെയുണ്ടായിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയാണ്. എന്നാല്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പോലും കലാപത്തില്‍ പറഞ്ഞിട്ടില്ല. അവര്‍ക്ക് യാതൊരു നാണക്കേടും തോന്നുന്നില്ലെന്ന് പറഞ്ഞിട്ടില്ല. ഈ മരണത്തില്‍ അവര്‍ക്ക് വേദനയില്ലെന്നും മമത ആരോപിച്ചു.

ബംഗാളിനൊരിക്കലും ദില്ലിയോ ഉത്തര്‍പ്രദേശോ ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ വീടുകള്‍ കത്തിക്കുകയും, എല്ലാം നശിപ്പിക്കുകയും ചെയ്യുന്നവരാണെന്ന് മമത പറഞ്ഞു. ബംഗാളില്‍ ഒരിക്കലും പൗരത്വ നിയമമോ എന്‍ആര്‍സിയോ എന്‍പിആറോ നടപ്പാക്കില്ലെന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിച്ച് പറയുകയാണ്. ഭയപ്പെടേണ്ട കാര്യമില്ല, നിങ്ങളെ ആരും ഇവിടെ വന്ന് തൊടാന്‍ പോകുന്നില്ലെന്നും മമത പറഞ്ഞു.

ആരെങ്കിലും നിങ്ങളുടെ വീടിന്റെ വാതിലില്‍ വന്ന് മുട്ടി, പൗരത്വ രേഖകള്‍ ചോദിച്ചാല്‍, എന്റെ കൈയ്യില്‍ വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്നും, പൗരത്വത്തിന് അത് ധാരാളണമെന്നും അവരോട് മുഖത്തടിച്ച് പറയണമെന്നും മമത ആവശ്യപ്പെട്ടു. അതേസമയം ദില്ലിയിലെ കലാപത്തില്‍ ബംഗാളിലെ 343 ബ്ലോക്കുകളിലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

കോമാളിയാവുന്നത് നിര്‍ത്തൂ... കൊറോണയില്‍ മോദിക്ക് രാഹുലിന്റെ വിമര്‍ശനം, പ്രതികരണം ഇങ്ങനെ!!കോമാളിയാവുന്നത് നിര്‍ത്തൂ... കൊറോണയില്‍ മോദിക്ക് രാഹുലിന്റെ വിമര്‍ശനം, പ്രതികരണം ഇങ്ങനെ!!

English summary
what happened in delhi never happen in bengal says mamata banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X