കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരപ്രവർത്തനങ്ങൾ ഇല്ലാതാകുന്ന കാശ്മീർ, ഒരു വർഷം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ സംഭവിച്ചത്

Google Oneindia Malayalam News

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 2020 ഓഗസ്റ്റ് 5 ന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍ക്കുന്ന ആര്‍ട്ടിക്കിള്‍ 2019 ആഗസ്റ്റ് 5നാണ് പാര്‍ലെമെന്റ് റദ്ദാക്കിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ജമ്മു കശ്മീരില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചത്. നുഴഞ്ഞുകയറ്റമോ താഴ്വരയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളോ ഉയര്‍ന്ന തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

jammu

കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം തീവ്രവാദ സംഭവങ്ങളുടെ എണ്ണം 36 ശതമാനം കുറഞ്ഞുവെന്ന് കേന്ദ്ര മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 ജനുവരി മുതല്‍ ജൂലൈ 15 വരെ 188 തീവ്രവാദ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ വെറും 120 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019 ജനുവരി മുതല്‍ ജൂലൈ വരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 126 ആണ്, അതേസമയം ഈ വര്‍ഷം ഇതേ കാലയളവില്‍ 136 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഗ്രനേഡ് ആക്രമണത്തിന്റെ എണ്ണം 51 ആയിരുന്നു, ഈ വര്‍ഷം ഇത് 21 ആയി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 75 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍ ഈ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അത് 35 സൈനികരാണ്. സിവിലിയന്‍ മരണങ്ങളുടെ കാര്യത്തില്‍, കഴിഞ്ഞ വര്‍ഷം ഇത് 23 ആയിരുന്നു, എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 15 വരെ 22 ആയിരുന്നു. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ എണ്ണം കഴിഞ്ഞ വര്‍ഷം ആറ് ആയിരുന്നു. എന്നാല്‍ 2020 ജനുവരി മുതല്‍ ജൂലൈ 15 വരെ ഒറ്റൊരു ആക്രമണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Recommended Video

cmsvideo
Article 370 Scrapped: Section 144 in Srinagar on One Year of Jammu and Kashmir as Union Territory

ഭീകരരുടെ കൊലപ്പെടുത്തിയതിന്റെ എണ്ണം പരിശോധിച്ചാല്‍, 110 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദ്ദീന് 50 ഭീകരരെ നഷ്ടമായപ്പോള്‍ ലഷ്‌കര്‍-ഇ-തായിബയ്ക്കും ജയ്‌ഷെ-ഇ-മുഹമ്മദിനും 20 വീതം പേര്‍ നഷ്ടമായി. അന്‍സാര്‍, ഐ.എസ്.ജെ.കെ എന്നിവിടങ്ങളിലെ 14 തീവ്രവാദികളും കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന് നായിക്കുവിനെ നഷ്ടമായപ്പോള്‍ ജെഎമ്മിന് അതിന്റെ കമാന്‍ഡര്‍ ഖാരി യാസിറിനെ നഷ്ടമായി. ലഷ്‌കര്‍-ഇ-തായിബയുടെ ടോപ്പ് കമാന്‍ഡര്‍ ഹൈദറും കൊല്ലപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ 190 ഓളം ആയുധങ്ങള്‍ പിടിച്ചെടുത്തു. കൂടാതെ സുരക്ഷാ സേന ഭീകരരുടെ 22 ഓളം ഒളിത്താവളങ്ങള്‍ തകര്‍ത്തു. 22 തീവ്രവാദികളെയും അവരുടെ 300 കൂട്ടാളികളെയും അറസ്റ്റ് ചെയ്തു.

English summary
What happened in J&K when Article 370 repealed, did terrorism decrease?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X