കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യം എന്തിനും റെഡിയായി... അവര്‍ വലിയ സംഘമായിരുന്നു; അര്‍ധ രാത്രി ലഡാക്കില്‍ സംഭവിച്ചത്...

Google Oneindia Malayalam News

ദില്ലി: ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടാക്കിയ ധാരണകളെല്ലാം ലംഘിച്ചായിരുന്നു ചൈനീസ് സൈന്യം കഴിഞ്ഞദിവസം രാത്രി ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ സംബന്ധിച്ച ചില രഹസ്യ വിവരങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യം എന്തിനും തയ്യാറായി ഉറക്കമിളച്ചിരുന്നു. ശനിയാഴ്ച രാത്രി പ്രതീക്ഷിച്ച പോലെ സംഭവിച്ചു. ചൈനീസ് സൈന്യത്തിന്റെ വന്‍ സംഘമാണ് ലഡാക്കിലെ അതിര്‍ത്തി മേഖല കടന്ന് ഇന്ത്യന്‍ പ്രദേശം കൈയ്യേറാന്‍ ശ്രമിച്ചത്.

Recommended Video

cmsvideo
What happened in Ladakh border on Saturday night; Detailed report | Oneindia Malayalam
p

ഇന്ത്യന്‍ സൈനികരുടെ പ്രതിരോധം നേരിടേണ്ടി വരുമെന്ന് അറിഞ്ഞ ചൈന നീക്കം ഒഴിവാക്കി. എങ്കിലും അവര്‍ മേഖല വിട്ട് പിന്‍മാറിയിട്ടില്ല. അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി നടന്ന സംഭവങ്ങള്‍ അറിയുന്ന വ്യക്തകളെ ഉദ്ധരിച്ചുള്ള എന്‍ഡിടിവി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നേരത്തെ സംഘര്‍ഷമുണ്ടായ പ്രദേശത്ത് അല്ല ചൈനീസ് സൈന്യം ശനിയാഴ്ച രാത്രി കൈയ്യേറ്റ ശ്രമം നടത്തിയത്. പാന്‍ഗോങ് നദിക്കരയില്‍ നിന്ന് പടിഞ്ഞാറന്‍ പ്രദേശത്തു കൂടെയാണ് ചൈനീസ് സൈന്യം കയറാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയ്യേറുകയായിരുന്നു അവരുടെ ലക്ഷ്യം. ഒട്ടേറെ പേരുണ്ടായിരുന്നു അവര്‍. ഈ സാധ്യത മുന്‍കൂട്ടി കണ്ടിരുന്നു ഇന്ത്യന്‍ സൈന്യം. തടയാന്‍ എല്ലാ സജീകരണങ്ങളും നടത്തുകയും ചെയ്തിരുന്നു.

ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

ഇത്തവണ ശാരീരിമായി ഏറ്റുമുട്ടല്‍ നടന്നില്ല. മുഖാമുഖമുള്ള പോരാട്ടവും നടന്നില്ല. മേഖലയില്‍ ഇന്ത്യന്‍ സൈനികരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരെ വിന്യസിക്കാനും നീക്കം നടക്കുന്നുണ്ട്. ചൈനീസ് സൈനികര്‍ പൂര്‍ണമായും മേഖല വിട്ടു പോയിട്ടില്ല. ചൈനീസ് സൈനിക വാഹനങ്ങള്‍ക്ക് ഇവിടെ എത്താന്‍ മാര്‍ഗവുമില്ല. അതിര്‍ത്തിയിലൂടെ നിര്‍മിച്ച റോഡ് ഈ പ്രദേശത്തേക്ക് എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വന്‍ വെടിക്കോപ്പുകള്‍ ഇങ്ങോട്ടെത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കുമെന്ന് കരുതുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ ചുഷുലില്‍ ബ്രിഗേഡിയര്‍ തല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

English summary
What happened in Ladakh border on Saturday night; Detailed report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X