ചന്ദ്രയാൻ-2 ന് സംഭവിച്ചതെന്ത്? ചന്ദ്രയാന്‍ -3 ദൗത്യത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്
െംഗളൂരു: ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ജുലൈ 14 ന് വിക്ഷേപിക്കുമെന്നാണ് ഐ എസ് ആർ ഒ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിക്ഷേപണം നടക്കും. 2019 ജുലൈ 22 നായിരുന്നു ചന്ദ്രയാൻ 2 ദൗത്യം നടത്തിയത്. എന്നാൽ പേടകത്തിന്റെ ലാൻഡർ സുരക്ഷിതമായി ഇറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
ചന്ദ്രയാൻ-3 ചന്ദ്രയാൻ-2 ന്റെ ആവർത്തനമായിരിക്കും, പക്ഷേ ഓർബിറ്റർ ഉണ്ടാകില്ല. ലാന്‍ഡര്‍, റോവര്‍, പ്രോപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാൻ -3 യിൽ ഉള്ളത്. ചന്ദ്രയാൻ 2-ൽ ലാൻഡറും റോവറും ഓർബിറ്ററുമായിരുന്നു പ്രധാന ഘടകങ്ങൾ. വലിയ പ്രതീക്ഷയോടെയായിരുന്നു ചന്ദ്രയാൻ -2 ദൗത്യം നടത്തിയത്. എന്നാൽ ലാൻഡർ ചന്ദ്രനിൽ സുഗമമായി ഇറക്കാൻ സാധിച്ചില്ല.

വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു ഐഎസ്ആർഒ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായതായി ഐഎസ്ആര്‍ഒ സ്ഥിരീകരിക്കുകയായിരുന്നു.ലാൻഡർ ചന്ദ്രനിൽ പതിച്ചപ്പോൾ വിക്രമിനൊപ്പം പ്രഗ്യാൻ എന്ന റോവറും നശിച്ചു. അതേസമയം ചന്ദ്രയാൻ-2 ഓർബിറ്റർ ഉദ്ദേശിച്ച ഭ്രമണപഥത്തിൽ സ്ഥാപിച്ചിരുന്നു.
ചന്ദ്രയാന്‍-2 ന്റെ ഭാഗമായ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങൾ നേരത്തേ നാസ പുറത്തുവിട്ടിരുന്നു. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളായിരുന്നു പുറത്തുവിട്ടത്. വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും നാസ വ്യക്തമാക്കിയിരുന്നു. ലൂണാർ ഓർബിറ്റർ എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന് ശേഷമായിരുന്നു നാസയുടെ സ്ഥിരീകരണം. ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യനായിരുന്നു ചിത്രങ്ങൾ വിശകലനം ചെയ്ത് പഠനം നടത്തിയത്.
ചന്ദ്രയാൻ 2 ഉം 3 ഉം തമ്മിലുള്ള വ്യത്യാസങ്ങൾ
ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയൊരു ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ 3യ്ക്ക് ഉണ്ടാവില്ല. പകരം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ തന്നെയാകും ഉപയോഗിക്കുക.ചന്ദ്രയാൻ-3 ന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ സ്‌പെക്ട്രോ - പോളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷേപ്പ്) എന്ന ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ സ്പെക്ട്രൽ, പോളാരമെട്രിക് അളവുകൾ പഠിക്കുക എന്നതാണ് ഷേപ്പിന്റെ പ്രവർത്തനം.ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ഐഎസ്ആരഒ ലക്ഷ്യം വെയ്ക്കുന്നത്. 615 കോടിയാണ് ദൗത്യത്തിന്റെ ചെലവ്.












Click it and Unblock the Notifications