കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജി കമ്യൂണിസ്റ്റ് അല്ലെന്ന് ആരാണ് പറഞ്ഞത്... അദ്ദേഹം ചൈനയില്‍ ഉണ്ടായിരുന്നു?

Google Oneindia Malayalam News

കൊല്‍ക്കത്ത: സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംബന്ധിച്ച് ഇതുവരെ പ്രചരിച്ചിരുന്ന കഥകളെല്ലാം തെറ്റായിരുന്നു എന്നാണ് ഒടുവില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്ത് വിട്ട രേഖകള്‍ തെളിയിയ്ക്കുന്നത്.

1945 ഓഗസ്റ്റ് 18 ന് വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ചരിത്ര രേഖകള്‍. എന്നാല്‍ അക്കാര്യത്തില്‍ സംശയം ജനിപ്പിയ്ക്കുന്നതാണ് ഒടുവില്‍ പുറത്ത് വന്ന രേഖകള്‍.

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നാസി ജര്‍മനിയ്‌ക്കൊപ്പം കൂടി സായുധ സമരത്തിനിറങ്ങിയ നേതാജി കമ്യൂണിസ്റ്റ് ആയിരുന്നോ? അദ്ദേഹം 1949 ല്‍ ചൈനയില്‍ ഉണ്ടായിരുന്നോ?

അര്‍ജ്ജുന്‍ ധര്‍

അര്‍ജ്ജുന്‍ ധര്‍

നേതാജിയെ കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള അര്‍ജ്ജുന്‍ ധറിന്റെ പുസ്തകമാണ് ബോസിനെ കുറിച്ചുള്ള പുതിയ വിവരങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നത്. നേതാജിയ്ക്ക് റഷ്യയുമായും ചൈനയുമായും അടുപ്പമുണ്ടായിരുന്നെങ്കിലും കാളീഭക്തനയിരുന്നു എന്നാണ് അര്‍ജുന്‍ ധര്‍ പറയുന്നത്.

നേതാജി ചൈനയില്‍

നേതാജി ചൈനയില്‍

1949 ല്‍ നേതാജി ചൈനയില്‍ ഉണ്ടായിരുന്നോ? അങ്ങനെയാണ് നേതാജിയുടെ സഹോദരന്‍ ശരത് ചന്ദ്ര ബോസ് നടത്തിയിരുന്ന പത്രത്തില്‍ അന്ന് വന്ന വാര്‍ത്ത. 'നേതാജി ഇന്‍ റെഡ് ചൈന' എന്നായിരുന്നത്രെ ദ നാഷന്‍ എന്ന പത്രത്തില്‍ 1949 ഒക്ടോബര്‍ 7 ന് വന്ന തലക്കെട്ട്.

ഇന്ത്യക്ക് അറിയാം

ഇന്ത്യക്ക് അറിയാം

മാവോയുടെ ചൈനയില്‍ നേതാജി ഉണ്ടെന്ന കാര്യം അന്നത്തെ ഇന്ത്യന്‍ ഗവണ്‍മെന്റിന് അറിയാമായിരുന്നുവെന്നും ശരത് ചന്ദ്ര ബോസ് വ്യക്തമാക്കുന്നുണ്ടത്രെ.

എന്തുകൊണ്ട് ഇന്ത്യയിലേയ്ക്ക് വന്നില്ല

എന്തുകൊണ്ട് ഇന്ത്യയിലേയ്ക്ക് വന്നില്ല

സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും തൊട്ടയല്‍ രാജ്യമായ ചൈനയില്‍ ഉണ്ടായിട്ട് എന്തുകൊണ്ട് നേതാജി തിരിച്ചുവന്നില്ല? സമയമായില്ലെന്നായിരുന്നത്രെ അദ്ദേഹം കരുതിയിരുന്നത്.

ബ്ലിറ്റ്‌സിലും വാര്‍ത്ത

ബ്ലിറ്റ്‌സിലും വാര്‍ത്ത

ശരത് ചന്ദ്ര ബോസിന്റെ പത്രത്തില്‍ മാത്രമല്ല, ബ്ലിറ്റ്‌സിലും അന്ന സമാനമായ വാര്‍ത്ത വന്നിരുന്നു.

ബോസിനെ കാണാന്‍ പോയി?

ബോസിനെ കാണാന്‍ പോയി?

ശരത് ചന്ദ്ര ബോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് താന്‍ രഹസ്യമായി ചൈന സന്ദര്‍ശിച്ചിരുന്നു എന്ന് പിന്നീട് വെളിപ്പെടുത്തിയത് നേതാജിയുടെ അടുത്ത അനുയായി ആയിരുന്ന മുത്തുരാമലിംഗ് തേവര്‍ ആയിരുന്നു. 1956 ല്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍.

എന്തായിരുന്നു തീരുമാനം

എന്തായിരുന്നു തീരുമാനം

തന്റെ കാര്യത്തില്‍ ജപ്പാന്‍ റഷ്യയുമായി ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ ബോസിന് മറ്റൊരു പദ്ധതിയുണ്ടായിരുന്നു. ചൈന വഴി റഷ്യയെ സ്വാധീനിയ്ക്കുക. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ചീഫ് ആയിരുന്ന ജനറല്‍ ജെകെ ഭോംസ്ലെ 1946 ല്‍ പിടിയിലായപ്പോള്‍ നല്‍കിയ മൊഴി ഇങ്ങനെ ആയിരുന്നത്രെ.

 മാവോയുമായി

മാവോയുമായി

മാവോ സെതുംഗുമായി ബോസിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹോചിമിൻ

ഹോചിമിൻ

വിയറ്റ്‌നാം കമ്യൂണിസ്റ്റ് നേതാവ് ഹോചിമിനുമായി ബന്ധപ്പെടുന്ന കാര്യവും നേതാജിയുടെ മനസ്സില്‍ ഉണ്ടായിരുന്നത്രെ. ഇതിനാണ് ആനന്ദ് മോഹന്‍ സഹായിയെ വിയറ്റ്‌നാമിലേയ്ക്ക് അയച്ചതെന്നും അര്‍ജ്ജുന്‍ ധറിന്റെ പുസ്തകത്തില്‍ പറയുന്നു.

നേതാജിയ്ക്ക് എന്ത് സംഭവിച്ചു

നേതാജിയ്ക്ക് എന്ത് സംഭവിച്ചു

'നേതാജിയ്ക്ക് എന്ത് സംഭവിച്ചു' എന്ന പേരിലാണ് അര്‍ജ്ജുന്‍ ധറിന്റെ പുതിയ പുസ്തകം വരുന്നത്. ഇതിലാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളുള്ളത്. നേതാജിയ്ക്ക് കമ്യൂണിസ്റ്റ് ചൈനയുമായി ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് ഇതിന് മുമ്പ് പ്രസിദ്ധീകരിച്ച 'ഇന്ത്യാസ് ബിഗ്ഗസ്റ്റ് കവറപ്പ്' എന്ന പുസ്തകത്തിലും അര്‍ജ്ജുന്‍ ധര്‍ പരാമര്‍ശിച്ചിട്ടുണ്ട്.

English summary
Was Netaji Subhas Chandra Bose in Chin? Anuj Dhar, a leading researcher on Netaji is all set to come up with his next book, “What happened to Netaji,” in which he has explored the possibility of Netaji being in China in the year 1949.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X