Get Updates
Get notified of breaking news, exclusive insights, and must-see stories!

സാനിയ മിര്‍സ-ഷുഹൈബ് മാലിക് വേര്‍പ്പിരിയുന്നു? ടിവി ഷോയില്‍ പറഞ്ഞത് കേട്ട് ഞെട്ടി വഖാര്‍ യൂനുസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് ലോകത്തിന്റെ താരറാണിയാണ് സാനിയ മിര്‍സ. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലികുമായുള്ള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. സാനിയയും കുടുംബവും ദുബായിലാണ് താമസം. അടുത്തിടെ വളരെ വിഷമത്തോടെ സാനിയ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത് വലിയ വാര്‍ത്തയായിരുന്നു.

തൊട്ടുപിന്നാലെ ഒരു ടെലിവിഷന്‍ ഷോയില്‍ ഷുഹൈബ് മാലിക് സാനിയ മിര്‍സയുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്‍കിയ മറുപടിയും ചര്‍ച്ചയായി. ഇരുവരും വിവാഹ ബന്ധം ഒഴിയാന്‍ പോകുന്നു എന്നാണ് പാകിസ്താന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സാനിയയോ ഷുഹൈബോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിശദവിവരങ്ങള്‍ ഇങ്ങനെ....

1

2010ലാണ് സാനിയ മിര്‍സയും ഷുഹൈബ് മാലികും വിവാഹിതരായത്. 2018ല്‍ ഇവര്‍ക്ക് മകന്‍ ജനിച്ചു. ഇഷാന്‍ മിര്‍സയുടെ നാലാം ജന്മദിനം അടുത്തിടെ ഇരുവരും ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഷുഹൈബ് മാലിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചെങ്കിലും സാനിയ പങ്കുവച്ചില്ല. കഴിഞ്ഞ ദിവസം മകനൊപ്പമുള്ള മറ്റൊരു ചിത്രം സാനിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

2

സാനിയയും ഷുഹൈബും ഉടന്‍ വിവാഹമോചിതരാകുമെന്നാണ് ഒരു പ്രചാരണം. ഇരുവരും വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതും മകന് വേണ്ടി മാത്രം ഒരുമിച്ച് പരിപാടി സംഘടിപ്പിച്ചതാണ് എന്നാണ് മറ്റൊരു പ്രചാരണം. എന്നാല്‍ പാകിസ്താന്‍ മാധ്യമങ്ങളിലെ ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയോട് സാനിയയും ഷുഹൈബും പ്രതികരിച്ചിട്ടില്ല.

3

കഠിനമേറിയ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചിപ്പിച്ച് സാനിയ മിര്‍സ വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. മകനൊപ്പമുള്ള ചിത്രവും കൂടെ പങ്കുവച്ചു. ഷുഹൈബും സാനിയയും മകന്റെ നാലാം ജന്മദിനം ആഘോഷിച്ചിരുന്നു. ദുബായിലായിരുന്നു ആഘോഷം. എന്നാല്‍ പാര്‍ട്ടിയുടെ ചിത്രം സാനിയ പങ്കുവച്ചില്ല. അതേസമയം, നിരവധി ചിത്രങ്ങള്‍ ഷുഹൈബ് പങ്കുവയ്ക്കുകയും ചെയ്തു.

4

പാകിസ്താനിലെ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ ആണ് ആസ്‌ക് ദി പവലിയന്‍. സാനിയ മിര്‍സയുടെ ടെന്നിസ് അക്കാദമികളെ കുറിച്ച് ഷുഹൈബ് മാലികിനോട് ഷോയില്‍ ചോദ്യം ഉയര്‍ന്നു. ഇത് സംബന്ധിച്ച് എനിക്ക് അറിയില്ല എന്നായിരുന്നു ഷുഹൈബിന്റെ മറുപടി. താങ്കള്‍ എന്താണ് പറയുന്നത് എന്നായിരുന്നു അല്‍ഭുതത്തോടെ വഖാര്‍ യൂനുസ് ചോദിച്ചത്. എന്ത് ഭര്‍ത്താവാണ് താങ്കള്‍ എന്നും അദ്ദേഹം ചോദിച്ചു.

5

ഈ വര്‍ഷം ആദ്യത്തിലാണ് ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ സാനിയ പ്രഖ്യാപിച്ചത്. സീസണിന്റെ അവസാനത്തില്‍ കളി നിര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സൂചിപ്പിച്ചത്, മാനസികമായി തളര്‍ന്നിരിക്കുന്നു എന്നാണ്. ഇനി ദൈവത്തില്‍ അഭയം തേടലാണ് ആശ്വാസമെന്നും ഏറ്റവും നല്ല ദിശയിലേക്ക് അവന്‍ നയിക്കുമെന്നും സാനിയ പറയുന്നു.

6

1986ല്‍ മുംബൈയിലാണ് സാനിയ മിര്‍സയുടെ ജനനം. ഹൈദരാബാദുകാരനാണ് പിതാവ് ഇമ്രാന്‍ മിര്‍സ. അദ്ദേഹം ഒരു സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് കൂടിയാണ്. സാനിയയുടെ സഹോദരിയാണ് ആനം മിര്‍സ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ മകന്‍ മുഹമ്മദ് അസദുദ്ദീന്‍ ആണ് ഇവരുടെ ഭര്‍ത്താവ്. കായിക രംഗവുമായി എക്കാലവും അടുത്തു നിന്നവരാണ് സാനിയയുടെ കുടുംബം.

7

2003 മുതല്‍ ടെന്നീസ് ടൂര്‍ണമെന്റുകളില്‍ നിറസാന്നിധ്യമാണ് സാനിയ മിര്‍സ. അന്ന് മുതല്‍ 2013 വരെ വനിതാ ടെന്നീസ് അസോസിയേഷന്റെ സിംഗിള്‍സ് റാങ്കിങില്‍ നമ്പര്‍ വണ്‍ സാനിയ ആയിരുന്നു. പ്രഫഷണല്‍ ടെന്നീസ് കരിയറിന് വിരാമം കുറിക്കാന്‍ പോകുന്നുവെന്ന് സാനിയ പ്രഖ്യാപിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. അമ്മയായ ശേഷം ജീവിതത്തിലെ മുന്‍ഗണനകള്‍ മാറിയെന്നും സാനിയ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+