കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ വോട്ടർ ഐഡി കാര്‍ഡുമായി ബന്ധിപ്പിച്ചാൽ!! തിര‍ഞ്ഞെടുപ്പിലെ കള്ളക്കളി തീരും!!

വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചാല്‍ തിരഞ്ഞെടുപ്പിലെ തട്ടിപ്പുകളെ മറികടക്കാന്‍ കഴിയുമെന്ന് സൂചന.

  • By Sandra
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ആധാർ കാർഡും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആധാര്‍ കാര്‍ഡ് സുപ്രധാന തിരിച്ചറിയൽ രേഖയുമായി മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ പാൻ കാർഡും ബാങ്ക് അക്കൗണ്ടും ആധാര്‍ കാർഡ‍ും ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ നിർബന്ധിക്കുന്ന സർക്കാർ വോട്ടേഴ്‌സ് ഐഡി അഥവാ ഇലക്ടറൽ ഐഡി കാർഡ്‌ ആധാറുമായി ലിങ്ക് ചെയ്യുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്.

തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഉയർന്നുകേൾക്കാറുള്ള കള്ളവോട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വോട്ടേഴ്സ് ഐഡി കാർഡ് ആധാറുമായി അവസാനിച്ചാൽ സാധിക്കില്ലേ എന്ന ചോദ്യം സമൂഹത്തിൽ പല മേഖലകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. തിരഞ്ഞെടുപ്പിലെ വിജയത്തിന് തിരിച്ചടിയാവുമെന്നുള്ള രാഷ്ട്രീയ പാർട്ടികളുടെ ഭയമാണോ ഇതിനെ പിന്തുണയ്ക്കാത്തതെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. വോട്ടർ ഐ‍ഡിയോ വോട്ടർ പട്ടികയോ ആധാർ കാർ‍ഡുമായി ബന്ധിപ്പിക്കുന്നത് ഇന്ത്യയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടുന്ന അഭിപ്രായങ്ങളിൽ ചിലത്.

ഫിംഗർ പ്രിന്‍റ് സ്കാനിംഗ്

ഫിംഗർ പ്രിന്‍റ് സ്കാനിംഗ്

നിലവിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് പകരം വോട്ടറുടെ വിരലടയാളം സ്കാൻ ചെയ്താൽ കള്ളവോട്ടുകൾ തടയാൻ സാധിക്കും. രണ്ടാം തവണ വിരലടയാളം സ്കാൻ ചെയ്യാൻ സാധിക്കാത്ത വിധം സോഫ്റ്റ് വെയർ തയ്യറാക്കിയാൽ ഈ തട്ടിപ്പിന് അറുതി വരുത്താൻ കഴിയും.

 പേരുചേര്‍ക്കുന്നതിലെ തട്ടിപ്പ്

പേരുചേര്‍ക്കുന്നതിലെ തട്ടിപ്പ്

വോട്ടർ പട്ടികയിൽ പേരു ചേർക്കുമ്പോൾ ഒന്നിലധികം തവണ പേരുചേർക്കുന്നതും ആവർത്തനവും ഒഴിവാക്കാൻ തിരിച്ചറിയല്‍ കാർഡ് ആധാര്‍ കാർഡുമായി ബന്ധിപ്പിക്കുന്നതോടെ കഴിയും. വോട്ടർ പട്ടികയിൽ വരുന്ന തെറ്റുകൾ ഒഴിവാക്കാനും ഇത് സഹായിക്കും. മരിച്ചവരുടെ പേരില്‍ കള്ളവോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് കഴിയും.

വോട്ടെടുപ്പിന് അധിക സമയം

വോട്ടെടുപ്പിന് അധിക സമയം

പോളിംഗ് സമയം ഒരാഴ്ച നൽകുക എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വോട്ടിംഗ് മെഷീൻ സ്ഥാപിച്ച് കാലത്ത് 10 മണി മുതൽ 5 മണി വരെ വോട്ട് രേഖപ്പെടുത്താൻ അവസരം നൽകാം. ഇങ്ങനെ ചെയ്താൽ തിരഞ്ഞെടുപ്പിനായി അവധി നൽകുന്നത് ഒഴിവാക്കാം. ഇതിന് പുറമേ തിര‍ഞ്ഞെടുപ്പിനായി വൻതോതിൽ സൈന്യം, പോലീസ് എന്നിവയെ വിന്യസിക്കുന്നത് അവസാനിപ്പിക്കാം.
സർക്കാർ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്താം. ഇതോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് വേണ്ടി സർക്കാർ ജീവനക്കാരെ മാസങ്ങളോളം ഉപയോഗിക്കേണ്ടതില്ല

സ്ഥാനാർത്ഥി ഏജൻറുമാർ വേണ്ട

സ്ഥാനാർത്ഥി ഏജൻറുമാർ വേണ്ട

വോട്ടിംഗ് മെഷീൻ വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽ സ്ഥാപിച്ചാൽ പ്രവാസികൾക്കും വോട്ട് ചെയ്യാം.വിരലടയാളം നൽകുമ്പോൾ പ്രവാസിക്ക് വോട്ടുള്ള മണ്ഡലത്തിലെ സ്ഥാനാർത്ഥി ലിസ്റ്റ് തെളിഞ്ഞു വരുന്ന തരത്തിൽ സ്ക്രീൻ സെറ്റ് ചെയ്യാം. ഇത് പ്രവാസികൾക്ക് വോട്ട് ചെയ്യാന്‍ കൂടുതൽ അവസരങ്ങളും ലഭ്യമാക്കും.

English summary
What happens when voters ID linked with Aadhaar card for election purposes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X