ആമിര്‍ ഖാന്റെ മിതത്വമായ പ്രതികരണത്തെ പിന്തുണച്ച് ഹൃത്വിക് റോഷന്‍
മുംബൈ: ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, രവീണ ടണ്ടര്‍, റിഷി കപൂര്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ തുടങ്ങിയവരെല്ലാം ആമിര്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ബോളിവുഡില്‍ നിന്ന് ആരും ആമിര്‍ ഖാന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടില്ലായിരുന്നു. എന്നാല്‍, പ്രശസ്ത താരം ഹൃത്വിക് റോഷന്‍ ആമിറിനൊപ്പമുണ്ട്.
ആമിര്‍ ഖാനെ പിന്തുണച്ചാണ് ഹൃത്വിക് റോഷന്‍ രംഗത്തെത്തിയത്. ആമിര്‍ ഖാന്റെ മിതത്വമായ പ്രതികരണം അഭിനന്ദനാര്‍ഹമെന്നാണ് ഹൃത്വിക് പറഞ്ഞത്. ചുറ്റിലും നിന്നു കൊണ്ട് ആമിറിനെ എല്ലാവരും വിമര്‍ശിച്ചു. എന്നിട്ടും ആമിര്‍ അതിനെ കൈകാര്യം ചെയ്തത് സൗമ്യമായാണ്.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് മിതത്വത്തോടെ പ്രതികരിക്കുന്ന ആമിറിനെ ഹൃത്വിക് അഭിനന്ദിക്കുകയാണ് ചെയ്ത്. ട്വിറ്ററിലൂടെയാണ് ആമിറിനോടുള്ള അഭിനന്ദനം ഹൃത്വിക് അറിയിച്ചത്. ഒരാള്‍ ആക്രമിക്കപ്പെടുമ്പോഴും അതിനോട് എതിര്‍ത്ത് പോരാടാതെ നല്ല മറുപടി നല്‍കാനാണ് ആമിര്‍ ശ്രമിച്ചതെന്നും താരം പറയുന്നു.
What I learn from this -even when attacked u must find d power to respond and not react! Well done @aamir_khan https://t.co/tquxnFexlS
— Hrithik Roshan (@iHrithik) November 25, 2015 ആമിറിന്റെ പ്രതികരണത്തില്‍ നിന്നും നല്ല കാര്യമാണ് തനിക്ക് മനസ്സിലായതെന്നും താരം പറഞ്ഞു. ആമിര്‍ ഖാന്‍ സ്വന്തം രാജ്യത്തെ നാണം കെടുത്തുകയാണെന്ന് ബോളിവുഡ് താരം രവീണ ടണ്ടര്‍ നേരത്തെ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications