കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം'

  • By Desk
Google Oneindia Malayalam News

ദില്ലി: തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ കശ്മീര്‍ പോലീസ് ഓഫീസര്‍ ദവീന്ദര്‍ സിങ് മുസ്ലിം ആയിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുക എന്ന് കോണ്‍ഗ്രസ്. ദവീന്ദര്‍ സിങിന് പകരം ദവീന്ദര്‍ ഖാന്‍ ആയിരുന്നുവെങ്കില്‍ ആര്‍എസ്എസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം വ്യാപകമായ പ്രചാരണം നടത്തുമായിരുന്നുവെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

നിറമോ മതമോ നോക്കിയാകരുത് രാജ്യത്തിന്റെ ശത്രുക്കളെ കൈകാര്യം ചെയ്യേണ്ടത്. അവര്‍ ഏത് മതക്കാരായാലും യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും ചൗധരി പറഞ്ഞു. അതേസമയം, കശ്മീരിലെ പ്രധാന പോലീസ് ഓഫീസര്‍ക്ക് തീവ്രവാദ ബന്ധമുള്ള സാഹചര്യത്തില്‍ പുല്‍വാമ ആക്രമണത്തില്‍ പുനരന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപി ശക്തമായ ഭാഷയില്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിശദാംശങ്ങള്‍....

പോലീസ് ഓഫീസറുടെ അറസ്റ്റ്

പോലീസ് ഓഫീസറുടെ അറസ്റ്റ്

രണ്ട് ഹിസ്ബ് തീവ്രവാദികള്‍ക്കൊപ്പം യാത്ര ചെയ്യവെയാണ് കശ്മീരിലെ ഡിഎസ്പി ദവീന്ദര്‍ സിങ് ശനിയാഴ്ച അറസ്റ്റിലായത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റിയ അഫ്‌സര്‍ ഗുരു നല്‍കിയ അഭിമുഖത്തില്‍ ദവീന്ദര്‍ സിങിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. ദവീന്ദര്‍ സിങ് ആവശ്യപ്പെട്ടതു പ്രകാരമാണ് താന്‍ അക്രമി സംഘത്തിലെ വ്യക്തിയുമായി ദില്ലിയിലെത്തിയത് എന്നാണ് അഫ്‌സല്‍ ഗുരു പറഞ്ഞത്.

പ്രതികരിക്കാതെ ബിജെപി

പ്രതികരിക്കാതെ ബിജെപി

തെക്കന്‍ കശ്മീരിലെ മിര്‍ ബസാറില്‍ വച്ചാണ് ദവീന്ദര്‍ സിങ് അറസ്റ്റിലായത്. ഒട്ടേറെ തവണ വിവാദങ്ങളില്‍ പെട്ട പോലീസ് ഓഫീസറാണ് ഇദ്ദേഹം. ദവീന്ദര്‍ സിങിന്റെ അറസ്റ്റില്‍ ബിജെപി നേതാക്കള്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. ഇതാണ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ചോദ്യം ചെയ്യുന്നത്.

സംശയമുണ്ടെന്ന് കോണ്‍ഗ്രസ്

സംശയമുണ്ടെന്ന് കോണ്‍ഗ്രസ്

ദവീന്ദര്‍ സിങിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ പല കാര്യങ്ങളിലും സംശയമുണ്ടെന്ന് ചൗധരി സൂചിപ്പിച്ചു. 40 സിആര്‍പിഎഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് പിന്നില്‍ യഥാര്‍ഥത്തില്‍ ആരായിരുന്നു. ഇക്കാര്യത്തില്‍ പുതിയ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതെങ്കിലും മതത്തെ ലക്ഷ്യമിട്ടല്ല

ഏതെങ്കിലും മതത്തെ ലക്ഷ്യമിട്ടല്ല

പുല്‍വാമ ആക്രമണം സംബന്ധിച്ച് പുതിയ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും ആവശ്യപ്പെട്ടു. അധിര്‍ ചൗധരിയുടെ വാക്കുകള്‍ ഏതെങ്കിലും മതത്തെ ലക്ഷ്യമിട്ടല്ല. ദവീന്ദര്‍ സിങിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പുല്‍വാമ സംഭവത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

ദവീന്ദര്‍ സിങിന് പങ്കുണ്ടോ?

ദവീന്ദര്‍ സിങിന് പങ്കുണ്ടോ?

പുല്‍വാമ ആക്രമത്തില്‍ ദവീന്ദര്‍ സിങിന് പങ്കുണ്ടോ? പാര്‍ലമെന്റ് ആക്രമണത്തില്‍ ദവീന്ദര്‍ സിങിന് പങ്കുണ്ടോ? എന്താണ് ദവീന്ദര്‍ സിങിനെ അറസ്റ്റ് ചെയ്തതില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട് എന്നും രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. എന്നാല്‍ പുല്‍വാമ ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെതിരെ ബിജെപി രംഗത്തുവന്നു.

പാകിസ്താനെ പിന്തുണയ്ക്കുന്നു

പാകിസ്താനെ പിന്തുണയ്ക്കുന്നു

പാകിസ്താനെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. ഇന്ത്യയെ ആക്രമിക്കുകയാണ് കോണ്‍ഗ്രസ്. പാകിസ്താന് ഓക്‌സിജന്‍ നല്‍കുന്നത് കോണ്‍ഗ്രസ് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതം തിരിച്ചത് നിങ്ങളാണ്

മതം തിരിച്ചത് നിങ്ങളാണ്

പാകിസ്താനെ ന്യായീകരിച്ച ചരിത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ക്കെതിരെയാണ് ഒരു സര്‍ജിക്കര്‍ ആക്രമണം വേണ്ടത്. എല്ലാ ദിവസവും കോണ്‍ഗ്രസ് പാകിസ്താനെ സന്തോഷിപ്പിക്കുകയാണ്. മതം അടിസ്ഥാനമാക്കി ഭീകരവാദത്തെ തിരിക്കുന്നത് കോണ്‍ഗ്രസാണ്. കാവി തീവ്രവാദം പറഞ്ഞത് എല്ലാവര്‍ക്കും അറിയാമെന്നും സാംബിത് പത്ര പറഞ്ഞു.

ചോദ്യം ചെയ്യല്‍ തുടരുന്നു

ചോദ്യം ചെയ്യല്‍ തുടരുന്നു

അതേസമയം, ദവീന്ദര്‍ സിങിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞവര്‍ഷവും ഇയാള്‍ തീവ്രവാദികളെ സഹായിച്ചു എന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞതത്രെ. ചണ്ഡീഗഡിലെത്തിച്ച് രണ്ടു മാസം താമസിപ്പിച്ചാല്‍ 12 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചിരുന്നതെന്നും ദവീന്ദര്‍ സിങ് പറഞ്ഞതായി പോലീസ് അറിയിച്ചു.

മൊഴികളില്‍ വൈരുധ്യം

മൊഴികളില്‍ വൈരുധ്യം

ദവീന്ദര്‍ സിങിന്റെ മൊഴികളില്‍ ഒട്ടേറെ വൈരുധ്യങ്ങളുണ്ട്. വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പോലീസിന്റെ നിഗമനം. രണ്ടു തീവ്രവാദികള്‍ക്കൊപ്പമാണ് ഡിവൈഎസ്പി ദവീന്ദര്‍ സിങ് അറസ്റ്റിലായത്. ഇവരെ വ്യത്യസ്ത മുറികളിലായിട്ടാണ് ചോദ്യം ചെയ്യുന്നത്.

ചികില്‍സയുടെ ഭാഗമായി യാത്രകള്‍

ചികില്‍സയുടെ ഭാഗമായി യാത്രകള്‍

തീവ്രവാദികള്‍ക്ക് ഒളിത്താവളം ഒരുക്കിയിട്ടുണ്ടെന്ന് ദവീന്ദര്‍ സിങ് പോവീസിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ ചെയ്തു. അസുഖം ഭേദമാകുന്നതിന് വേണ്ടിയാണ് ഇത്തരം യാത്രകള്‍ നടത്തിയിരുന്നതെന്ന തീവ്രവാദികള്‍ പോലീസിന് മൊഴി നല്‍കി.

ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നു

ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നു

ദവീന്ദര്‍ സിങിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. നേരത്തെ വിവാദത്തില്‍ പ്പെട്ട പോലീസ് ഓഫീസറാണ് ഇയാള്‍. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടിരുന്നു. പിടിച്ചുപറി കേസിലും ആരോപണവിധേയനായിരുന്നു. പുല്‍വാമയില്‍ നിയമിച്ച വേളയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.

English summary
What if DSP Davinder Singh was Khan, asks Congress's Adhir Ranjan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X