• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; നിറഞ്ഞ സ്‌റ്റേഡിയവും പൊള്ളയായ വാഗ്ദാനങ്ങളും മാത്രമാകുമോ?

 • By Desk
cmsvideo
  What can India expect from US president Donald Trump’s visit | Oneindia Malayalam

  തിങ്ങിനിറഞ്ഞ വലിയ ആള്‍ക്കൂട്ടത്തെ സ്‌നേഹിക്കുന്ന ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന് ജനങ്ങള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ട്രംപിനും പൊതുവായുള്ള നിരവധി കാര്യങ്ങളില്‍ ഒന്നാണ് അത്. ഇരുവര്‍ക്കും തങ്ങളുടെ ഈ താല്‍പര്യം ഒന്നിച്ച് ആസ്വദിക്കാനുള്ള അവസരമാണ് അടുത്തയാഴ്ച നടക്കുന്ന ദ്വിദിന ഇന്ത്യാ സന്ദര്‍ശനം വഴിയൊരുക്കുന്നത്. ദില്ലിയിലും മോദിയുടെ ജന്മനഗരമായ അഹമ്മദാബാദിലും ട്രംപ് സന്ദര്‍ശനം നടത്തും. ഏഴ് ദശലക്ഷമാളുകള്‍ തന്നെ അഭിവാദ്യം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറയുന്നു.

  ഗുജറാത്തില്‍ തന്നെ സ്വീകരിക്കാന്‍ 1 കോടി ആളുകള്‍ എത്തുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ്

  നഗരത്തിലെ 80 ശതമാനത്തോളം വരുന്ന ജനസംഖ്യയാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ അതിന് തീരെ സാധ്യതയില്ലെന്നാണ് വസ്തുത. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തിലാണ് നമസ്‌തേ ട്രംപ് പരിപാടി നടക്കുന്നത്. 125,000 ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഹൂസ്റ്റണില്‍ നടന്ന ഹൗദി മോദി പരിപാടി പ്രതീക്ഷിച്ചതിലും മികച്ച വിജയമായി മാറിയിരുന്നു. അതേസമയം, പ്രശസ്തരായ രണ്ട് ലോകനേതാക്കളെ ജനക്കൂട്ടത്തിന് മുന്‍പില്‍ നിര്‍ത്തുന്നത് മാറ്റി വെച്ചാല്‍ ട്രംപിന്റെ യാത്രയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വ്യക്തമല്ല. എന്നിരുന്നാലും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന രീതിയിലൊരു പ്രഖ്യാപനം ദില്ലിയിലെ നയതന്ത്ര വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

  മോദിയും ട്രംപും തമ്മിലുള്ള ബന്ധം കാരണം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ഡെമോക്രാറ്റുകള്‍ ഇന്ത്യയുമായി അകന്നു നില്‍ക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ സമീപകാല ഭിന്നിപ്പിക്കല്‍ നടപടികളില്‍ ചില റിപ്പബ്ലിക്കന്‍മാര്‍ പോലും നിരാശ പ്രകടിപ്പിച്ചു. അടുത്തിടെ നടന്ന മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കശ്മീരിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരുന്നു. അതിവേഗം വളരുന്ന ഒരു സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യയുടെ നില പലപ്പോഴും അത്തരം ആശങ്കകളെ മറികടന്നു. പക്ഷേ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അടുത്തിടെയായി താഴേക്കാണ്. വ്യാപാര ബന്ധങ്ങളും കുത്തനെ ഇടിഞ്ഞു.

  ഇന്ത്യ തങ്ങളെ പരിഗണിക്കുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെയധികം ഇഷ്ടപ്പെടുന്നതായി ട്രംപ് പറയുന്നു. എന്നാല്‍ വ്യാപാര നിയമങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയെ വികസ്വര രാജ്യമായി പരിഗണിക്കാനാകില്ലെന്ന് ഈ മാസമാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കയറ്റുമതിക്കാരെ സംബന്ധിച്ചിടത്തോളം വളരെ മോശം വാര്‍ത്തയായിരുന്നു ഇത്. നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ ട്രംപിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായി. ഈയിടെ അമേരിക്കന്‍ വ്യാപാര പ്രതിനിധി ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതുവഴി വലിയൊരു വ്യാപാര ഇടപാട ലാഭിക്കുകയാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

  കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഒരുപാട് മാറ്റങ്ങളാണ് സംഭവിച്ചത്. ജോര്‍ജ്ജ് ഡബ്ല്യു. ബുഷും മന്‍മോഹന്‍ സിങ്ങും ഇന്തോ-യുഎസ് ആണവ കരാര്‍ ഒപ്പുവച്ചതിനുശേഷം ഇന്ത്യയ്ക്ക് ഔദ്യോഗിക ആണവോര്‍ജ്ജ പദവി ലഭിച്ചു. ഇരുരാജ്യങ്ങളും മികച്ച ബന്ധം കൈമാറിയ അവസരമായിരുന്നു അത്. ഹാര്‍ലി-ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി താരിഫ് സംബന്ധിച്ച വിഷയമാണ് കൂടിക്കാഴ്ചയിലെ മറ്റൊരു പ്രധാന വിഷയം. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക പ്രദേശങ്ങളായ വിസ്‌കോന്‍സിന്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലാണ് ഈ ബൈക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

  ഇതോടൊപ്പം യുഎസില്‍ നിന്ന് 3.4 ബില്യണ്‍ ഡോളറിന്റെ സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങാനും സാധ്യതയുണ്ട്. ഏതു വിധേനയും യുഎസുമായുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കിയെടുക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ട്രംപിനെ സംബന്ധിച്ച് ഇന്ത്യയുടെ ആഗ്രഹങ്ങള്‍ സാധ്യമാക്കുകയെന്നത് വളരെ വലിയ കാര്യമാണ്. എന്നിരുന്നാലും സന്ദര്‍ശനത്തിലെ പ്രധാന അജണ്ട അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

  English summary
  What India expects from Donald Trump's India trip
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X