കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് 144, നിരോധനാജ്ഞയെക്കുറിച്ച് അറിയേണ്ടതെല്ലാം

  • By Sandra
Google Oneindia Malayalam News

ഒരു നിശ്ചിത പ്രദേശത്ത് സംഘര്‍ഷമോ കലാപ സാധ്യതയോ തടയുന്നതിനായി പത്തിലധികം പേര്‍ സംഘം ചേരുന്നത് തടഞ്ഞുകൊണ്ട് മജിസ്‌ട്രേറ്റിന് പുറപ്പെടുവിക്കാവുന്ന വകുപ്പാണ് 144 അഥവാ നിരോധനാജ്ഞ. നിയമവിരുദ്ധമായി സംഘം ചേരുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും.

ആയുധങ്ങളുമായി സംഘം ചേരുന്നതും, ആയുധങ്ങള്‍ മരണത്തിനിടയാക്കുന്നതുമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തിലധികം തടവും പിഴയും ലഭിക്കും. ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് പുറമേ സംസ്ഥാന സര്‍ക്കാരിനും നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്.

curfew

എന്നാല്‍ രണ്ട് മാസത്തിലധികമുള്ള കാലയളവിലേക്ക് 144 നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെങ്കിലും മനുഷ്യ ജീവനും ആരോഗ്യത്തിനും ഭീഷണിയാവുന്ന സന്ദര്‍ഭങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിരോധനാജ്ഞയുടെ കാലയളവ് ഉയർത്താറുണ്ട്. സംഘംചേരുന്ന എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന പ്രത്യേകതയും ഈ വകുപ്പിനുണ്ട്. 144 പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരും ശിക്ഷാര്‍ഹരാണ്. ജാഥ, യോഗം എന്നിവയും എന്നിവയും നിരോധനാജ്ഞ പ്രഖ്യാപനത്തോടെ കുറ്റകരമായി മാറുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ 1861ല്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച ആയുധം പില്‍ക്കാലത്ത് 2012ല്‍ ദില്ലി കൂട്ടമാനഭംഗത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ നേരിടാനും, ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭകാരികളെ നേരിടുന്നതിനും പ്രയോഗിച്ചു.

English summary
What is 144 in The Code of Criminal Procedure.Section 144 of the Criminal Procedure Code 1973 empowers magistrate to prohibit join more than ten person as groups. Its preventive method to avoid crimes in some instances.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X