എന്താണ് ബ്ലാക് ബോക്സ്; ഗുജറാത്ത് വിമാന അപകടത്തിൽ എന്തുകൊണ്ടാണ് ഇവ നിർണായകമാകുന്നത്?
ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 160 ലേറെ പേർ കൊല്ലപ്പെട്ടാണ് പ്രാഥമിക വിവരം. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് (രജിസ്ട്രേഷൻ നമ്പർ VT-ANB) അപകടത്തില്‍പ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു (2 പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ) വിമാനത്തിലുണ്ടായിരുന്നത്.
ടേക്ക് ഓഫിന് പിന്നാലെ മിനിറ്റുകൾക്കുള്ളിലാണ് വിമാനം തകർന്നത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ച് കയറിയത്. അതേസമയം അപകട കാരണം എന്താണെന്ന് ഇതുവരേയും വ്യക്തമല്ല. പരിചയ സമ്പന്നരായ പൈലറ്റുമാരാണ് വിമാനം പറത്തിയതെന്നാണ് എയർ ഇന്ത്യ വാർത്ത കുറിപ്പിൽ അറിയിച്ചത്. അപകടത്തിൽ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഏറ്റവും നിർണായകമാകുക വിമാനത്തിന്റെ ബ്ലാക് ബോക്സ് ആണ്. എന്താണ് ബ്ലാക് ബോക്സ് എങ്ങനെയാണ് ഇത് അന്വേഷണത്തെ സഹായിക്കുക തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

എന്താണ് ബ്ലാക് ബോക്സ്
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് റെക്കോർഡിംഗ് ഉപകരണമാണ് ബ്ലാക്ക് ബോക്സ്. വിമാനാപകടങ്ങളുടെ കാരണങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണ സംഘങ്ങൾക്ക് നിർണായകമായ വിവരങ്ങൾ നൽകാൻ ഇവ സഹായിക്കും.
ബ്ലാക് ബോക്സ് എന്നാണ് പേരെങ്കിലും ഇവയുടെ നിറം ഓറഞ്ചാണ്. അപകടസ്ഥലത്ത് എളുപ്പത്തിൽ കണ്ടെത്താൻ വേണ്ടി സ്റ്റീൽ അല്ലെങ്കിൽ ടൈറ്റാനിയം കൊണ്ട് നിർമ്മിച്ച, ശക്തമായ ലോഹ കവചമാണ് ഇവയ്ക്കുണ്ടായകുക. തീ, വെള്ളം എന്നിവയിൽ നിന്നും പ്രതിരോധിക്കാനാണിത്. കാരണം അപകടസമയത്ത് പിൻ ഭാഗത്ത് ആഘാതം കുറവായിരിക്കും എന്നതിനാൽ ഇവിടയാണ് ബ്ലാക് ബോക്സുകൾ സൂക്ഷിക്കുക.
എഫ് ഡി ആറും സി വി ആറും
ബ്ലാക്ക് ബോക്സ് എന്നത് രണ്ട് പ്രധാന ഉപകരണങ്ങൾ ഉൾക്കൊള്ളുന്നതാണ്.
1. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (FDR)
2. കോക്പിറ്റ് വോയിസ് റെക്കോർഡർ (CVR)
ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (FDR) - വിമാനത്തിന്റെ സാങ്കേതിക വിവരങ്ങൾ, ഉയരം, വേഗത, ദിശ, എഞ്ചിൻ പ്രവർത്തനം, നിയന്ത്രണ ഉപകരണങ്ങളുടെ സ്ഥാനം തുടങ്ങിയ 80-ലധികം ഡാറ്റ പോയിന്റുകൾ റെക്കോർഡ് ചെയ്യുന്നതാണ് ഇത്.
കോക്പിറ്റ് വോയിസ് റെക്കോർഡർ (CVR)- പൈലറ്റുമാരുടെ സംഭാഷണങ്ങൾ, റേഡിയോ ആശയവിനിമയങ്ങൾ, മുന്നറിയിപ്പ് ശബ്ദങ്ങൾ, എഞ്ചിൻ ശബ്ദങ്ങൾ തുടങ്ങിയ കോക്പിറ്റിലെ ശബ്ദങ്ങൾ റെക്കോഡ് ചെയ്യുന്ന ഉപകരമാണിത്.
ബ്ലാക് ബോക്സിലൂടെ എന്തൊക്കെ കണ്ടെത്താം
മെക്കാനിക്കൽ തകരാർ, പൈലറ്റിന്റെ പിഴവ്, കാലാവസ്ഥാ പ്രശ്നങ്ങൾ, അല്ലെങ്കിൽ മറ്റ് ബാഹ്യ ഘടകങ്ങൾ (ഉദാ: പക്ഷി ആഘാതം) എന്നിവയാണോ അപകടത്തിന്റെ കാരണമന്ന് ബ്ലാക് ബോക്സ് പരിശോധിക്കുന്നതിലൂടെ കണ്ടെത്താൻ സാധിക്കും.
നിയമപരമായ സഹായങ്ങൾ ഉറപ്പാക്കാൻ
ബ്ലാക്ക് ബോക്സ് ഡാറ്റ എയർലൈനിന്റെ അശ്രദ്ധ തെളിയിക്കാൻ ഉപയോഗിക്കാം, ഇത് ബാധിത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം തേടാൻ സഹായിക്കും
മുൻകാല ഉദാഹരണങ്ങൾ ഇങ്ങനെ
2009-ലെ എയർ ഫ്രാൻസ് ഫ്ലൈറ്റ് 447 അപകടത്തിൽ, 10,000 അടിയിലധികം ആഴത്തിൽ നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്സ്, വേഗത സെൻസറുകളുടെ പരാജയവും പൈലറ്റിന്റെ പ്രതികരണവും അപകടത്തിന് കാരണമായതായി കണ്ടെത്തിയിരുന്നു.
2015-ലെ ജർമൻവിംഗ്സ് ക്രാഷിലും മലേഷ്യ എയർലൈൻസ് MH370, MH17 സംഭവങ്ങളിലും ബ്ലാക്ക് ബോക്സ് ഡാറ്റ നിർണായകമായിരുന്നു.
ഡിജിസിഎയുടെ നടപടിയെന്താകും?
ബ്ലാക്ക് ബോക്സ് ഡാറ്റ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അല്ലെങ്കിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ഫോറൻസിക് ലാബിലേക്ക് അയക്കും.
ഡാറ്റ വിശകലനത്തിന് ദിവസങ്ങളെടുത്തേക്കും. ബ്ലാക്ക് ബോക്സിന് സംഭവിച്ച കേടുപാടുകൾ കൂടി ആശ്രയിച്ചായിരിക്കും ഇത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications