കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് യുപിയില്‍, ഇന്ന് ബിഹാറില്‍... കുട്ടികളെ കൊന്നൊടുക്കുന്ന 'കാലന്‍ രോഗം'; എന്താണ് ഈ എൻസെഫലൈറ്റിസ്

Google Oneindia Malayalam News

മുസഫര്‍പുര്‍(ബിഹാര്‍): നൂറ് കുട്ടികളാണ് ബിഹാറിലെ മുസഫര്‍പുരിലും സമീപ ജില്ലകളിലും ആയി എന്‍സെഫലൈറ്റിസ് രോഗം ബാധിച്ച് മരിച്ചത്. അതില്‍ ഭൂരിഭാഗം പേരും ഒരുവയസ്സനും പത്ത് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ മുസഫർപുരിലെ ആശുപത്രികൾ സന്ദർശിക്കുകയും ചെയ്തു.

ബീഹാറിൽ ഇതുവരെ മരിച്ചത് 73 കുഞ്ഞുങ്ങൾ; സ്ഥിതിഗതികൾ അതീവ ഗുരുതരം, ആരോഗ്യമന്ത്രി മുസാഫർപൂരിലേക്ക്ബീഹാറിൽ ഇതുവരെ മരിച്ചത് 73 കുഞ്ഞുങ്ങൾ; സ്ഥിതിഗതികൾ അതീവ ഗുരുതരം, ആരോഗ്യമന്ത്രി മുസാഫർപൂരിലേക്ക്

കുട്ടികളുടെ മരണം എന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. അതും എന്‍സെഫലൈറ്റിസ് എന്ന രോഗബാധയെ തുടര്‍ന്ന്. ചികിത്സയില്ലാത്ത രോഗം ഒന്നും അല്ല അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം. ഇതാദ്യമായിട്ടല്ല ഇന്ത്യയില്‍ എന്‍സെഫലൈറ്റിസ് കുട്ടികളെ കൊന്നൊടുക്കുന്ന കാലനായി അവതരിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് ഉത്തര്‍ പ്രദേശിലും എന്‍സെഫലൈറ്റിസ് പടര്‍ന്നുപിടിച്ചിരുന്നു. അന്ന് ഗോരഖ്പുര്‍ ആശുപത്രി ദുരന്തത്തില്‍ ഇരയായ കുരുന്നുകളില്‍ ഭൂരിഭാഗം പേരും എന്‍സെഫലൈറ്റിസ് ബാധിതരായിരുന്നു. എന്താണ് ഈ രോഗം?

എന്‍സഫലൈറ്റിസ് എന്നാല്‍...

എന്‍സഫലൈറ്റിസ് എന്നാല്‍...

ഒരുതരം മസ്തിഷ്‌ക ജ്വരം എന്ന് വേണമെങ്കില്‍ എന്‍സെഫലൈറ്റിസിനെ വിശേഷിപ്പിക്കാവുന്നതാണ്. മസ്തിഷ്‌കത്തെ ബാധിക്കുന്ന കടുത്ത പനി. മസ്തിഷ്‌കത്തില്‍ നിര്‍ക്കെട്ടിനും ഇത് കാരണമാകാം. ഇതേ രോഗം തന്നെയാണ് ബിഹാറില്‍ ഇപ്പോള്‍ നൂറിലേറെ കുട്ടികളുടെ ജീവനെടുത്തിട്ടുള്ളത്.

എന്താണ് അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം

എന്താണ് അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം

നാഡീവ്യൂഹ രോഗം അല്ലെങ്കില്‍ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ എന്ന് വിളിക്കാം. തലച്ചോറിനേയും ലിംബിക് സിസ്റ്റത്തേയും ആണ് ഇത് ബാധിക്കുക. പല രീതിയില്‍ രോഗം ഉണ്ടാകാം. വൈറസ് വഴിയും ബാക്ടീരിയ വഴിയും പരാദങ്ങള്‍ വഴിയും ഫങ്കസ് വഴിയും എല്ലാം രോഗമുണ്ടാകാം.

വൈറല്‍ എന്‍സെഫലൈറ്റിസ്

വൈറല്‍ എന്‍സെഫലൈറ്റിസ്

വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് വൈറല്‍ എന്‍സെഫലൈറ്റിസ്. ഹെര്‍പിസ് അണുബാധ, പേവിഷ ബാധ, മീസല്‍സ് വൈറസ് എന്നിവയൊക്കെയാണ് പൊതുവേ എന്‍സെഫലൈറ്റിസിന് കാരണമാകുന്നവ. എന്നിരുന്നാലും അപൂര്‍വ്വ രോഗങ്ങളുടെ പട്ടികയില്‍ ആണ് എന്‍സെഫലൈറ്റിസിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബിഹാറില്‍ കണ്ടത്

ബിഹാറില്‍ കണ്ടത്

ബിഹാറില്‍ കുട്ടികളെ ബാധിച്ചത് വൈറല്‍ എന്‍സെഫലൈറ്റിസ് ആണെന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധര്‍. പാകമാകാത്ത ലിച്ചിപ്പഴം കഴിച്ചതിലൂടെ ആയിരിക്കാം രോഗബാധ ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തിലേ കണ്ടെത്താന്‍ കഴിയാതിരുന്നാല്‍ മരണകാരണമാകുന്ന രോഗമാണിത്.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

കടുത്ത തലവേദന, തലകറക്കം, ശരീര വേദന, പനി, ഛര്‍ദ്ദി, മനംപിരട്ടല്‍, ക്ഷീണം, ആകാംക്ഷ, ആശയക്കുഴപ്പങ്ങള്‍, കാഴ്ച പ്രശ്‌നം, കേള്‍വി നഷ്ടപ്പെടല്‍, തളര്‍വാതം, ബോധക്ഷയം തുടങ്ങിയവയാണ് എന്‍സെഫലൈറ്റിസിന്റെ രോഗലക്ഷണങ്ങള്‍. ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആകും. അല്ലാത്ത പക്ഷം, ഭൂരിഭാഗം കേസുകളിലും മരണം സംഭവിക്കും.

പകരുന്നതെങ്ങനെ

പകരുന്നതെങ്ങനെ

വെള്ളത്തിലൂടേയും പകരുന്ന രോഗമാണ് എന്‍സെഫലൈറ്റിസ്. അതുപോലെ രോഗബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്കും പകരാം. രോഗബാധിതരുടെ ഉമിനീര്‍, ശരീരസ്രവങ്ങള്‍, വിസര്‍ജ്യം എന്നിവ രോഗാണുക്കളെ മറ്റുള്ളവരിലേക്ക് എത്തിക്കും. എന്നാല്‍ ബിഹാറില്‍ ഇത് ലിച്ചപ്പഴത്തില്‍ നിന്ന് തന്നെയാണ് കുട്ടികളില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
What is Acute Encephalitis Syndrome, which took the lives of more than 100 children in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X