എന്താണ് അഫ്സ്പ? അറിയേണ്ടതെല്ലാം.....
തിരുവനന്തപുരം: സൈന്യത്തിന് നല്കുന്ന പ്രത്യേക അവകാശമാണ് അഫ്സ്പ. 1958 സെപ്തംബര്‍ 11നാണ് അഫ്സ്പ (ആര്‍മിഡ് ഫോര്‍സ് സ്പെഷ്യല്‍ പവര്‍ ആക്ട്) നിലവില്‍ വന്നത്. അസ്വസ്ഥബാധിത പ്രദേശങ്ങളിലാണ് കേന്ദ്രം ഈ നിയമം നല്‍കുന്നത്. ഇതിലൂടെ വ്യാപക അധികാരമാണ് സുരക്ഷാ വിഭാഗത്തിന് നല്‍കുന്നത്. അക്രമം നടത്തുന്ന രഹസ്യ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരം ഈ നിയമം വഴി പട്ടാളക്കാര്‍ക്കുണ്ട്. നിയമ ലംഘനം നടത്തിയെന്ന് കരുതുന്നയാളെ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരവും ഈ നിയമത്തിലുണ്ട്.
എന്നാല്‍ ഈ നിയമം സൈനീകര്‍ ദുരൂപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പ്രത്യേക സൈനിക നിയമം നടപ്പിലാക്കിയതിന്റെ പേരില്‍ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. ഈ നിയമം ഉപയോഗിച്ച് സൈനികര്‍ ജനങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.

നിയമപരിരക്ഷ
ക്രമസമാധാനം പാലിക്കല്‍, അസ്വസ്ഥബാധിത
പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം നിയമലംഘനം നടത്തുന്ന വ്യക്തികളെ പിടികൂടാന്‍ വെടിവെപ്പ് നടത്താനുള്ള അധികാരം തുടങ്ങിയവ ഈ നിയമം വഴി സൈനീകന് ലഭിക്കും. നിയമലംഘനം നടത്തുന്ന വ്യക്തി കൊല്ലപ്പെട്ടാലും സൈനീകന് നിയമപരിരക്ഷ ലഭിക്കും.

റെയ്ഡ് നടത്താം
ഏത് പ്രദേശത്തും റെയ്ഡ് നടത്താനും കുറ്റവാളികളെ കണ്ടെത്താനും ആയുധ സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്താനുമുള്ള നിയമ പരിരക്ഷ അഫ്സ്പ വഴി ലഭിക്കും.

പരിശോധനയ്ക്ക് വിധേയമാക്കില്ല
അഫ്സ്പ നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുന്ന സൈനീകരുടെ നടപടി നീതിന്യായ സംവിധാനത്തിന്റെ പരിശോധനയ്ക്ക് വിധേയമായിരിക്കില്ല.

നശിപ്പിക്കാം
അക്രമം നടത്തുന്ന രഹസ്യ കേന്ദ്രങ്ങല്‍ റെയ്ഡ് ചെയ്യാനും നശപ്പിക്കാനുമുള്ള അധികാരം ഈ നിയമം വഴി സൈനീകര്‍ക്ക് നല്‍കുന്നുണ്ട്.

അറസ്റ്റ് ചെയ്യാം
നിയമ ലംഘനം നടത്തിയെന്ന് കരുതുന്നയാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും അഫ്സ്പ വഴി നല്‍കുന്നുണ്ട്.

പ്രതിഷേധം
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പ്രത്യേക സൈനീക നിയമം നടപ്പിലാക്കിയതിന്റെ പേരില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

ബലാത്സംഗം
മണിപ്പൂരില്‍ സ്ത്രീകളെ നിയമത്തിന്റെ പിന്‍ബലത്തില്‍ കൂട്ട ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നു.

നിരാഹാരം
മണിപ്പൂരില്‍ സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കെ തഞ്ചം മനോരമ എന്ന സ്ത്രീ കൊല്ലപ്പെട്ടത് വ്യാപക പ്രതിഷേധം ഉണ്ടാക്കി. ഈറോം ശര്‍മ്മിള അനിശ്ചിതകാല നിരാഹാരം ആരംഭിച്ചതും ഈ നിയമത്തിനെതിരെ ആയിരുന്നു.

തുടരണോ?
പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ഈ നിയമം നടപ്പിലാക്കണോ എന്ന് തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ജീവന് റെഡിയുടെ അധ്യക്ഷതയില്‍ കമ്മീഷനെ നിയമിച്ചിരുന്നു.

നടപടകളുണ്ടായില്ല
2006 ജൂണ്‍ ആറിന് ആഫ്സ്പ നിയമത്തെ കുറിച്ച് അന്വേഷിച്ച് ജസ്റ്റിസ് ജീവന് റെഡി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് വ്യക്തമാക്കിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications