കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കൂറുമാറ്റ നിയമവുമായി കോണ്‍ഗ്രസ്, എന്താണ് ഈ നിയമം, നിങ്ങള്‍ അറിയേണ്ടതെല്ലാം

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം അതിന്റെ രൂക്ഷതയിലാണ്. എംഎല്‍എമാരുടെ പിന്തുണ പിന്‍വലിക്കലും, കൂറുമാറ്റവും എല്ലാം കൊണ്ടും അമ്പരിപ്പിക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടെ കോണ്‍ഗ്രസ് കൂറുമാറ്റ നിയമത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. കൂറുമാറിയ എംല്‍എമാര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ഈ നിയമ ഭീഷണി എന്താണെന്ന് പലര്‍ക്കും അറിയില്ല. പക്ഷേ അത് ഏറ്റവും ശക്തമാണ്. ഭരണഘടനയും പത്താം അനുച്ഛേദപ്രകാരം കോണ്‍ഗ്രസിന് എംല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം.

അതേസമയം വിശ്വാസ വോട്ട് നാളേക്ക് നീട്ടിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വീഴാനാണ് ഇപ്പോഴത്തെ സാധ്യത വ്യക്തമാക്കുന്നത്. എന്നാല്‍ അയോഗ്യത മുന്നിലുള്ളതിനാല്‍ എംഎല്‍എമാര്‍ ഇതിന് തയ്യാറാവുമോ എന്നാണ് ഇനി അറിയേണ്ടത്. ത്രില്ലിംഗായ കാര്യങ്ങളാണ് അതുകൊണ്ട് നടക്കുന്നത്. നാളെ 11 മണിക്ക് നിയമസഭ വീണ്ടും ചേരുന്നുണ്ട്. ഇതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനാവും സര്‍ക്കാരിന്റെ ശ്രമം. ഇതിന് പിന്നാലെ വിമത എംഎല്‍എമാരുടെ ഭാവിയും അറിയാം. അതിന് മുമ്പ് എന്താണ് കൂറുമാറ്റ നിയമം എന്ന് പരിചയപ്പെടാം. സര്‍ക്കാരിന്റെയും അതോടൊപ്പം എംഎല്‍എമാരുടെയും ഭാവി ഇതിലൂടെ നിര്‍ണയിക്കപ്പെടുകയും ചെയ്യും.

കൂറുമാറ്റം നിയമം

കൂറുമാറ്റം നിയമം

അവിശ്വാസ പ്രമേയം നടക്കുമ്പോള്‍ എംഎല്‍എമാര്‍ സര്‍ക്കാരിനെ പിന്തുണച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതാണ് കൂറുമാറ്റ നിരോധന നിയമം. അയോഗ്യത വന്നാല്‍ ആറുവര്‍ഷത്തോളം ഇയാള്‍ക്ക് പിന്നീട് മത്സരിക്കാനാവില്ല. ഉപതിരഞ്ഞെടുപ്പിലോ മത്സരിക്കാനാവില്ല. നിയമസഭയുടെ ഭാഗമാകാനും കഴിയില്ല. 1967ല്‍ ആയാം ഗയാം റാം വിഷയം വന്നപ്പോഴാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് ചിന്തിച്ചത്. ഗയാ ലാല്‍ എന്ന എംഎല്‍എ ഒരു ദിവസം കൊണ്ട് മൂന്ന് തവണ പാര്‍ട്ടി മാറിയിരുന്നു. 1985ലാണ് പത്താം ഷെഡ്യൂള്‍ കൊണ്ടുവരുന്നത്. പാര്‍ട്ടി വിപ്പ് ലംഘിക്കുകയോ അംഗത്വം രാജിവെക്കുകയോ ചെയ്താല്‍ അയാള്‍ക്ക് അയോഗ്യത ഏര്‍പ്പെടുത്താം.

എപ്പോഴൊക്കെ അയോഗ്യരാക്കാം

എപ്പോഴൊക്കെ അയോഗ്യരാക്കാം

നിയമത്തില്‍ ഒരു പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് പേര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയാണെങ്കില്‍ കൂറുമാറ്റ നിയമം എംഎല്‍എമാര്‍ക്ക് ബാധകമാകില്ല. കോണ്‍ഗ്രസിലെ പത്ത് എംഎല്‍എമാര്‍ ബിജെപിയിലെത്തിയത് കൊണ്ടാണ് ഗോവയില്‍ ആ നിയമം ബാധകമാവാതിരുന്നത്. അതേസമയം പാര്‍ട്ടി എംഎല്‍എമാര്‍ കൃത്യമായ രാജിക്കത്ത് നല്‍കിയിട്ടില്ലെങ്കില്‍ കൂറുമാറ്റ നിയമം ബാധകമാവുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ സ്പീക്കറുടെയും പ്രിസൈഡിംഗ് ഓഫീസറുടെയും തീരുമാനങ്ങള്‍ പുനപ്പരിശോധിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നിയമം. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും അത്തരം നിയമങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്.

സമയ പരിധി ഇങ്ങനെ

സമയ പരിധി ഇങ്ങനെ

കര്‍ണാടകത്തില്‍ സ്പീക്കര്‍ അവിശ്വാസ പ്രമേയത്തില്‍ കാലതാമസം വരുത്തുന്നതായിട്ടാണ് ആരോപണം. വിമത എംഎല്‍എമാരുടെ രാജിയില്‍ അദ്ദേഹം തീരുമാനമെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇവരുടെ രാജി അംഗീകരിച്ചാല്‍ ആ നിമിഷം സര്‍ക്കാര്‍ വീഴുകയും, ഇവര്‍ക്കെതിരെ മറ്റ് നിയമങ്ങള്‍ കൊണ്ടുവരാനും സാധിക്കില്ല. സ്പീക്കര്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ വിമത എംഎല്‍എമാര്‍ സഭയില്‍ ഹാജരാവേണ്ടതില്ലെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം സമയ പരിധി ഈ വിഷയത്തില്‍ ഇല്ല. അതുകൊണ്ട് സ്പീക്കറുടെ തീരുമാനത്തില്‍ കോടതിക്ക് ആവശ്യമെങ്കില്‍ ഇടപെടാം.

ഭേദഗതി കൊണ്ടുവന്നു

ഭേദഗതി കൊണ്ടുവന്നു

കൂറുമാറ്റ നിയമത്തില്‍ 2003ല്‍ ഒരു ഭേദഗതിയം കൊണ്ടുവന്നിരുന്നു. മുഖ്യ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പ് വന്ന് മൂന്നിലൊരു ഭാഗം എംഎല്‍എമാര്‍ ഒന്നിച്ച് നിന്ന് പാര്‍ട്ടിയില്‍ നിന്ന് വിട്ട് നിന്നാല്‍ അവരെ അയോഗ്യരാക്കാന്‍ സാധിക്കില്ല. അതേസമയം ഇതിന് പിന്നാലെ നിരവധി പേര്‍ കൂറുമാറി മറ്റ് പാര്‍ട്ടികളിലേക്ക് പോകാന്‍ തുടങ്ങി. ഇതോടെ ഈ ഭേദഗതി എടുത്തുകളയുകയായിരുന്നു. വിമത എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയാല്‍ ഇത് അവരുടെ സംരക്ഷണത്തിനായി വീണ്ടും ഉപയോഗിക്കാനും സാധ്യതയുണ്ട്. ബിജെപി അത്തരമൊരു നിയമം കൊണ്ടുവരാനും സാധ്യതയുണ്ട്.

രാഷ്ട്രീയ യാത്രയുമായി ആദിത്യ താക്കറെ....3 വെല്ലുവിളികളെ തകര്‍ത്താന്‍ ശിവസേനയുടെ നീക്കംരാഷ്ട്രീയ യാത്രയുമായി ആദിത്യ താക്കറെ....3 വെല്ലുവിളികളെ തകര്‍ത്താന്‍ ശിവസേനയുടെ നീക്കം

English summary
what is anti defection law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X