'സുചിലീക്സ്'.... സുചിത്രയ്ക്ക് എവിടെ നിന്ന് കിട്ടി ഈ രഹസ്യ ചിത്രങ്ങള്‍? ഞെട്ടിക്കുന്ന വിവരങ്ങൾ
ചെന്നൈ: ഗായികയും റേഡിയോ ജോക്കിയും ആയ സുചിത്ര കാര്‍ത്തിക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ട വിവരങ്ങള്‍ തമിഴകത്തെ ഇറക്കിമറിച്ചുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍ താരം ധനുഷ്, സംഗീത സംവിധായകന് അനിരുദ്ധ്, തൃഷ, ആന്‍ഡ്രിയ, അമല പോള്‍, ഹന്‍സിക തുടങ്ങിയവര്‍ക്കെതിരെയാണ് ട്വിറ്ററില്‍ സുചിത്ര വെളിപ്പെടുത്തലുകള്‍ നടത്തിയത്.
അമല പോള്‍? നിത്യ മേനോന്? ശ്രീദിവ്യ? ഹന്‍സിക?...എല്ലാം നഗ്നചിത്രങ്ങള്‍; സുചിലീക്സ് കണ്ടാല്‍ ഞെട്ടും
എന്നാല്‍ പിന്നീട് സുചിത്ര ട്വിറ്റര്‍ അക്കൗണ്ട് പ്രവൈറ്റ് ആക്കി. ഇപ്പോഴാണെങ്കില്‍ ഇതേ കുറിച്ചൊന്നും ഒന്നും മിണ്ടുന്നും ഇല്ല.
ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിടും എന്ന് വരെ ഭീഷണിയുണ്ടായിരുന്നു. പക്ഷേ പിന്നീടൊന്നും സംഭവിച്ചില്ല. എങ്കിലും ഒരു സംശയം നിലനില്ക്കുന്നു... എങ്ങനെയാണ് പുറത്ത് വിട്ട സ്വകാര്യ ചിത്രങ്ങളെല്ലാം സുചിത്രയ്ക്ക് ലഭിച്ചത്?

സൂപ്പര്‍ താരം ധനുഷും സംഗീത സംവിധായകന് ധനുഷും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു സുചിത്ര ആരോപണം ഉന്നയിച്ചത്. തമിഴകത്തെ ഞെട്ടിപ്പിച്ച ഒരു ട്വീറ്റ് ആയിരുന്നു അത്.

ഒരു പാര്‍ട്ടിയ്ക്കിടെ ആണ് അത് സംഭവിച്ചത് എന്നായിരുന്നു സുചിത്ര പറഞ്ഞത്. താന്‍ മദ്യപിച്ചിരുന്നു. എന്നാല്‍ മദ്യത്തില്‍ മയക്കുമരുന്ന് നല്കി ധനുഷും അനിരുദ്ധും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍.

ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു സംഭവം. താന്‍ ഉറക്കമുണരുമ്പോള്‍ രണ്ട് പേരും മുറിയില്‍ ഉണ്ടായിരുന്നു. ധനുഷും അനിരുദ്ധും അപ്പോള്‍ വീഡിയോ ക്ലിപ്പുകള്‍ കാണുകയായിരുന്നു എന്നാണ് സുചിത്ര വെളിപ്പെടുത്തിയത്.

പിന്നീട് സംഭവിച്ചത് അിതലും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. തമിഴ് സിനിമ ലോകത്തെ ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.

ധനുഷും തൃഷയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ആദ്യം സുചിത്ര പുറത്ത് വിട്ടത്. വേറേയും ചിത്രങ്ങള്‍ പുറത്ത് വിടാനുണ്ടെന്ന ഭീഷണിയും മുഴക്കി.

നടി ആന്‍ഡ്രിയയും സംഗീത സംവിധായകന് അനിരുദ്ധും തമ്മിലുള്ള 'ഇന്റിമേറ്റ്' ചിത്രങ്ങളും സുചിത്ര പുറത്ത് വിട്ടു.

മലയാളി താരം അമനല പോളിന്റേതെന്ന പേരില്‍ ഞെട്ടിപ്പിക്കുന്ന ചില ചിത്രങ്ങളും സുചിത്രയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. മൂന്ന് ചിത്രങ്ങള്‍ യോജിപ്പിച്ച നിലയില്‍ ഉള്ളതായിരുന്നു ഇത്.

ഇതിനിടെ നടി സഞ്ജിത ഷെട്ടിയുടേത് എന്ന പേരില്‍ ഒരു നഗ്ന വീഡിയോയും സുചിത്രയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് താനല്ലെന്ന പ്രതികരണവുമായി നടി തന്നെ രംഗത്ത് വന്നു.

ധനുഷിന് അമല പോളുമായി ബന്ധമുണ്ട്, ധനുഷിന് പാര്‍വ്വതിയുമായി ബന്ധമുണ്ട്, തൃഷയുമായി ബന്ധമുണ്ട് എന്നൊക്കെയുള്ള ആരോപണങ്ങളും ഉയര്‍ന്നു. ചിന്മയിയും അനിരുദ്ധും തമ്മില്‍ ബന്ധമുണ്ടെന്നും ആരോപിച്ചു. ഇതിന്റെയെല്ലാം തെളിവുകള്‍ കൈയ്യിലുണ്ടെന്നായിരുന്നു വെല്ലുവിളി.

ധനുഷും അമല പോളും തമ്മിലുള്ള വീഡിയോ പുറത്ത് വിടും എന്നായിരുന്നു ഒടുവിലത്തെ ഭീഷണി. അതിന്റെ സമയം പോലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു വീഡിയോ ഇതുവരെ പുറത്ത് വന്നിട്ടില്ല എന്നതാണ് സത്യം.

മലയാളത്തില്‍ നിന്നുള്ള മറ്റൊരു താരമായ നയന്‍താരയുടെ ദൃശ്യങ്ങള്‍ പുറത്ത് വിടും എന്നും സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ പാര്‍വ്വതി നായരുടെ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നും ഭീഷണി ഉണ്ടായിരുന്നു

താരങ്ങളുടെ രഹസ്യങ്ങള്‍ പുറത്ത് വിടട്ടേ എന്ന് ഫോളോവേഴ്സിനോട് ചോദിച്ചുകൊണ്ടായിരുന്നു സുചിത്രയുടെ അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം. ഭൂരിഭാഗം പേരും വേണം എന്ന അഭിപ്രായക്കാരായിരുന്നു.

ധനുഷിനും അനിരുദ്ധിനും എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകണം എന്നാവശ്യപ്പെട്ട് സുചിത്രയുടെ ആരാധകര്‍ മുന്നോട്ട് വരുന്നുണ്ട്. ട്വിറ്ററില്‍ ആരോപണം ഉന്നയിച്ചെങ്കിലും സുചിത്ര ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല.

ഇക്കാര്യങ്ങളെല്ലാം തന്നെ സുചിത്ര ചെയ്തതാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇക്കാര്യത്തില്‍ സുചിത്ര തന്നെ കൃത്യമായ ഒരു മറുപടിയും നല്‍കിയിട്ടില്ല.

സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ഒന്ന്. സുചിത്ര തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

താന്‍ ഇതേ കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല. ധനുഷിന്റെ സുഹൃത്ത് അതിഥി വിളിച്ചപ്പോഴാണ് വിവരങ്ങള്‍ മനസ്സിലായത്. ഇതേ കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വകാര്യ ഏജന്‍സിയെ ഏല്പിച്ചിട്ടുണ്ടെന്നും സുചിത്ര ഒരു മാധ്യമത്തോട് പറഞ്ഞു.

തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സുചിത്ര പറയുന്നത്. അതുകൊണ്ട് തന്നെ വീടിന് പുറത്തിറങ്ങാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ല. ഇക്കാരണത്താലാണ് പോലീസിനെ സമീപിക്കാതെ സ്വകാര്യ ഏജന്‍സിയെ സമീപിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന സുചിത്രയുടെ വാദം വിശ്വസിക്കാവുന്നത് തന്നെയാണ്. അങ്ങനെയെങ്കില്‍ ഏറ്റവും ഗൗരവമായ മറ്റൊരു കാര്യം ഓര്‍ക്കണം. ഇത്തരം ചിത്രങ്ങള്‍ കൈവശം ഉള്ള ആരോ ഒരാള്‍ ഉണ്ട്. അയാളായിരിക്കാം സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടാവുക. ഭീഷണി ഇതോടെ തീരുന്നില്ലെന്ന് സാരം
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications