കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് പികെയുടെ ലക്ഷ്യം... വീണ്ടും ശരദ് പവാറിന്റെ വീട്ടില്‍ ചര്‍ച്ച; ചില സൂചനകള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നിലെ പ്രമുഖ 'തല'കളില്‍ ഒന്ന് പ്രശാന്ത് കിഷോര്‍ ആയിരുന്നു. അക്കാലത്ത് ദില്ലിയിലെ രാഷ്ട്രീയ ഇടനാഴികളില്‍ അത്ര സുപരിചിതമായ പേരായിരുന്നില്ല കിഷോറിന്റേത്. എന്നാല്‍ പിന്നീട് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പദ്ധതി ഒരുക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ക്ക് വേണ്ടി പല സംസ്ഥാനങ്ങളിലും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചു. ഏറ്റവും ഒടുവില്‍ എംകെ സ്റ്റാലിന് വേണ്ടിയും മമത ബാനര്‍ജിക്ക് വേണ്ടിയും....

എന്നാല്‍ ഇപ്പോള്‍ പ്രശാന്ത് കിഷോര്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തുന്നതാണ് ദേശീയ തലത്തിലെ വിഷയം. 12 ദിവത്തിനിടെ ഇന്ന് മൂന്നാം തവണയാണ് അദ്ദേഹം ചര്‍ച്ച നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

കുഞ്ഞാലിക്കുട്ടി 'വിയര്‍ക്കും'... ലീഗില്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി; 6 ചോദ്യങ്ങള്‍, വിമര്‍ശിച്ച് യൂത്ത്കുഞ്ഞാലിക്കുട്ടി 'വിയര്‍ക്കും'... ലീഗില്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി; 6 ചോദ്യങ്ങള്‍, വിമര്‍ശിച്ച് യൂത്ത്

ബിജെപി ഇതര കക്ഷികള്‍ക്കൊപ്പം

ബിജെപി ഇതര കക്ഷികള്‍ക്കൊപ്പം

തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന് വേണ്ടിയാണ് പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞത്. ബംഗാളില്‍ മമതയ്ക്ക് വേണ്ടിയും. മമതയ്‌ക്കെതിരെ കൊണ്ടുപിടിച്ച പ്രചാരണങ്ങളുമായി എത്തിയ ബിജെപി ലക്ഷ്യം കാണാതെ പോയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പികെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പ്രശാന്ത് കിഷോറിന്റെ ബുദ്ധിയായിരുന്നുവത്രെ.

വിടാതെ മമത

വിടാതെ മമത

ബംഗാളിലെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ പികെ ഇനി രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാനില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷം കൂടി തനിക്കൊപ്പം നില്‍ക്കണമെന്ന് മമത ബാനര്‍ജി പികെയോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ശരദ് പവാറുമായി തുടര്‍ച്ചയായുള്ള ചര്‍ച്ചകള്‍.

12 ദിവസത്തിനിടെ

12 ദിവസത്തിനിടെ

12 ദിവസത്തിനിടെ ഇന്ന് മൂന്നാമത്തെ ചര്‍ച്ചയാണ് പ്രശാന്ത് കിഷോറും ശരദ് പവാറും തമ്മില്‍ നടത്തുന്നത്. ആദ്യ ചര്‍ച്ച ജൂണ്‍ 11ന് മുംബൈയിലായിരുന്നു. പിന്നീട് ജൂണ്‍ 21ന് ദില്ലിയിലെ പവാറിന്റെ വസതിയിലും. ഇന്ന് വീണ്ടും പവാറിനെ കാണാന്‍ പ്രശാന്ത് കിഷോര്‍ എത്തി.

എന്താണ് വിഷയം

എന്താണ് വിഷയം

മുംബൈയിലെ ചര്‍ച്ച മൂന്ന് മണിക്കൂറോളം നീണ്ടിരുന്നു. ദില്ലിയിലെ ചര്‍ച്ച ഒന്നര മണിക്കൂറും. രണ്ടും അടച്ചിട്ട മുറികളിലായിരുന്നു ചര്‍ച്ചകള്‍. എന്താണ് വിഷയമെന്ന് ആര്‍ക്കും വ്യക്തമല്ല. എന്നാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ദേശീയതലത്തില്‍ ശക്തമായ ഐക്യനിര പടുക്കുകയാണ് ലക്ഷ്യമെന്ന് പറയപ്പെടുന്നു.

മമത ബാനര്‍ജിയുടെ സന്ദേശം

മമത ബാനര്‍ജിയുടെ സന്ദേശം

മമത ബാനര്‍ജിയുടെ സന്ദേശവുമായിട്ടാണ് പ്രശാന്ത് കിഷോര്‍ മൂന്നാം തവണയും പവാറിനെ കാണാനെത്തിയത് എന്നാണ് സൂചനകള്‍. ബിജെപിക്കെതിരെ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് മമത കൈമാറുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കം ഫലം കാണില്ല എന്ന ബോധ്യം പ്രശാന്ത് കിഷോറിനുണ്ട്.

മൂന്നാം മുന്നണിക്ക് കഴിയില്ല

മൂന്നാം മുന്നണിക്ക് കഴിയില്ല

ഇക്കഴിഞ്ഞ 21ന് പ്രശാന്ത് കിഷോര്‍ ദില്ലിയിലെത്തി പവാറിനെ കണ്ടതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരാന്‍ പവാര്‍ തീരുമാനിക്കുന്നത്. മൂന്നാം മുന്നണി നീക്കം നടക്കുന്നു എന്ന പ്രചാരണം വന്നു. എന്നാല്‍ മൂന്നാം മുന്നണിയും നാലാം മുന്നണിയും ബിജെപിയെ പരാജയപ്പെടുത്താന്‍ സഹായിക്കില്ല എന്നാണ് പികെ പ്രതികരിച്ചത്.

ആശങ്കകള്‍ ബാക്കി

ആശങ്കകള്‍ ബാക്കി

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി ദേശീയ തലത്തിലുള്ള സഖ്യമാണ് പികെ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. പവാര്‍, മമത, കോണ്‍ഗ്രസ് പ്രതിനിധി എന്നിവരെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കം ലക്ഷ്യമിടുന്നു എന്നും കേള്‍ക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയാല്‍ ചില പ്രാദേശിക കക്ഷികള്‍ വിട്ടുനില്‍ക്കുമോ എന്ന ആശങ്ക ചില പ്രതിപക്ഷ നേതാക്കള്‍ക്കുണ്ട്. ഈ ചര്‍ച്ചകളുടെ ഔദ്യോഗിക വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Have A Clean Shave Modi! Tea Vendor Sends Rs 100

English summary
What is behind the discussion Prashant Kishor with Sharad Pawar third time in 12 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X