കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷിപ്പനി മനുഷ്യനിലേക്കോ? എങ്ങനെ പ്രതിരോധിക്കാം; അറിയേണ്ടതെല്ലാം

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: കോറോണ വൈറസ് ഭീതി മാറുന്നതിന് മുന്‍പ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷി പനി സ്ഥിരീകരിച്ചതോടെ പ്രതിരോഗ മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.

കൊറോണക്ക് പിറകെ പക്ഷിപ്പനി; കോഴിക്കോട് സ്ഥിരീകരിച്ചു, വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലുംകൊറോണക്ക് പിറകെ പക്ഷിപ്പനി; കോഴിക്കോട് സ്ഥിരീകരിച്ചു, വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലും

2014 ലും കേരളത്തില്‍ പക്ഷി പനി സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി, പാലക്കാട്, തൃശൂര്‍, തുടങ്ങി നിരവധി ജില്ലകളില്‍ ഭീതി പടത്തിയ രോഗം ഫലപ്രദമായ പ്രതിരോധത്തിലൂടെ മറികടക്കുകയായിരുന്നു. രോഗ ബാധയെ തുടര്‍ന്ന് കോഴിയും താറാവും ഉള്‍പ്പെടെയുള്ള പക്ഷികള്‍ ചത്തൊടുങ്ങുകയും ഇത് കര്‍ഷക ജീവിതത്തെ വലിയ പ്രതിസന്ധിയിലാഴ്ത്തുകയും ഉണ്ടായി. പക്ഷി പനി നേരത്തെ മനുഷ്യ ശരീരത്തേയും ബാധിച്ചിരുന്നു. രോഗത്തെ മറികടക്കാന്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ നോക്കാം;

പക്ഷി പനി

പക്ഷി പനി

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷി പനി. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എന്ന വൈറസാണ് രോഗം പരത്തുന്നത്. സാധാരണ ഗതിയില്‍ പക്ഷികളിലാണ് രോഗം കണ്ടുവരുന്നതെങ്കിലും ഇത് മനുഷ്യരിലും മറ്റ് ജന്തുക്കളിലും പടരാനുള്ള സാധ്യതയുണ്ട്. രോഗം ബാധിച്ചാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. പക്ഷിപനിയുടെ എച്ച്5എ1 എന്ന ഇനമാണ് സാധാരണയായി കണ്ടുവരുന്നത്.

മനുഷ്യനില്‍

മനുഷ്യനില്‍

പലതരത്തിലുള്ള പക്ഷിപനികള്‍ കണ്ടെത്തിയിട്ടുണ്ട്. 1997 ലാണ് ലോകാരോഗ്യ സംഘടന മനുഷ്യനില്‍ എച്ച്5എന്‍1 ആദ്യമായി സ്ഥിരീകരിച്ചത്.
ഹോങ്കോങ്ങിലാണ് രോഗം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ അറുപത് ശതമാനം പേരും മരണപ്പെട്ടിരുന്നു.

 രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

കഫക്കെട്ട്, പനി, തലവേദന, പേശികളില്‍ വേദന, മൂക്കൊലിപ്പ്, തൊണ്ട വേദന എന്നിവയാണ് മനുഷ്യനില്‍ കണ്ടുവരാറുള്ള പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍. ചിലരില്‍ ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളും കാണാനിടയുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ ആകാനുള്ള സാധ്യതയുണ്ട്.

പകര്‍ച്ചവ്യാധി

പകര്‍ച്ചവ്യാധി

സാധാരണഗതിയില്‍ രോഗം ബാധിച്ച പക്ഷികളില്‍ നിന്നാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. പക്ഷിയുടെ വിസജ്യത്തിലൂടെയോ മറ്റു സ്രവങ്ങളിലൂടെയോ രോഗം പകരാം. പക്ഷികളുമായി നിരന്തരം ഇടപെടുന്നവരിലാണ് രോഗ സാധ്യത കൂടുതല്‍. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുക, രോഗം ബാധിച്ച പക്ഷികളുടെ മാംസവും മുട്ടയും വേവിക്കാതെ കഴിക്കുക, രോഗിയെ പരിചരിക്കുന്നവര്‍ തുടങ്ങിയവരിലാണ് രോഗം പടരാനുള്ള സാധ്യത കൂടുതല്‍. അതോസമയം നിശ്ചിത താപ നിലയില്‍ വേവിക്കുന്ന മാംസ്യം, മുട്ട തുടങ്ങിയവ കഴിക്കുന്നതിലൂടെ രോഗം പടരില്ല.

ജാഗ്രത

ജാഗ്രത

നിലവില്‍ ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലിയില്‍ രോഗം സ്ഥിരീകരിച്ചത്. കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലെ വളര്‍ത്തുപക്ഷികള്‍ക്കുമാണ് പക്ഷിപ്പനി കണ്ടെത്തുന്നത്. രോഗം പടരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പക്ഷികളെ ചുട്ടുകൊല്ലാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. കൊല്ലുന്നതിന് പുറമെ ഇവയുടെ കൂടും നശിപ്പിക്കും. പക്ഷിപ്പനി ബാധ കണ്ടെത്തിയ സ്ഥലത്ത് എല്ലാ കോഴിക്കടകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Bird Flue Identified in Kerala. Whats is Bird Flue and its Symptoms and Risk Factors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X