കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ദേശീയ പൗരത്വ ഭേദഗതി നിയമം? പ്രതിഷേധങ്ങൾ രണ്ട് തരം, അറിയേണ്ടതെല്ലാം

Google Oneindia Malayalam News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. രാജ്യം മുഴുവൻ ഇന്ന് ചർച്ച ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം എന്താണ്? ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പു വച്ചതോടെയാണ് പൗരത്വ ഭേദഗതി നിയമമായി മാറുന്നത്. 1955ലെ പൗരത്വ നിയമത്തിലാണ് കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നത്.

മംഗലാപുരത്ത് പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ്, 2 പേർ കൊല്ലപ്പെട്ടു, യുപിയിൽ ഒരു മരണംമംഗലാപുരത്ത് പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ്, 2 പേർ കൊല്ലപ്പെട്ടു, യുപിയിൽ ഒരു മരണം

അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, പാഴ്സി, ക്രിസ്ത്യൻ, ബുദ്ധ, ജൈന വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് നിയമം. 2014 ഡിസംബർ 31നോ അതിന് മുൻപോ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുള്ളവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കുക. മുമ്പ് കുറഞ്ഞത് 11 വർഷമായി രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നതെങ്കിൽ നിലവിൽ അത് 5 വർഷമായി കുറച്ചിട്ടുണ്ട്.

അയൽ രാജ്യങ്ങളിൽ നിന്നും മതപരമായ പീഡനം നേരിട്ട് ഇന്ത്യയിലേക്ക് എത്തിയവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ ഇളവ് നൽകുന്നത്. അനധികൃത കുടിയേറ്റങ്ങൾക്കെതിരായ നടപടികളിൽ നിന്നും ഇവർക്ക് സംരക്ഷണം നൽകുകയാണ് ലക്ഷ്യം.

caa

ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രദേശങ്ങൾക്ക് ഈ നിയമം ബാധകമല്ല. ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളിൽ അതിനാൽ ഈ നിയമം ബാധകമാകില്ല. 1987ലെ ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ പ്രകാരം റെഗുലേഷൻ മുഖാന്തിരം അനുവദിക്കപ്പെട്ട പ്രത്യേക സംരക്ഷണമായ ഇന്നർ ലൈന് പെർമിറ്റുള്ള സംസ്ഥാനങ്ങളേയും ഈ നിയമം ബാധിക്കില്ല. ഇതോടെ അരുണാചൽ പ്രദേശ്, മിസോറാം, മണിപ്പൂർ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ പൂർണമായും പൗരത്വ ഭേദഗതി നിയമത്തിന് പുറത്താകും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ട് തരത്തിലുള്ള പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഒരു രീതിയിലും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധക്കാർ മുന്നോട്ട് വയ്ക്കുന്ന നിലപാട്. ഇത് തങ്ങളുടെ പ്രദേശത്തിന്റെ സാസ്കാരികവും ഭാഷാപരവുമായ തനിമയെ അട്ടിമറിച്ചേക്കുമെന്നും വലിയ രീതിയിൽ അഭയാർത്ഥികളുടെ ഒഴുക്കുണ്ടാകുമെന്നുമാണ് ഇവർ മുന്നോട്ട് വയ്ക്കുന്ന വാദം. എന്നാൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഒഴിവാക്കി നിയമത്തിൽ മതപരമായ വിവേചനം കൊണ്ടുവന്നുവെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്.

English summary
What is citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X