'മരണമെന്നാല്‍ എന്താണ്'; 6 വയസുകാരന്റെ മരണത്തിനുത്തരവാദിയായ കുട്ടി
ഹൈദരാബാദ്: മരണമെന്നാല്‍ എന്താണ്? എട്ടുവയസുകാരന്‍ പോലീസിനോട് ചോദിച്ച ചോദ്യമാണിത്. ആറു വയസുള്ള സ്‌കൂളിലെ കുട്ടിയുടെ മരണത്തിന് ഉത്തരവാദിയാണ് പോലീസ് ചോദ്യം ചെയ്യലിനിടെ ഇങ്ങനെയൊരു ചോദ്യം തിരിച്ചു ചോദിച്ചത്. കുട്ടിയുടെ നിഷ്‌കളങ്ക ചോദ്യത്തിന് ഉത്തരം പറയാനാകാതെ പോലീസ് കുഴങ്ങി.
കഴിഞ്ഞദിവസം ഹൈദരാബാദിലെ ഒരു സ്‌കൂളില്‍ വെച്ചായിരുന്നു അനിഷ്ട സംഭവമുണ്ടായത്. അടിപിടി കൂടുന്നതിനിടയില്‍ എട്ടുവയസുകാരന്റെ ഇടിയേറ്റ് ആറു വയസുകാരന്‍ മരിക്കുകയായിരുന്നു. വയറിലേറ്റ ശക്തമായ ഇടിയാണ് ആറുവയസുകാരന്റെ ജീവനെടുത്തത്. സംഭവത്തിന് ഉത്തരവാദിയായ കുട്ടി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

ജനനേന്ദ്രയത്തിനും വയറിനും ഇടിയേറ്റ ആറുവയസുകാരന്‍ ക്ലാസിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് വിട്ടിരുന്നു. വൈകിട്ട് വീട്ടില്‍വെച്ച് അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു.
ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിക്ക് രണ്ട് സര്‍ജറി നടത്തി. പക്ഷേ, കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവറുടെ മകനാണ് മരിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അധികൃതരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications