എന്താണ് ഡെൽറ്റ പ്ലസ് വകഭേദം? കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് അത് വഴിയൊരുക്കുന്നത് എങ്ങനെ?
ലോകത്ത് തന്നെ ആകെ റിപ്പോർട്ട് ചെയ്ത 200 ഓളം കേസുകളിൽ 30 ഇന്ത്യയിലാണെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്ന് രാജ്യം മുക്തി നേടുന്നതിനിടയിലാണ് ആശങ്ക വർധിപ്പിച്ച് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാനിധ്യം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. അത്യധികം അപകടകാരിയായ ഈ വൈറസിന്റെ സാനിധ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കേരളം, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് തന്നെ ആകെ റിപ്പോർട്ട് ചെയ്ത 200 ഓളം കേസുകളിൽ 30 ഇന്ത്യയിലാണെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് പാലക്കാട് ജില്ലയിൽ 2 പേർക്കും പത്തനംതിട്ട ജില്ലയിൽ ഒരാൾക്കും സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ കടപ്രയിൽ മേയ് 24നാണു നാലുവയസ്സുള്ള കുട്ടി പോസിറ്റീവായത്. ഇപ്പോൾ നെഗറ്റീവാണ്. പാലക്കാട്ടുനിന്നും കഴിഞ്ഞമാസം അയച്ച സാംപിളുകളിലാണു ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡൽഹിയിൽ നടത്തിയ ജനിതക പഠനത്തിലൂടെയാണ് ഇപ്പോഴിതു സ്ഥിരീകരിച്ചത്.
ഡെൽറ്റ പ്ലസ് എന്ന് ഇപ്പോൾ വിശേഷിപ്പിക്കുന്ന ജനിതകമാറ്റത്തിന് കെ417എൻ എന്നാണു ഗവേഷകർ നൽകിയ പേര്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡി കോക്ടെയിലുകളെ ചെറുക്കാനും ശേഷിയുള്ളതാണിത്. എന്നാൽ വാക്സീൻ എടുത്തവരെ വളരെ ചെറിയ തോതിൽ മാത്രമേ ബാധിക്കുന്നുള്ളൂ. വാക്സീൻ ശേഷിയെ അതിജീവിച്ചതിന് തെളിവില്ല.
ഏറ്റവും പുതിയ വേരിയൻറ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്, കോവിഡ് -19 ഉം ഡെൽറ്റ പ്ലസ് മ്യൂട്ടന്റും മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ കണ്ടെത്താൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നു. പ്രാഥമിക പഠനങ്ങൾ സാധാരണ വരണ്ട ചുമ, പനി, ക്ഷീണം, വേദന, വേദന എന്നിവ കൂടാതെ ചർമ്മത്തിലെ തിണർപ്പ്, കാൽവിരലുകൾ, വിരലുകൾ എന്നിവയുടെ നിറം മാറൽ, തൊണ്ടവേദന, കൺജക്റ്റിവിറ്റിസ്, രുചി നഷ്ടം, വാസന നഷ്ടം, വയറിളക്കം, തലവേദന, നെഞ്ചുവേദന, ശ്വാസോച്ഛ്വാസം , ശ്വാസതടസ്സം, സംസാരക്കുറവ്, ഡെൽറ്റ പ്ലസ് രോഗികൾ വയറുവേദന, ഓക്കാനം, വിശപ്പ് കുറവ്, ഛർദ്ദി, സന്ധി വേദന, കേൾവിക്കുറവ് തുടങ്ങിയവയും പ്രകടിപ്പിച്ചു.
ഡെൽറ്റ പ്ലസിലൂടെ മൂന്നാം തരംഗം എന്നു പറയാവുന്ന സ്ഥിതിയായിട്ടില്ല. ഡെൽറ്റ കഴിഞ്ഞ വർഷം ജൂൺ ജൂലൈ മുതൽ മഹാരാഷ്ട്രയിൽ കാണുന്നതാണ്. കെ417എൻ എന്നത് ഡെൽറ്റയിൽ മാത്രമല്ല, മുൻപുണ്ടായ വകഭേദത്തിലും കണ്ടിട്ടുള്ളതാണ്. പല സ്ഥലത്തും സ്വതന്ത്രമായി വൈറസിൽ സംഭവിച്ചിട്ടുള്ള മാറ്റത്തിലൂടെ കെ417എൻ വകഭേദം രൂപപ്പെടുന്നുണ്ട്. ഡെൽറ്റയിൽ സംഭവിച്ചപ്പോൾ അതിനെ ഡെൽറ്റ പ്ലസ് എന്നു വിളിച്ചു.
ഹോട്ട് ലുക്കിൽ യാഷിക ആനന്ദ്; ബിഗ് ബോസ് താരത്തിന്റെ ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ
Recommended Video
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications