കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഇ സിഗരറ്റുകൾ? നിരോധനത്തിന് പിന്നിലെ കാരണങ്ങൾ ഇവയാണ്, അപകടകാരി!!!

Google Oneindia Malayalam News

ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യത്ത് ഇ സിഗരറ്റ് നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇ സിഗരറ്റ് പ്രദർശിപ്പിച്ച് അതിന്റെ ദൂഷ്യവശങ്ങൾ വിശദീകരിച്ചാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഈ സിഗരറ്റ് നിരോധനത്തിനായി പ്രത്യേക ഓർഡിനൻസ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഇ സിഗരറ്റിൻറെ ഉപയോഗം, ഉൽപ്പാദനം, വിൽപ്പന, ഇറക്കുമതി, പരസ്യം തുടങ്ങിയവയെല്ലാം ഇന്ത്യയിൽ കുറ്റകരമായി.

'ചിന്മയാനന്ദിനെതിരായ അന്വേഷണം ശരിയായ ദിശയിൽ''; ഒളിച്ച് കളിച്ച് യുപി പോലീസ്, മാധ്യമങ്ങൾക്ക് വിമർശനം'ചിന്മയാനന്ദിനെതിരായ അന്വേഷണം ശരിയായ ദിശയിൽ''; ഒളിച്ച് കളിച്ച് യുപി പോലീസ്, മാധ്യമങ്ങൾക്ക് വിമർശനം

പുകവലിയിൽ നിന്നും മോചനം നേടാനുള്ള മാർഗം എന്ന നിലയിലാണ് ഇ- സിഗരറ്റുകൾ പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ പുകവലി ശീലം ഇല്ലാതാകുന്നതിന് പകരം പലരും ഇ സിഗരറ്റുകൾക്ക് അടിമയായി മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നതെന്ന് നിരോധനത്തെ ന്യായീകരിച്ച് നിർമലാ സീതാരാമൻ വ്യക്തമാക്കി. യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ ഈ സിഗരറ്റിന്റെ ഉപയോഗം അപകടകരമാം വിധം വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 എന്താണ് ഇ സിഗറ്റുകൾ

എന്താണ് ഇ സിഗറ്റുകൾ

സാധാരണ സിഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി നൽകുന്ന ഇലക്രോണിക് ഉപകരണമാണ് ഈ സിഗരറ്റുകൾ. ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ പുകയില ഉപയോഗിക്കുകയോ കത്തിക്കുകയോ ചെയ്യുന്നില്ല. പകരം മറ്റൊരു ലായനി വാഷ്പീകരിക്കുകയും ഇത് ഉള്ളിലേക്ക് വലിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. പുകയില ഉപയോഗിക്കുന്നില്ലെങ്കിലും പുക വലിച്ചതിന്റെ അനുഭൂതി നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് മുൻപ് തന്നെ കേരളം ഉൾപ്പെടെ രാജ്യത്തെ പതിനഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഇ സിഗരറ്റുകൾക്ക് നിരോധനം ഏർപെടുത്തിയിരുന്നു.

 അപകടം

അപകടം

പുകയിലയ്ക്ക് പകരം നിക്കോട്ടിൻ ലായനിയെ ബാഷ്പീകരിച്ചാണ് ഇ സിഗരറ്റ് പ്രവർത്തിക്കുന്നത്. നിക്കോട്ടിൻ, പ്രോപൈലിൻ ഗ്ലൈക്കോൾ, ഗ്ലിസറോൾ, കൃത്രിമ രുചികൾ എന്നിവയാണ് ഇ സിഗരറ്റിൽ അടങ്ങിയിരിക്കുന്ന മററു ഘടകങ്ങൾ. ഇ ലായനിയിലും അകത്തേയ്ക്ക് എടുക്കുന്ന പുകയിലും നിരവധി വിഷപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ മണം ഉണ്ടാകുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വിവിധ ഫ്ലേവറുകളിൽ ഈ സിഗരറ്റുകൾ ലഭ്യമാണ്. തുടക്കത്തിൽ സാധാ സിഗറ്റുകളുടെ രൂപത്തിൽ തന്നെയാണ് ഇ സിഗരറ്റുകളും പുറത്തിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ പേന, വിസിൽ തുടങ്ങി വിവിധ ഭാവങ്ങളിലാണ് ഈ സിഗരറ്റുകൾ വിപണിയിൽ ഇറങ്ങുന്നത്.‌‌‌‌

 പ്രവർത്തനം ഇങ്ങനെ

പ്രവർത്തനം ഇങ്ങനെ

ബാറ്ററിയുടെ കപ്പാസിറ്റി, യൂണിറ്റ് സർക്യൂട്ടിന്റെ സ്വഭാവം, ഉപയോഗിക്കുന്ന ലായനി, ഉപയോക്താവിന്റെ രീതികൾ തുടങ്ങിയ ഘടങ്ങൾ ഇ സിഗരറ്റിന്റെ ഫലപ്രാപ്തിയെ ബാധിക്കും. ഇ സിഗരറ്റുകൾ ബാഷ്കകണങ്ങളാണ് പ്രവർത്തിക്കുന്നത്. ലായനി എത്ര വേഗത്തിൽ ചൂടാക്കി അതിനെ നീരാവിയാക്കി മാറ്റാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും ഇ സിഗറ്റിന്റെ പ്രവർത്തനം. ഉയർന്ന വോൾട്ടേജും സർക്യൂട്ട് സ്ട്രേഗ്തും ഉണ്ടെങ്കിൽ നിക്കോട്ടിൻ ലായനി എളുപ്പത്തിൽ ബാഷ്പീകരിക്കുന്നു.

 പതിയിരിക്കുന്ന അപകടം

പതിയിരിക്കുന്ന അപകടം

സാധാരണ സിഗരറ്റ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നത് പോലെ ഇ സിഗരറ്റ് ഉപയോഗിക്കുന്നതിലൂടെയും അഡിക്ഷൻ ഉണ്ടാകാം. സാധാരണ സിഗരറ്റുകളെ അപേക്ഷിച്ച് ഈ സിഗരറ്റുകൾ വലിക്കുമ്പോൾ ഉള്ളിലേക്ക് എത്തുന്ന നിക്കോട്ടിന്റെ അളവ് വളരെ കൂടുതലാണ്. ഉപയോഗിച്ചിരിക്കുന്ന ലായനിയും എത്ര വേഗത്തിലാണ് ഒരാൾ പുക ഉള്ളിലേക്ക് വലിക്കുന്നത് എന്നതിനേയും ആശ്രയിച്ചിരിക്കും ശരീരത്തിൽ എത്തുന്ന നിക്കോട്ടിന്റെ അളവ്. ഇ സിഗറ്റുകളുടെ ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് കാൻസറിനും കാരണമായേക്കാം. ഏകദേശം 3 ബില്യൺ ഡോളറിന്റെ വിപണിയാണ് ഇ സിഗരറ്റിനുള്ളത്. 2014ലെ റിപ്പോർട്ടുകൾ പ്രകാരം 466 ബ്രാൻഡുകളിൽ ഇ സിഗരറ്റുകൾ ലഭ്യമാണ്.

English summary
What is E-cigarrettes, why government banned it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X