ജയലളിതയുടെ മുഖത്തെ ആ നാല് തുളകള്‍ എംബാമിങ് ചെയ്തത് തന്നെ, എന്താണ് എംബാമിങ്?
ചെന്നൈ: ജയലളിതയുടെ മരണം തമിഴകത്തെ പിടിച്ചുലച്ചിരിയ്ക്കുകയാണ്. തമിഴ്‌നാടിന്റെ രാഷ്ട്രീയ - ഭരണ കാര്യങ്ങളില്‍ ജനങ്ങള്‍ക്കും വലിയ തോതില്‍ ആശങ്കയുണ്ട്. അതിനിടയില്‍ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് പറഞ്ഞ് പലരും രംഗത്തെത്തിയത് ശ്രദ്ധേയമാണ്.
ജയലളിതയ്ക്ക് വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍; ഈ ആഗ്രഹം നടക്കുമോ
നടി ഗൗതമി, നടന്‍ മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവര്‍ ഇക്കാര്യം തുറന്നടിയ്ക്കുകയും ചെയ്തു. ജയലളിതയുടെ മുഖത്ത് കണ്ട നാല് തുളകള്‍ ജനങ്ങളുടെ സംശയം ഇരട്ടിപ്പിച്ചു.

ആ നാല് തുളകള്‍
രാജാജി ഹാളില്‍ വച്ച ജയലളിതയുടെ മൃതദേഹത്തിന്റെ മുഖത്തുള്ള നാലു പാടുകളാണ് ദുരൂഹതയുളവാക്കുന്നത്. ഇത് മൃതദേഹം എംബാമിങ് ചെയ്തതിന്റെ അടയാളമാണെന്ന് പറഞ്ഞ് പലരും രംഗത്തെത്തി.

എന്താണ് എംബാമിങ്
മൃതദേഹം പഴകിപ്പോകാതെ വയ്ക്കുന്ന കെമിക്കല്‍ രീതിയാണ് എംബാമിങ്. ജയലളിതയുടെ മുഖത്ത് കണ്ട പാടുകള്‍ എംബാമിങ് ചെയ്തതിന് തെളിവാണെന്നാണ് പറയപ്പെടുന്നത്.

എന്തിന് ജയയെ എംബാമിങ് ചെയ്യണം?
എന്തിന് ജയലളിതയുടെ മൃതദേഹം എംബാമിങ് ചെയ്തു എന്നതാണ് ജനങ്ങളില്‍ ഉണ്ടാക്കിയ സംശയം. ഡിസംബര്‍ അഞ്ചിന് മുമ്പേ ജയലളിത മരിച്ചിരിയ്ക്കാം എന്നും, മരണം എന്തിന് ആശുപത്രി അധികൃതര്‍ മറച്ചു വച്ചു എന്നൊക്കെയായിരുന്നു സംശയങ്ങള്‍ ഉയര്‍ന്നത്.

ചെയ്യാന്‍ കാരണം
ജയലളിതയുടെ മൃതദേഹം എംബാമിങ് ചെയ്തിട്ടുണ്ട് എന്ന് ആശുപത്രി അധികൃതര്‍ അംഗീകരിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് പക്ഷെ, മരണം മറച്ചു വയ്ക്കാനല്ല. ജയലളിത അന്തരിച്ചത് ഡിസംബര്‍ അഞ്ചിന് തന്നെയാണ്. മുന്‍കാല നടികൂടെയായ ജയലളിതയുടെ മൃതദേഹം എപ്പോഴും സുന്ദരമായി തന്നെ നിലനില്‍ക്കണം എന്ന നിര്‍ബന്ധത്താലാണ് എംബാമിങ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications