ഫേസ്ബുക്കോ എന്ത് ഫേസ്ബുക്ക്... കര്‍ണാടകയെ ഞെട്ടിച്ച അനുപമ ഷേണായി ഇപ്പോള്‍ ചോദിക്കുന്നത് ഇങ്ങനെ...!
കര്‍ണാടകയിലെ തൊഴില്‍ മന്ത്രിയായ പരമേശ്വര്‍ നായികിനോട് ഫേസ്ബുക്കിലൂടെ രാജിവെക്കുന്നില്ലേ എന്ന് ഡി വൈ എസ് പി അനുപമ ഷേണായി ചോദിച്ചത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. കര്‍ണാടക സര്‍ക്കാരിനെ വിറപ്പിച്ച അനുപമ ഷേണായിയെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ല എന്നാണ് അനുപമ ഷേണായി ഇപ്പോള്‍ പറയുന്നത്.
ഞാന്‍ രാജിവെച്ചു, നിങ്ങളോ എന്ന് തൊഴില്‍ മന്ത്രിയെ ഉദ്ദേശിച്ചെഴുതിയ പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അനുപമ ഷേണായി മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടത്. ഞാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ല. എന്താണ് ഫേസ്ബുക്ക്. അതെന്താണ് എന്ന് പോലും എനിക്കറിയില്ല. വേറെ ആരെങ്കിലും എന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റ് ചെയ്തതായിരിക്കും. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാനും മതി - അവര്‍ പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി അനുപമ ഷേണായി എന്ന ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ കര്‍ണാടക തൊഴില്‍ മന്ത്രി പരമേശ്വര്‍ നായികിനെതിരെ വലിയ ആരോപണങ്ങളാണ് വന്നുകൊണ്ടിരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയാണ് അനുപമ ഷേണായ് ശ്രദ്ധയാകര്‍ഷിച്ചത്. 2010 ലെ കര്‍ണാടക സിവില്‍ സര്‍വ്വീസ് ബാച്ചിലെ പോലീസ് ഓഫീസറായ അനുപമ ഷേണായ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജിവെച്ചു.
തന്റെ രാജി ഇപ്പോഴും സ്വീകരിക്കപ്പെട്ടിട്ടില്ല എന്നും അതുകൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ പറ്റില്ല എന്നുമാണ് അനുപമ ഷേണായ് തിരിച്ചെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മദ്യ - മണല്‍ മാഫിയയ്ക്കെതിരായ പോരാട്ടങ്ങളാണ് അനുപമയുടെ ജോലി പോകാന്‍ കാരണമെന്ന് പറയപ്പെടുന്നു. ബെല്ലാരി ജില്ലയിലെ കുഡ്ലിഗിയില്‍ ഡി വൈ എസ് പിയായിരുന്ന അനുപമ, തൊഴില്‍ മന്ത്രിയുടെ ഫോണ്‍ എടുക്കാതിരുന്നത് വിവാദമായിരുന്നു. പിന്നീട് ഇവരെ സ്ഥലം മാറ്റുകയും ഉണ്ടായി.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications