കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം എല്ലാ സ്ഥാനാര്‍ത്ഥികളും ഫോം 26 സമര്‍പ്പിക്കണം; എന്താണ് ഫോം 260?

  • By Swetha
Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് അരങ്ങുണര്‍ന്നു കഴിഞ്ഞു. ഏഴു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തിയതികള്‍ ഇന്ന് പ്രഖ്യാപിച്ചതോടെ കനത്ത വേനലിനെ വെല്ലുന്ന ചൂടേറിയ പ്രചരണത്തിനായിരിക്കും വരും ദിവസങ്ങളില്‍ രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4ഉം നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 8ഉം ആണ്. തെറ്റായ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയാല്‍ അപേക്ഷ തള്ളാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഇതില്‍ നാമ നിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിക്കേണ്ട പ്രധാനപ്പെട്ട സത്യവാങ്മുലം ആണ് ഫോം 26.

നാല് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്.. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പംനാല് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്.. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം

എന്താണ് ഫോം 26 ?


1961 ലെ ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 203 AA പ്രകാരം ഒരു വ്യക്തിയുടെ വാര്‍ഷിക ഏകീകൃത ക്രെഡിറ്റ് സ്റ്റേറ്റ്‌മെന്റ് ആണ് ഫോം 26. നിങ്ങളുടെ വരുമാനത്തില്‍ നിന്നും ഇളവ് ലഭിച്ച വിവിധ തരം നികുതികളെ കുറിച്ച് വിശദാംശങ്ങളാണ് ഇതില്‍ രേഖപ്പെടുത്തേണ്ടത്. അത് നിങ്ങളുടെ തൊഴിലുടമ നല്‍കിയതോ, ബാങ്ക് നല്‍കിയതോ അല്ലെങ്കില്‍ ഒരു കുടിയാന്‍ നല്‍കിയതോ പോലുമാകാം. ഒരു വര്‍ഷം നിങ്ങള്‍ മുന്‍കൂര്‍ ആയി അടച്ച ഏതു തരത്തിലുള്ള നികുതി വിശദാംശങ്ങളും ഇതില്‍ അടങ്ങുന്നു. ഇതു കൂടാതെ നികുതി സമാഹരിച്ച സ്രോതസ്സിനെ (ടിസിഎസ്) കുറിച്ചുള്ള വിവരങ്ങളും പ്രസ്താവനയില്‍ വ്യക്തമാക്കണം. ഒരു സാമ്പത്തിക വര്‍ഷം ആദായ നികുതി വകുപ്പില്‍ നിന്നും നികുതി ഇളവ് വഴി തിരിച്ചു കിട്ടിയ പണത്തിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തണം.

ec-154345449

കൂടാതെ വാര്‍ഷിക വിവര റിട്ടേണ്‍ (AIR) ന്റെ വിശദാംശങ്ങളും കൂടാതെ വ്യക്തിഗത നിക്ഷേപം അല്ലെങ്കില്‍ ചെലവഴിച്ച, പ്രത്യേകിച്ച് ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും രേഖപ്പെടുത്തണം. അതായത്, ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ 10 ലക്ഷം രൂപയില്‍ അധികമുള്ള തുക നിക്ഷേപിച്ചെങ്കില്‍ അതിന്റെ എല്ലാ വിശദാംശങ്ങളും ബാങ്കുകള്‍ AIR ചെയ്യും. അതുപോലെ തന്നെ രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ തുക മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയോ 2 ലക്ഷം രൂപയില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവാകുകയോ ചെയ്താല്‍ അതൊക്കെ കൃത്യമായി AIR ചെയ്യും.

ഫോം 26AS ല്‍ നിങ്ങള്‍ രേഖപ്പെടുത്തിയ വരുമാനവും സ്വീകരിച്ച വരുമാനവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ പൊരുത്തക്കേടുണ്ടെങ്കിലോ രേഖപ്പെടുത്തിയ വിവരങ്ങളില്‍ ഏതെങ്കിലും തരത്തിലൊരു തെറ്റായ വിവരമുണ്ടെങ്കിലോ നികുതി വകുപ്പ് നോട്ടീസ് അയക്കും.

English summary
What is form 26 affidavit, and its importance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X