പുതുക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം; ഇളവുകള്‍ ഈ മേഖലകളില്‍
ദില്ലി: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിച്ചത്. ഏപ്രില്‍ 20 വരെ രാജ്യത്തെ എല്ലാ മേഖലകളിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം രാജ്യത്തെ ചില മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. ഏപ്രില്‍ 20 ന് ശേഷം കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്ന് പുതിയതായി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി ചില മേഖലകളില്‍ ഇളവ് അനുവദനീയമാണെന്നും ഇവ ഏപ്രില്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നുമാണ് ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കുന്നത്.

ഇളവുകള്‍ ലഭിക്കുന്ന മേഖലകള്‍
*ആയുഷ് ഉള്‍പ്പടെയുള്ള എല്ലാ ആരോഗ്യസേവന മേഖലകളിലും ഇളവുകള്‍ അനുവദിക്കും
*കൃഷിയും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളും
*മത്സ്യബന്ധനം
*അമ്പത് ശതമാനം തൊഴിലാളികളെ ഉള്‍പ്പെടുത്തികൊണ്ട് തേയില, കാപ്പി പ്ലാന്റുകളുടെ പ്രവര്‍ത്തനം.
*പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിതരണവും.
*കോഴി ഫാം, ഹാച്ചറി, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയ ഫാമുകളുടെ പ്രവര്‍ത്തനം.
*ബാങ്കുകള്‍, എടിഎം
*കളിവീട്, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, നിരാലംബര്‍ തുടങ്ങിയവര്‍ക്കുള്ള സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.
*അങ്കണവാടികളുടെ പ്രവര്‍ത്തനം
*ഓണ്‍ലൈന്‍ പഠനം
*ഓയില്‍, ഗ്യാസ്, വൈദ്യുതി ഉല്‍പ്പാദനവും വിതരണവും, പോസറ്റോഫീസുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ സേവനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍, വെള്ളം ശുചീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ സേവന മേഖലകള്‍
Recommended Video
*പ്രാദേശിക കടകള്‍ വഴിയുള്ള അവശ്യസാധനങ്ങളുടെ വിതരണം, കടകള്‍, റേഷന്‍ കടകള്‍ എന്നിവ സമയബന്ധിതമല്ലാതെ പ്രവര്‍ത്തിക്കും. ഹോംഡെലിവറി സേവനങ്ങളും ലഭ്യമാക്കും.












Click it and Unblock the Notifications