കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണകത്തിൽ നിന്നുള്ള ചിപ്പ് റേഡിയേഷനെ പ്രതിരോധിക്കും: കാമധേനു ആയോഗ് തലവൻ!! എന്താണ് ഗോസത്വ കവച്?

Google Oneindia Malayalam News

ദില്ലി: റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവ് ചാണകത്തിനുണ്ടെന്ന് കാമധേനു ആയോഗ് ചെയർമാൻ. ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചാണകത്തിന്റെ ഗുണമേന്മയെക്കുറിച്ച് പരാർമശിച്ച കാമധേനു ആയോഗിലെ ചെയർമാൻ വല്ലഭായ് കത്തിരിയ മൊബൈൽ ഫോണിലെ റേഡിയേഷൻ പ്രതിരോധിക്കുന്ന ഒരു ചിപ്പും അദ്ദേഹം പ്രദർശിപ്പിച്ചു. ഈ ചിപ്പ് മൊബൈൽ ഫോണിൽ നിന്ന് മനുഷ്യരിലേക്ക് ഏൽക്കുന്ന റേഡിയേഷനെ പ്രതിരോധിക്കുമെന്നും വ്യക്തമാക്കി.

ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത്, വിജയ് പി നായർക്ക് ജാമ്യം നൽകി കോടതിഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത്, വിജയ് പി നായർക്ക് ജാമ്യം നൽകി കോടതി

മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന റേഡിയേഷൻ എല്ലാവരെയും റേഡിയേഷനിൽ നിന്ന് രക്ഷിക്കുന്നുവെന്ന് ശാസ്ത്രീയമായി തെളിയിഞ്ഞിട്ടുണ്ട്. വീട്ടിൽ ചാണകം സൂക്ഷിച്ചാൽ ഇത് റേഡിയേഷനിൽ നിന്ന് രക്ഷിക്കുമെന്നും വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി. ചാണകത്തിൽ നിന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു ചിപ്പും ഇതിനിടെ അദ്ദേഹം പ്രദർശിപ്പിച്ചു. ഇതൊരു റേഡിയേഷൻ ചിപ്പാണ്. മൊബൈൽ ഫോണുകളിൽ നിന്നുള്ള റേഡിയേഷൻ കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചിപ്പുകൾ ഫോണുകളിൽ ഉപയോഗിക്കുന്നതോടെ ഇത് രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 vallabhaikathiriya-16

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. ഇന്ത്യയിലെ കന്നുകാലികളുടെ സംരക്ഷണത്തിനും ഉൽപ്പാദനത്തിനും വേണ്ടിയാണ് ഇത് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഗോസത്വ കവച് എന്ന് പേരിട്ടിരിക്കുന്ന ചിപ്പ് തിങ്കളാഴ്ചയാണ് പുറത്തിറക്കിയതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് മോചനം നേടണം എന്നുള്ളവർക്ക് ഈ ചിപ്പ് ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോശാലയാണ് ഗോസത്വ കവച് വികസിപ്പിച്ചെടുത്തിട്ടുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Recommended Video

cmsvideo
WHY Khushboo ,BJP's biggest rival joined with Modi | Oneindia Malayalam

അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തെക്കുറിച്ച് പരാമർശിച്ച കത്തിരിയ നടൻ ഗോമൂത്രം ഉപയോഗിക്കുന്നതായി അവകാശപ്പെടുന്നുണ്ടെന്നും ഇതിനൊപ്പം തന്നെ ചാണകം ഭക്ഷിക്കുന്നുണ്ടെന്നും പറയുന്നു. ഗോമൂത്രത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നും പറയപ്പെടുന്നുണ്ട്.

English summary
What is Gausatva Kavach? Rashtriya Kamdhenu Aayog chief says Cow dung chip protects people from radiation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X