കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് സിബിഐയ്ക്കുള്ള പൊതുസമ്മതം? പിൻവലിച്ച സംസ്ഥാനങ്ങൾ ഏതെല്ലാം, നിലവിലുള്ളത് ഏതെല്ലാം

Google Oneindia Malayalam News

ദില്ലി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അന്വേഷണത്തിനുള്ള പൊതു സമ്മതം പിൻവലിച്ച സംസ്ഥാനങ്ങൾക്കൊപ്പം ഝാർഖണ്ഡും. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം തുടങ്ങി നിരവധി സംസ്ഥാനങ്ങളാണ് നേരത്തെ പൊതു സമ്മതം പിൻവലിച്ചത്. രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ് സിബിഐയ്ക്കുള്ള പൊതു സമ്മതം പിൻവലിച്ച പ്രധാന സംസ്ഥാനങ്ങൾ.

തടവുകാരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് 5 ലക്ഷംതടവുകാരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് 5 ലക്ഷം

1996 ഫെബ്രുവരി 19ന് സിബിഐയ്ക്ക് ബിഹാർ സർക്കാർ നൽകിയിട്ടുള്ള അധികാരങ്ങൾ പിൻവലിച്ചതായാണ് ജാർഖണ്ഡ് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. 1999ലാണ് ജാർഖണ്ഡ് ഒരു പ്രത്യേക സംസ്ഥാനമായി രൂപംകൊണ്ടത്. നിലവിൽ ഹേമന്ത് സോറൻ ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും രാഷ്ട്രീയ ജനതാദളും ചേർന്നുള്ള സഖ്യമാണ് ജാർഖണ്ഡിൽ അധികാരത്തിലിരിക്കുന്നത്.

 എന്താണ് പൊതു സമ്മതം?

എന്താണ് പൊതു സമ്മതം?

എന്താണ് സിബിഐയ്ക്കുള്ള പൊതു സമ്മതം? എത്ര സംസ്ഥാനങ്ങൾ പൊതു സമ്മതം പിൻവലിച്ചു? പൊതുസമ്മതം പിൻവലിക്കുന്നതിന്റെ ചരിത്രമെന്ത്? ഏതെല്ലാം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പൊതു സമ്മതം നിലവിലുള്ളത്? ഇക്കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

എന്താണ് പൊതുസമ്മതം?

എന്താണ് പൊതുസമ്മതം?


ദില്ലി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നിയന്ത്രിക്കപ്പെടുന്നത്. ഈ നിയമം സിബിഐയെ ദില്ലി പോലീസിന്റെ ഒരു പ്രത്യേക വിഭാഗമാക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ സിബിഐയുടെ അധികാരപരിധി ദില്ലിയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

പരിധി ഉയർത്തി

പരിധി ഉയർത്തി

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പശ്ചിമബംഗാളിലെ കേന്ദ്രസർക്കാർ ജീവനക്കാരെക്കുറിച്ച് അന്വേഷിക്കുന്നതിനായി അടുത്ത കാലത്താണ് സിബിഐയുടെ പരിധി കൊൽക്കത്ത ഹൈക്കോടതി ഉയർത്തിയത്. എന്നാൽ മറ്റ് കാര്യങ്ങൾക്ക് അന്വേഷണം നടത്തുന്നതിന് സിബിഐയ്ക്ക് സംസ്ഥാന സർക്കാരിൽ നിന്നുള്ള അനുമതി നിർബന്ധമാണ്. എൻഐഎയും മറ്റ് കേന്ദ്ര ഏജൻസികളും പോലെ സിബിഐയ്ക്കും സംസ്ഥാനങ്ങളുടെ അധികാര പരിധിക്കുള്ളിൽ അന്വേഷണം നടത്തുന്നതിന് അനുമതി അനിവാര്യമാണ്.

 സിബിഐ നിയമം പറയുന്നതെന്ത്?

സിബിഐ നിയമം പറയുന്നതെന്ത്?

ഡിപിഎസ്ഇ ആക്ടിലെ സെക്ഷൻ ആറ് അനുസരിച്ച് ഏത് സംസ്ഥാനങ്ങളുടേയും അധികാരപരിധിയിൽ വരുന്ന കേസുകൾ അന്വേഷിക്കുന്നതിന് കേന്ദ്രസർക്കാരിന് സിബിഐയോട് നിർദേശിക്കാം. കോടതികൾക്കും സിബിഐ അന്വേഷണത്തിനും അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനും സാധിക്കും. ഒരു സംസ്ഥാനത്ത് അത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കേന്ദ്രസർക്കാരിന് സിബിഐയെ അധികാരപ്പെടുത്താൻ കഴിയും. എന്നാൽ അതാത് സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രമാണ് അന്വേഷണം നടത്താൻ കഴിയുക. സുപ്രീം കോടതിയ്ക്കും ഹൈക്കോടതികൾക്കും സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണത്തിന് നിർദേശം നൽകാൻ സാധിക്കും.

സിബിഐയ്ക്ക് എത്ര തരം സമ്മതമുണ്ട്?

സിബിഐയ്ക്ക് എത്ര തരം സമ്മതമുണ്ട്?

സിബിഐയ്ക്ക് ഒരു കേസിൽ അന്വേഷണം നടത്തുന്നതിന് രണ്ട് തരത്തിലുള്ള അനുമതികളാണുള്ളത്. ഇതിൽ പൊതുവായത് നിർദ്ദിഷ്ടമായത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഒരു സംസ്ഥാനം സിബിഐയ്ക്ക് പൊതു സമ്മതം നൽകിയിട്ടുണ്ട് എങ്കിൽ കേസ് അന്വേഷണത്തിന് ഓരോ തവണയും എത്തുമ്പോൾ സർക്കാരുകളിൽ നിന്ന് പ്രത്യേകം അനുമതി തേടേണ്ട ആവശ്യമില്ല.

 അനുമതി വേണം

അനുമതി വേണം

ഒരു സംസ്ഥാനം പൊതു സമ്മതം പിൻവലിച്ചാൽ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടായാൽ സിബിഐയ്ക്ക് പ്രത്യേകം അനുമതി തേടേണ്ടത് നിർബന്ധമാണ്. ഓരോ സംസ്ഥാനങ്ങളിലേക്കും പ്രവേശിക്കുന്നതിന് പോലീസിനുള്ള അധികാരങ്ങൾ സിബിഐയ്ക്കില്ല. ഈ ചട്ടം സിബിഐയുടെ അന്വേഷണത്തെയും തടസ്സപ്പെടുത്തുന്നുണ്ട്. എന്നാൽ അഴിമതി, അക്രമസംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ തടസ്സമില്ലാതെ അന്വേഷണം നടത്താൻ കഴിയും.

ഏത് തരത്തിലുള്ള കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്?

ഏത് തരത്തിലുള്ള കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്?

സിബിഐ മൂന്ന് തരം കേസുകളാണ് മൂന്ന് വിംഗുകളിലായി ഏറ്റെടുത്ത് അന്വേഷിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങൾ ആന്റി കറപ്ഷൻ ഡിവിഷനാണ് അന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുകൾ, ബാങ്ക് തട്ടിപ്പ് കേസുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കുന്നത് ദി ഇക്കണോമിക് ഒഫൻസസ് ഡിവിഷനാണ്. എന്നിരുന്നാലും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എൻഫോഴ്സ്മെന്റിന് കൈമാറുകയാണ് ചെയ്യുന്നത്. കൊലപാതകം, ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ചാരപ്രവർത്തനങ്ങൾ, നിരോധിത മയക്കുമരുന്ന് ഉപയോഗം, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ സ്പെഷ്യൽ ക്രൈംസ് ഡിവിഷനാണ് അന്വേഷിക്കുക. പൊതുവേ മാധ്യമശ്രദ്ധ ലഭിക്കുന്ന കേസുകളും ഈ വിഭാഗമാണ് കൈകാര്യം ചെയ്യുക. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇതിനുദാഹരണമാണ്.

 പൊതുസമ്മതം പിൻവലിച്ച സംസ്ഥാനങ്ങൾ

പൊതുസമ്മതം പിൻവലിച്ച സംസ്ഥാനങ്ങൾ

മിസോറാം, പശ്ചിമബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര, മിസോറാം, ഛത്തീസ്ഗഡ്, കേരളം എന്നീ സംസ്ഥാനങ്ങളാണ് സിബിഐയ്ക്കുള്ള പൊതുസമ്മതം പിൻവലിച്ചത്. ഇതിൽ മിസോറാം ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം തന്നെ പ്രതിപക്ഷ പാർട്ടികളാണ് ഭരിക്കുന്നത്. മിസോറാമിൽ എൻഡിഎയുടെ ഭാഗമായ മിൻസോ നാഷണൽ ഫ്രണ്ടാണ് സഖ്യസർക്കാർ രൂപീകരിച്ചിട്ടുള്ളത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസാണ് അധികാരത്തിലിരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് സ്വന്തമായി ഭൂരിപക്ഷ സർക്കാരുകളുണ്ട്. ത്രിപുരയിൽ അന്വേഷണം നടത്തുന്നതിന് സിബിഐയ്ക്ക് പൊതു സമ്മതം വേണ്ടെന്നാണ് 2019ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നത്. വിവിധ സംസ്ഥാനങ്ങൾ റെയ്ഡ് ചെയ്തതിനൊപ്പം ബിജെപി അധികാരത്തിലിരിക്കുന്ന ത്രിപുരയിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബ് പൊതുസമ്മതം പിൻവലിച്ചിട്ടില്ല. എന്നാൽ സിബിഐ അന്വേഷിക്കുന്ന ചില കേസുകൾക്കുള്ള പൊതുസമ്മതം സർക്കാർ റദ്ദാക്കിയിട്ടുണ്ട്. കേസുകൾ 2015ൽ ശിരോമണി അകാലിദൾ- ബിജെപി സർക്കാരാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. ക്യാപ്റ്റൻ അമരീന്ദർ സിംഗ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

പൊതുസമ്മതമുള്ള സംസ്ഥാനങ്ങൾ

പൊതുസമ്മതമുള്ള സംസ്ഥാനങ്ങൾ

ബിജെപിയിതര പാർട്ടികളായ വൈഎസ്ആർ കോൺഗ്രസ്, തെലങ്കാന രാഷ്ട്രസമിതി, എഐഎംഐഎം, ബിജു ജനതാദൾ അധികാരത്തിലിരിക്കുന്ന ആന്ധപ്രദേശ്, തെലങ്കാന, ഒഡിഷ, എന്നീ സംസ്ഥാനങ്ങളാണ് പൊതുസമ്മതം നൽകിയിട്ടുള്ളത്. ഈ പാർട്ടികളൊന്നും തന്നെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായിട്ടില്ല.

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

English summary
What is general consent to CBI? Number of states given and cancelled general consent to CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X