Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് 1949 ലെ ജനീവ കരാര്‍; ഇന്ത്യന്‍ പൈലറ്റ് അഭിനന്ദ് വര്‍ധമാന് കരാര്‍ തുണയാവുന്നത് എങ്ങനെ

Recommended Video

cmsvideo
    ജനീവ കരാര്‍ അഭിനന്ദ് വര്‍ധമാന് കരാര്‍ തുണയായത് എങ്ങനെ? | Oneindia Malayalam

    ദില്ലി: പാകിസ്താന്‍റെ പിടിയിലകപ്പെട്ട വ്യോമാസേന വിങ് കമന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ജനീവ കരാര്‍ പാലിക്കാന്‍ പാകിസ്താന്‍ തയ്യാറാകാണമെന്നാണ് ഇന്ത്യയുടെ ആവശ്യം. രജ്യാന്തര തലത്തില്‍ നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഓരാഴ്ച്ചകം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദ്ദേശം.

    1949ലെ ജനീവ കണ്‍വെന്‍ഷനില്‍ ധാരണയായ പ്രിസണേഴ് ഓഫ് വാര്‍ ഉടമ്പടി പ്രകാരം യുദ്ധതടവുകാരുടെ അവകാശങ്ങല്‍ സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ട്. ജനീവ ഉടമ്പടിയേക്കുറിച്ച് കൂടുതല്‍ അറിയാം..

    അന്താരാഷ്ട്ര തലത്തില്‍

    അന്താരാഷ്ട്ര തലത്തില്‍

    1949 ലെ മൂന്നാം ജനീവ കണ്‍വന്‍ഷനിലാണ് യുദ്ധതടവുകാരെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ധാരയുണ്ടാകുന്നത്. ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടമ്പടി പ്രകാരമുള്ള സംരക്ഷണങ്ങള്‍ക്ക് അഭിനന്ദ് വര്‍ധമാന്‍ അര്‍ഹനാണ്.

    യുദ്ധ തടവുകാരോട്

    യുദ്ധ തടവുകാരോട്

    യുദ്ധ തടവുകാരുടെ അവകാശങ്ങള്‍, അവരോട് എങ്ങനെയാണ് പെരുമാറേണ്ടത്, അവരെ വിട്ടയക്കുന്നത് സംബന്ധിച്ചുളള കാലതാമസം. എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ലോകരാജ്യങ്ങള്‍ക്കിടയില്‍ ധാരണ നിലവിലുണ്ട്.

    രണ്ട് രജ്യങ്ങള്‍ തമ്മില്‍

    രണ്ട് രജ്യങ്ങള്‍ തമ്മില്‍

    ജനീവ ഉടമ്പടി പ്രകാരം രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ യുദ്ധ തടവുകാര്‍ക്ക് ഉറുപ്പ് വരുത്തുന്നു. രണ്ട് രജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിലായിരിക്കുമ്പോള്‍ എതിരാളിയുടെ കൈയില്‍ അകപ്പെടുന്നവരെയാണ് യുദ്ധ തടവുകാരെന്ന് പറയുന്നതെന്ന് ഇന്‍റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്ക്രോസ് വിശദീകരിക്കുന്നു.

    ശിക്ഷിക്കാന്‍‌ കഴിയില്ല

    ശിക്ഷിക്കാന്‍‌ കഴിയില്ല

    കസ്റ്റഡിയിലാവുന്ന പട്ടാളക്കാരുടെ റാങ്ക് അനുസരിച്ച് വേണം കസ്റ്റഡിയില്‍ വയ്ക്കാന്‍. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരവും നല്‍കണം. 2008 ലെ ഇന്ത്യ - പാക്ക് കരാര്‍ അനുസരിച്ച് അഭിനന്ദനെതിരെ പാക് സിവിൽ - പട്ടാള കോടതികൾക്ക് കേസ് നടത്താനോ ശിക്ഷിക്കാനോ കഴിയില്ല എന്നതും ഇന്ത്യക്ക് അനുകൂലമായ ഘടകമാണ്.

    നല്‍കേണ്ട സഹായങ്ങള്‍

    നല്‍കേണ്ട സഹായങ്ങള്‍

    രാജ്യന്തര മുഷ്യാവകാശ നിയമങ്ങള്‍ പാലിച്ച് കസ്റ്റഡിയിലുള്ള അഭിനന്ദ് വര്‍ധമാന് പാകിസ്താന് മനുഷ്യത്വം ഉറപ്പുവരുത്തണം. ബലപ്രയോഗം, അപമാനിക്കുക, ഭയപ്പെടുത്തുക എന്നിവ പാടില്ല.താമസം, ഭക്ഷണം, വസ്ത്രം, ശുചിത്വം, വൈദ്യസഹായം എന്നിവ നൽകണമെന്നും ഉടമ്പടിയിൽ പറയുന്നു.

    പ്രതിഷേധം

    പ്രതിഷേധം

    പരിക്കേറ്റ് നില്‍ക്കുന്ന ഇന്ത്യന്‍ വ്യോമാസേന വിങ് കമാന്‍ഡറുയ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ ഇന്ത്യ ശക്തമായ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. ഇത് ജനീവ കരാറിന്‍റെ ലംഘനമാണെന്നായിരുന്നു ഇന്ത്യയുടെ ആരോപണം. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ അഭിനന്ദനെ പാകിസ്താന്‍ എത്രയും പെട്ടെന്ന് വിട്ടുനല്‍കേണ്ടി വരുമെന്നാണ് ഇന്ത്യ വിലിയിരുത്തുന്നത്.

    1999 ല്‍

    1999 ല്‍

    1999 ല്‍ കാര്‍ഗില്‍ യുദ്ധസമയത്ത് പാക് സൈനികരുടെ പിടിയില്‍ അകപ്പെട്ട വ്യോമസേന പൈലറ്റ് കെ നചികതയെ ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഇന്ത്യക്ക് കൈമാറിയത്. 1971 ൽ ബംഗ്ലാദേശ് -യുദ്ധകാലത്ത് തടവിലായ പാക് സൈനികരെ വിട്ടയച്ച് ഇന്ത്യയും മാതൃക കാട്ടിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+