കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കും? കരച്ചിലിന് പിന്നാലെ കുമാരസ്വാമിക്ക് ചാഞ്ചാട്ടം

  • By Desk
Google Oneindia Malayalam News

മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ വിതുമ്പല്‍ പ്രസംഗത്തിന് പിന്നാലെ കര്‍ണാടക രാഷ്ട്രീയം കലങ്ങി മറിയുന്നു. കഴിഞ്ഞ ദിവസമാണ് സഖ്യസര്‍ക്കാര്‍ എന്ന വിഷമാണ് താന്‍ കുടിച്ച് കൊണ്ടിരിക്കുന്നതെന്ന് കുമാരസ്വാമി പൊതുവേദിയില്‍ പ്രസംഗിച്ചത്. പ്രസംഗത്തിനിടെ കുമാരസ്വാമി വിതുമ്പുകയും ചെയ്തു.

ബിജെപിയാണ് കുമാരസ്വാമിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും അതല്ല കോണ്‍ഗ്രസ് തന്നെയാണ് കുമാരസ്വാമിയെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ താന്‍ കരഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും എന്തിനാണ് വിതുമ്പിയതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കുമാരസ്വാമി.

വികാരഭരിതനായി

വികാരഭരിതനായി

കഴിഞ്ഞ ദിവസം ശേഷാദ്രിപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെയാണ് സഖ്യസര്‍ക്കാരിലുള്ള അതൃപ്തി വ്യക്തമാക്കി കുമാരസ്വാമി വിതുമ്പിയത്. . ' ഞാന്‍ അധികാരത്തില്‍ ഏറിയത് നിങ്ങളെ സന്തോഷപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിച്ച് കൊണ്ടിരിക്കുന്നത് എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.

വിഷം കഴിച്ചു

വിഷം കഴിച്ചു

ഭഗവാന്‍ വിശ്വകണ്ഠനപോലെ വിഷം കഴിച്ച അവസ്ഥയിലാണ് ഞാന്‍. സഖ്യസര്‍ക്കാരിനെ മുന്നോട്ട് നയിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. സംഭവം വിവാദമായതോടെ സഖ്യസര്‍ക്കാരില്‍ യാതൊരു പ്രശ്നവുമില്ലെന്ന കോണ്‍ഗ്രസിന്‍റെ വാദമാണ് പൊളിഞ്ഞത്. എന്നാല്‍ കുമാരസ്വാമിയുടെ വികാരഭരിതമായ പ്രസംഗത്തിന് പിന്നില്‍ ബിജെപിയാണെന്ന വാദവുമായി കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.

കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസ് നേതാവ്

എന്നാല്‍ കുമാരസ്വാമിയെ പീഡിപ്പിക്കുന്നത് ബിജെപിയല്ലെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് തന്നെയാണെന്നും വ്യക്തമാക്കി മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായി കൊളിവാഡ് രംഗത്തെത്തി. അതേസമയം സിദ്ധരമയ്യയാണോ പിന്നിലെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അത് ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു കൊളിവാഡിന്‍റെ മറുപടി.

ധനകാര്യത്തില്‍ കുടുങ്ങി

ധനകാര്യത്തില്‍ കുടുങ്ങി

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ മുഖ്യമന്ത്രിപദവും ധനമന്ത്രി പദവും വിട്ട് തരില്ലെന്ന് ജെഡിഎസ് കോണ്‍ഗ്രസിനോട് വ്യക്തമാക്കിയിരുന്നു. ഇതില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പിന്നാലെ

പിന്നാലെ

പിന്നാലെ 34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളികൊണ്ടുള്ള ബജറ്റിലെ പ്രഖ്യാപനവും കോണ്‍ഗ്രസിന് ഇരുട്ടടിയായി. ഇത്രയും വലിയ തുക സര്‍ക്കാരിന് വരുത്തി വെച്ചേക്കാവുന്ന സാമ്പത്തിക ഭാരം ചില്ലറയല്ലെന്ന് സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അതിയായ സമ്മര്‍ദ്ദം കുമാരസ്വാമിക്ക് നേരിടേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തള്ളി

തള്ളി

അതേസമയം മാധ്യമങ്ങള്‍ തന്‍റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും തന്‍റെ മുഖ്യമന്ത്രി പദത്തില്‍ സന്തോഷമില്ലാത്ത ചിലര്‍ ഉണ്ടാക്കുന്ന വെറും വിവാദങ്ങള്‍ മാത്രമാണ് ഇതൊക്കെയെന്നുമാണ് കുമാരസ്വാമി പറഞ്ഞത്.

ഹൈക്കമാന്‍റ്

ഹൈക്കമാന്‍റ്

ആശയപരമായ വ്യത്യാസമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് ഭരിക്കുന്ന സര്‍ക്കാര്‍ അധിക കാലം മുന്‍പോട്ട് പോകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജെഡിഎസിന്‍റെ ചരട് കൈക്കലാക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും ജെഡിഎസിന് പൂര്‍ണ പിന്തുണ നല്‍കുന്നത് ഹൈക്കമാന്‍റാണ്.

എല്ലാത്തിനും കാരണം ബിജെപി

എല്ലാത്തിനും കാരണം ബിജെപി

ബിജെപി സഖ്യത്തെ ഏത് വിധേനയും പുറത്ത് നിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തിന്‍റെ ഭാഗാമായാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കര്‍ണാടകത്തില്‍ ജെഡിഎസിനെ ഒപ്പം ചേര്‍ത്തത്. അതുകൊണ്ട് തന്നെ ജെഡിഎസിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ തന്നെയാണ് ഹൈക്കമാന്‍റ് നിലപാട്.

അടവ് മാറ്റും

അടവ് മാറ്റും

ഏതെങ്കിലും രീതിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഒരുപക്ഷേ കുമാരസ്വാമി മറുകണ്ടം ചാടിയേക്കാമെന്ന ഭയം ഹൈക്കമാന്‍റിന് ഉണ്ട്. പ്രത്യേകിച്ച് മുന്‍പ് 20 മാസം യെദ്യൂരപ്പയ്ക്കൊപ്പം ഭരണം പങ്കിട്ടതിന്‍റെ പരിചയ സമ്പത്ത് കൂടി ഉള്ളതിനാല്‍.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

എന്നെങ്കിലും കുമാരസ്വാമി തനിക്കൊപ്പം ചേരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യെദ്യൂരപ്പയും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം യെദ്യൂരപ്പ ബിജെപി നേതാവ് ശോഭ കരന്തലാജെയ്ക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമൊപ്പം പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഭാവി സുരക്ഷിതമാക്കാനുള്ള വൈദഗ്ദ്യം ഉപദേശിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളെ കാണാന്‍ എത്തിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ കുമാരസ്വാമി തന്നെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് യെദ്യൂരപ്പ.

English summary
what is happening in karnataka here are the new details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X