മിനിറ്റില്‍ 150 റൗണ്ട് വരെ പ്രഹര ശേഷി; തണുപ്പില്‍ പരാജയമെന്ന് വിമര്‍ശനം, ഇന്‍സാസ് തോക്കുകളെ അറിയാം
തിരുവനന്തപുരം: കേരള പോലീസിന്‍റെ കൈവശമുണ്ടായിരുന്നു 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളങ്ങള്‍ക്കായിരുന്നു തിരികൊളുത്തിയത്. എന്നാല്‍ സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഇന്‍സാസ് റൈഫിളുകള്‍ മുഴുവന്‍ തിരുവനന്തപുരം എസ്എപി ക്യാംപില്‍ പ്രദര്‍ശിപ്പിച്ചതോടെ തോക്കുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ മുനയൊടിക്കാന്‍ കേരള പോലീസിനും സര്‍ക്കാറിനും കഴിഞ്ഞു.
മാരക പ്രഹരശേഷിയുള്ള ഇന്‍സാസ് തോക്കുകള്‍ കാണാതായന്ന സിഎജി റിപ്പോര്‍ട്ട് കുറച്ച് ദിവസത്തേക്ക് എങ്കിലും സര്‍ക്കാറിന് വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചത്. മിനിറ്റില്‍ 150 റൗണ്ട് വരെ പ്രഹരശേഷിയുള്ള ആയുധമാണ് ഇന്‍സാസ് തോക്കുകള്‍. ഇന്‍സാസ് തോക്കുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

എന്താണ് ഇന്‍സാസ് തോക്കുകള്‍
ഇന്ത്യന്‍ സ്മാൾ ആംസ് സിസ്റ്റം (INdian Small Arms System) എന്നതാണ് ഇന്‍സാസ് എന്ന് അറിയപ്പെടുന്ന റൈഫിളുകളുടെ മുഴുവന്‍ പേര്. രാജ്യത്തെ പ്രതിരോധ രംഗത്ത് ഗവേഷണം നടത്തുന്ന ഡിആര്‍ഡിഒയുടെ പുനൈയിലെ ലബോറട്ടറിയില്‍ 1980 കളിലാണ് ഇന്‍സാസ് തോക്കുകള്‍ വികസിപ്പിച്ചെടുത്തത്. 1988 മുതല്‍ കരസേനയുടെ ഭാഗമായി. 1998 മുതലല്‍ ഇന്ത്യന്‍ കര-നാവിക-വായു-തീര സംരക്ഷണ സേനകള്‍ ഈ ആയുധം ഉപയോഗിച്ച് വരുന്നുണ്ട്.

കേരള പോലീസില്‍
കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സേന പ്രധാനമായും ഉപയോഗിച്ച ആയുധവും ഇതായിരുന്നു. ആയുദ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ക്ക് പുറമെ റോയല്‍ ഭൂട്ടാന്‍ ആര്‍മി, നേപ്പാളീസ് ആര്‍മി, ആര്‍മി ഓഫ് ഒമാന്‍ എന്നിവയും ഇന്‍സാസ് തോക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. കേരള പോലീസിന്‍റെ കൈവശം 660 ഇന്‍സാസ് തോക്കുകളാണ് ഉള്ളത്.

നിര്‍മ്മാണ രീതി
എകെ- 47, 7.62 എം. എം. സെൽഫ് ലോഡിംഗ് റൈഫിള്‍ എന്നിവയുടെ സാങ്കേതികത സമന്വയിപ്പിച്ചാണ് ഇന്‍സാസ് തോക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്‍സാസ് തോക്കുകളിലെ വായുനിയന്ത്രണ സംവിധാനം, റൊട്ടേറ്റിംഗ് ബോൾട് എന്നിവയ്ക്ക് എ.കെ-47 നോട് സാദൃശ്യമുള്ളതാണ്. ലോഹമല്ലാത്ത ഭാഗങ്ങളെല്ലാം പോളിമറിനാൽ നിർമ്മിച്ച തോക്കിന്‍റെ ബാരലിനു മുൻവശത്തായി ബയണറ്റും ഗ്രനേഡും ഘടിപ്പിക്കാനുള്ള രീതിയിൽ സജ്ജീകരണങ്ങളുണ്ട്.

സവിശേഷതകള്‍
സാധാരണ നിലയില്‍ മിനിറ്റില്‍ 60 റൗണ്ടും റാപ്പിഡ് മോഡില്‍ മിനിറ്റില്‍ 150 റൗണ്ടുമാണ് ഇന്‍സാസ് തോക്കുകളുടെ പ്രഹര ശേഷി. മാഗസിന്‍ കൂടാതെ 3.6 കി.ഗ്രാം ആണ് ഇന്‍സാസ് തോക്കുകളുടെ ഭാരം. ഉണ്ടകള്‍ നിറച്ച് മാഗസിന്‍റെ കൂടെയാകുമ്പോള്‍ ഇത് 4.1 കി. ഗ്രാം ആണ്. 1100 എംഎം ആണ് ബയണറ്റിനൊപ്പമുള്ള റൈഫിളിന്‍റെ നീളം.
ഇൻസാസ് സ്റ്റന്റേർഡ് റൈഫിൾ (5.56mm), ഇൻസാസ് ഫോൾഡബിൾ ബട്ട് (5.56mm), ഇൻസാസ് എൽ.എം.ജി.(5.56mm) എന്നിവയാണ് ഇന്‍സാസ് ശ്യംഖലിയില്‍ രൂപീകരിച്ച ആയുധങ്ങള്‍. ഈ മൂന്നു ആയുധങ്ങളിലും ഉപയോഗിക്കുന്ന ആന്തരിക ഉപകരണങ്ങൾ പരസ്പരം മാറി ഉപയോഗിക്കാവുന്നതാണ്. ഫയർ ചെയ്യുമ്പോൾ പുറകോട്ടുണ്ടാകുന്ന തള്ളൽ 70 ശതമാനം കുറവാണ് എന്നതാണ് ഈ തോക്കുകളുടെ മറ്റൊരു

വിമര്‍ശനങ്ങള്‍
പൊടിയിലും തണുപ്പിലും ജാമായി പോവുന്നതും പ്രവര്‍ത്തനത്തില്‍ ഇടക്കിടെ കൃത്യതക്കുറവുണ്ടാകുന്നതും ഇന്‍സാസ് തോക്കുകളുടെ പരിമിതികളായി വിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടിയുട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇന്ത്യന്‍ സൈന്യം ഈ ആയുധത്തിന് പകരക്കാരനെ തേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. തദ്ദേശിയമായി നിര്‍മ്മിക്കുന്ന ഇന്‍സാഫ് തോക്കുകള്‍ വാങ്ങുന്നതിന് സൈന്യം ഇതിനോടകം തന്നെ അനുമതി നിഷേധിച്ചിട്ടുണ്ട്. 2015 ഏപ്രിലില്‍ സിആര്‍പിഎഫിന്റെ കയ്യിലുള്ള ഇന്‍സാസ് തോക്കുകളില്‍ കൂടുതലും മാറ്റി പകരം എകെ 47 നല്‍കിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications