എന്താണ് ആന്റി സാറ്റലൈറ്റ് സാങ്കേതിക വിദ്യ; ഇന്ത്യ തകര്‍ത്തത് സ്വന്തം ഉപഗ്രഹം
ദില്ലി: രാജ്യാതിര്‍ത്തിക്ക് മുകളില്‍ ചാരനിരീക്ഷണം ഉള്‍പ്പടെ നടത്തുന്ന ഉപഗ്രഹങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക നേട്ടമാണ് അന്റി സാറ്റ് ലൈറ്റ് (ASAT) മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിലൂടെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (എല്ഇഓ) പ്രവര്‍ത്തിക്കുന്ന ഉപഗ്രഹമാണ് ഇന്ത്യ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 160 മുതല്‍ 2000 കിലോമീറ്റര്‍ വരെ ഉയത്തിലാണ് എല്‍ഇഒ. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് ഇന്ത്യ വീഴ്ത്തിയത്. ടെലികമ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് വേണ്ടി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളാണ് സാധാരണഗതിയില്‍ എല്ഇഓയില് ഭ്രമണം ചെയ്യുന്നത്.

രാജ്യം തന്നെ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹമാണ് ഇന്ത്യ തകര്‍ത്തതെന്നാണ് സൂചന. അടുത്തിടെ ഇന്ത്യ ഒരു മൈക്രോസാറ്റ് എല്‍ഇഒയിലേക്ക് അയച്ചിരുന്നു. ഈ മൈക്രോസാറ്റിനെയാണ് ഇപ്പോള്‍ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തതെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വരേണ്ടതുണ്ട്.
2013 ലാണ് ചൈന നവീകരിച്ച ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. 2007 ലും ചൈന ഈ പരീക്ഷണം നടത്തിയിരുന്നു. 800 കിലോമീറ്റര്‍ മുകളിലുള്ള ഉപ്രഗ്രഹമായിരുന്നു ചൈന അന്ന് തകര്‍ത്തത്. ഇതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബഹിരാകാശത്ത് അവശേഷിക്കുന്നുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications