കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ആന്‍റി സാറ്റലൈറ്റ് സാങ്കേതിക വിദ്യ; ഇന്ത്യ തകര്‍ത്തത് സ്വന്തം ഉപഗ്രഹം

Google Oneindia Malayalam News

ദില്ലി: രാജ്യാതിര്‍ത്തിക്ക് മുകളില്‍ ചാരനിരീക്ഷണം ഉള്‍പ്പടെ നടത്തുന്ന ഉപഗ്രഹങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക നേട്ടമാണ് അന്‍റി സാറ്റ് ലൈറ്റ് (ASAT) മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിലൂടെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (എല്‍ഇഓ) പ്രവര്‍ത്തിക്കുന്ന ഉപഗ്രഹമാണ് ഇന്ത്യ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 160 മുതല്‍ 2000 കിലോമീറ്റര്‍ വരെ ഉയത്തിലാണ് എല്‍ഇഒ. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് ഇന്ത്യ വീഴ്ത്തിയത്. ടെലികമ്യൂണിക്കേഷന്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് വേണ്ടി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളാണ് സാധാരണഗതിയില്‍ എല്‍ഇഓയില്‍ ഭ്രമണം ചെയ്യുന്നത്.

asat

രാജ്യം തന്നെ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹമാണ് ഇന്ത്യ തകര്‍ത്തതെന്നാണ് സൂചന. അടുത്തിടെ ഇന്ത്യ ഒരു മൈക്രോസാറ്റ് എല്‍ഇഒയിലേക്ക് അയച്ചിരുന്നു. ഈ മൈക്രോസാറ്റിനെയാണ് ഇപ്പോള്‍ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തതെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വരേണ്ടതുണ്ട്.

<strong>മൂന്ന് മിനിട്ടില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഉപഗ്രഹവേധ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം</strong>മൂന്ന് മിനിട്ടില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഉപഗ്രഹവേധ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം

2013 ലാണ് ചൈന നവീകരിച്ച ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. 2007 ലും ചൈന ഈ പരീക്ഷണം നടത്തിയിരുന്നു. 800 കിലോമീറ്റര്‍ മുകളിലുള്ള ഉപ്രഗ്രഹമായിരുന്നു ചൈന അന്ന് തകര്‍ത്തത്. ഇതിന്‍റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബഹിരാകാശത്ത് അവശേഷിക്കുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
what is LEO satellite, what India achieved today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X