കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാൻസർ ചികിത്സ കുറഞ്ഞ ചെലവിൽ സാധ്യമാകുമോ?എന്താണ് മെഡിക്കൽ ഐസോടോപ്; കൂടുതൽ അറിയാം

  • By Desk
Google Oneindia Malayalam News

ദില്ലി; ആത്മ നിർഭർ ഭാരതിന്റെ നാലാം ഘട്ട പ്രഖ്യാപനത്തിൽ വിവിധ മേഖലയിലാണ് ധനമന്ത്രി സ്വകാര്യവത്കരണം പ്രഖ്യാപിച്ചത്. കൽക്കരി ഖനന മേഖല, ധാതു, പ്രതിരോധ ഉല്‍പാദനം, വൈദ്യുതി വിതരണം, വ്യോമയാന മേഖല തുടങ്ങിയവയിൽ സ്വകാര്യവത്കരണം നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ഇക്കൂട്ടത്തിൽ കാൻസർ ചികിത്സയ്ക്കുള്ള മെഡിക്കൽ ഐസോടോപ്പുകളുടെ നിർമ്മാണത്തിലും സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. എന്താണ് മെഡിക്കൽ ഐസോടോപ്പുകളെന്നും ചികിത്സാ രംഗത്ത് അവയ്ക്കുള്ള പ്രാധാന്യം എന്താണെന്നും അറിയാം.

 റിസർച്ച് റിയാക്ടർ

റിസർച്ച് റിയാക്ടർ

മെഡിക്കല്‍ ഐസോടോപ്പുകളുടെ ഉൽപാദനത്തിനു പൊതുസ്വകാര്യ പങ്കാളിത്തത്തോടെ റിസര്‍ച് റിയാക്ടര്‍ സ്ഥാപിക്കുമെന്നായിരുന്നു ധനമന്ത്രി പ്രഖ്യാപിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാവും ഇവ നിർമ്മിക്കുക. കാന്‍സര്‍ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കുറഞ്ഞ ചെലവിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

 എന്താണ് മെഡിക്കൽ ഐസോടോപ്പ്

എന്താണ് മെഡിക്കൽ ഐസോടോപ്പ്

മരുന്നുകളിൽ ഉപയോഗിക്കുന്ന ഒരു ഐസോടോപ്പാണ് മെഡിക്കൽ ഐസോടോപ്പ്. റേഡിയോ ഫാർമസ്യൂട്ടിക്കൽസിലാണ് മെഡിക്കൽ ഐസോടോപ്പുകൾ ആദ്യമായി ഉപയോഗിച്ചത്. ക്യാൻസറുകളുടെയും മറ്റ് വിട്ടുമാറാത്ത രോഗങ്ങളുടെയും രോഗനിർണയത്തിനും നടത്തിപ്പിനും ഉപയോഗിക്കുന്ന ചെറിയ അളവിലുള്ള റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ അടങ്ങിയിരിക്കുന്ന മരുന്നുകളാണ് റേഡിയോഫാർമസ്യൂട്ടിക്കൽസ് എന്ന് പറയുന്നത്.

 കയറ്റുമതി ചെയ്യുന്നു

കയറ്റുമതി ചെയ്യുന്നു

ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെഡിക്കൽ റേഡിയോ ഐസോടോപ്പായ ടെക്നീഷ്യം -99 എം നിർമ്മിക്കാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന മോളിബ്
ബ്ഡിനം -99 ഉൾപ്പെടെയുള്ളവ ചുരുക്കം ചില റിസർച്ച് റിയാക്ടറുകളിൽ മാത്രമാണ് നിർമ്മിക്കാറുള്ളത്. ഇവ പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്. അതേസമയം ഇത്തരം ഗവേഷണങ്ങൾ സ്വകാര്യ മേഖലയിലേക്ക് കൂടി വരുന്നതോടെ ചികിത്സ കൂടുതൽ ചിലവേറിയതാകുമെന്ന ആശങ്കയും ആക്ഷേപവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

കുടിയേറ്റ തൊഴിലാളികളെ നേരിട്ട് കണ്ട് രാഹുൽ;പിന്നാലെ തൊഴിലാളികളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തെന്ന്</a><a class=" title="കുടിയേറ്റ തൊഴിലാളികളെ നേരിട്ട് കണ്ട് രാഹുൽ;പിന്നാലെ തൊഴിലാളികളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തെന്ന്" />കുടിയേറ്റ തൊഴിലാളികളെ നേരിട്ട് കണ്ട് രാഹുൽ;പിന്നാലെ തൊഴിലാളികളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തെന്ന്

കൊവിഡ് ഐസിയുവിൽ കിടന്നത് 42 ദിവസം;കണ്ണൂരിൽ 81 കാരന് ഒടുവിൽ രോഗമുക്തികൊവിഡ് ഐസിയുവിൽ കിടന്നത് 42 ദിവസം;കണ്ണൂരിൽ 81 കാരന് ഒടുവിൽ രോഗമുക്തി

English summary
What is medical isotopes? know more about this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X