കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരാളിയായത് 'യന്ത്രകാക്ക' മിറാഷ് 2000; ചിതറിച്ചത് 200 ലേറെ ഭീകരരെ, കാര്‍ഗിലിന് ശേഷം മിറാഷ് വീര്യം

Google Oneindia Malayalam News

Recommended Video

cmsvideo
പോരാളിയായത് 'യന്ത്രകാക്ക' മിറാഷ് 2000 | Oneindia Malayalam

ദില്ലി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗത്തിന് പാക് അതിര്‍ത്തികടന്ന് തിരിച്ചടിച്ച് ഇന്ത്യ. പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തിന് ഉറിയില്‍ തിരിച്ചടി നല്‍കിയിതിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്.

ഉറിയില്‍ മിന്നലാക്രമണം നടത്തിയപ്പോള്‍ ശ്രദ്ധാകേന്ദ്രമായത് ഇന്ത്യന്‍ സേനയുടെ പാരാഷൂട്ട് റെജിമെന്‍റിലെ കാമന്‍ഡോകളായിരുന്നു. പുല്‍വാമയില്‍ ആക്രമണം നടന്ന് 12ആം നാള്‍ തിരിച്ചടി നല്‍കുമ്പോള്‍ ഇന്ത്യക്ക് കരുത്തായത് മിറാഷ് 2000 യുദ്ധവിമാനങ്ങളാണ്.. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

12 മിറാഷ്

12 മിറാഷ്

12 മിറാഷ് യുദ്ധവിമാനങ്ങളുമായി 21 മിനിട്ട് നീണ്ടു നിന്ന വ്യോമാസേനയുടെ മിന്നലാക്രണത്തില്‍ ഇരുന്നൂറിലേറെ ജയ്ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക വ്യത്തങ്ങളും സൂചിപ്പിക്കുന്നത് കനത്ത ആള്‍നാശം ഉണ്ടായെന്നാണ് സൂചന.

അംബാലയില്‍ നിന്ന്

അംബാലയില്‍ നിന്ന്

പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഹരിയാനയിലെ അംബാലയിലെ എയര്‍ബേസില്‍ നിന്നാണ് 12 മിറാഷ് 2000 യുദ്ധവിമാനങ്ങളുമായി വ്യോമസേന സംഘം പുറപ്പെട്ടത്. 21 മിനിറ്റ് നീണ്ടുനിന്ന് ഓപ്പറേഷനാണ് പാക് മണ്ണില്‍ വ്യോമസേന നടത്തിയത്. ബാലക്കോട്ടിലായിരുന്നു ആദ്യ ആക്രമണം.

മിന്നലാക്രമണം

മിന്നലാക്രമണം

മിന്നലാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്‍റെ മൂന്ന് കണ്‍ട്രോള്‍ റൂമുകളാണ് ഇന്ത്യന്‍‌ സൈന്യം തകര്‍ത്തത്. ബാലക്കോട്ട്. ചക്കോട്ട്, മുസഫറാബാദ് എന്നിവിടങ്ങലിലെ ജെയ്ഷെ മുഹമ്മദിന്‍റെ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു.

അത്യാധുനിക ആയുധങ്ങള്‍

അത്യാധുനിക ആയുധങ്ങള്‍

ഭീകര ക്യാംപുകളെ ആക്രമിക്കാന്‍ അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള പന്ത്രണ്ടോളം മിറാഷ് 2000 പോര്‍ വിമാനങ്ങളാണ് അക്രമണത്തിന് ഉപയോഗിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് വ്യോമസേന ആക്രമണത്തിനായി മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത്..

മിറാഷ് വിമാനങ്ങളുടെ കരുത്ത്

മിറാഷ് വിമാനങ്ങളുടെ കരുത്ത്

ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന്‍റെ ചിത്രങ്ങൾ പാകിസ്കതാന്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. പാക് സൈന്യത്തിന്‍റെ എഫ് 16 യുദ്ധ വിമാനങ്ങൾ ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈന്യത്തിന്‍റെ മിറാഷ് വിമാനങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ് മടങ്ങേണ്ടിവന്നു.

വ്യോമസേനയുടെ ഭാഗമായത്

വ്യോമസേനയുടെ ഭാഗമായത്

1984 ല്‍ ഫ്രാന്‍സ് നിര്‍മ്മിച്ച യുദ്ധവിമാനം എണ്‍പതുകളില്‍ തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറി. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ വഹിക്കുന്നത് മിറാഷ് യുദ്ധവിമാനങ്ങളാണ്. കനത്ത പ്രഹരശേഷിയുള്ള മിറാഷ് യുദ്ധവിമാനം അതിവേഗ അക്രമണത്തിന് പേര് കേട്ടതാണ്.

കാര്‍ഗില്‍ യുദ്ധത്തില്‍

കാര്‍ഗില്‍ യുദ്ധത്തില്‍

1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. ലേസര്‍ ഗൈഡഡ് ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂസ് മിസൈല്‍ എന്നിവ വഹിക്കാന‍് കഴിയുന്ന വിമാനത്ത് 6.3 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്.

44 എണ്ണം

44 എണ്ണം

14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്സ്പാനുമാണ് മിറാഷ് വിമാനത്തിന് ഉള്ളത്. എം2000 എച്ച്. എം2000 ടിഎച്ച് , എം 2000 ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് യുദ്ധവിമാനങ്ങളാണ് നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ളത്.

എന്‍ജിന്‍

എന്‍ജിന്‍

ഹിമാലയല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതും മിറാഷ് വിമാനങ്ങളാണ്. സ്നേക്മ എം 53-പി2 ടര്‍ബാഫാന്‍ എന്‍ജിനാണ് മിറാഷ് 2000 പോര്‍വിമാനത്തിന്‍റെ കരുത്ത്. മണിക്കൂറില്‍ 2336 കിലോമീറ്റര്‍ വേഗതിയില്‍ വരെ മിറാഷ് കുതിക്കും

ഫ്രഞ്ച് നിര്‍മ്മിതം

ഫ്രഞ്ച് നിര്‍മ്മിതം

ഇതില്‍ ഒട്ടുമിക്ക എണ്ണത്തിന്‍റെയും കാലാവധി 2030 ല്‍ അവസാനിക്കും. ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനമാണ് അതിര്‍ത്തിയിലെ യന്ത്രക്കാക്കള്‍ എന്നറിയുന്ന മിറാഷ് 2000. അമേരിക്കന്‍ നിര്‍മിത് എഫ്16, എഫ് 18 എന്നീ പോര്‍വിമനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുള്ള മിറാഷ് യുദ്ധവിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍ റാഫേല്‍ വിവാദത്തില്‍ ഇടം പിടിച്ച് ഡസ്സാള്‍ട്ട് ഏവിയേഷനാണ്.

വജ്ര

വജ്ര

1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി ആദ്യമായി നിര്‍മ്മിച്ചത്. ഇന്ത്യ. യുഎഇ, തായ് തുടങ്ങിയ രാജ്യങ്ങളിലെ വ്യോമാസേനകള്‍ മിറാഷിന്‍റെ വികസിത രൂപങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നു. വജ്ര എന്ന പേരിലാണ് ഇന്ത്യ വായുസേന ഇത് ഉപോയിഗിക്കുന്നത്.

English summary
what is mirage 2000; india pakistan strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X