നിര്‍മല സീതാരാമന്‍ പറയുന്ന എംഎസ്എംഇ എന്താണ്? നിര്‍വചനം അടിമുടി മാറ്റി മോദി സര്‍ക്കാര്‍
ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ 20 ലക്ഷം കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ പാക്കേജ് വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ പറഞ്ഞത് എംഎസ്എംഇയെ കുറിച്ചാണ്. എന്താണ് എംഎസ്എംഇ. ഇതിന്റെ അടിസ്ഥാന രൂപത്തില്‍ കാതലായ മാറ്റം വരുത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഇക്കാര്യം മന്ത്രി വിശദീകരിച്ചു.
ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ചുരുക്കപ്പേരാണ് എംഎസ്എംഇ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്കാണ് എംഎസ്എംഇക്കുള്ളത്. കോടിക്കണക്കിന് ആളുകളാണ് ഇത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട ജീവിതമാര്‍ഗം കണ്ടെത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വന്‍ തിരിച്ചടി നേരിട്ടത്
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വന്‍ തിരിച്ചടി നേരിട്ടതും എംഎസ്എംഇക്കാണ്. അതുകൊണ്ടുതന്നെ എംഎസ്എംഇയെ ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിന്റെ ഘടനയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുകയാണ്.

നിക്ഷേപ പരിധിയില്‍ മാറ്റം
സൂക്ഷ്മ (മൈക്രോ) നിര്‍മാണ സംരംഭങ്ങളുടെ ഗണത്തില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത് 25 ലക്ഷം നിക്ഷേപമുള്ള സംരംഭങ്ങളെ ആയിരുന്നു. സര്‍വീസ് സംരംഭങ്ങള്‍ക്ക് 10 ലക്ഷം നിക്ഷേപവും വേണമെന്നുമായിരുന്നു പഴയ വ്യവസ്ഥ. എന്നാല്‍ ഈ ഘടനയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ഒരു കോടി നിക്ഷേപവും അഞ്ച് കോടി വിറ്റുവരവും ആവശ്യമാണെന്നാണ് പുതിയ വ്യവസ്ഥ.

ഇനി 20 കോടി വേണം
ചെറുകിട സംരംങ്ങള്‍ക്ക് നേരത്തെ വേണ്ടിയിരുന്നത് 5 കോടിയുടെ നിക്ഷേപമായിരുന്നു. എന്നാല്‍ ഇത് 10 കോടി രൂപയുടെ നിക്ഷേപം വേണമെന്ന നിബന്ധന കൊണ്ടുവന്നു. ഇടത്തരം സംരംഭങ്ങള്‍ക്ക് 10 കോടിയുടെ നിക്ഷേപമായിരുന്നു മുമ്പ് വേണ്ടിയിരുന്നത്. ഇത് 20 കോടിയുടെ നിക്ഷേപം വേണം എന്നതാക്കി മാറ്റിയിരിക്കുകയാണ്.

ആത്മനിര്‍ഭാര്‍ ഭാരത്
രാജ്യം സ്വയം പര്യാപ്തമാകുന്നത് സംബന്ധിച്ച ദൗത്യമാണ് ആത്മനിര്‍ഭാര്‍ ഭാരത് എന്ന് മന്ത്രി പറഞ്ഞു. അഞ്ച് കാര്യങ്ങളാണ് പദ്ധതിയുടെ നെടുംതൂണുകള്‍. സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതികതയില്‍ അടിസ്ഥാനമാക്കിയ സംവിധാനം, ജനസംഖ്യാ ശാസ്ത്രം, ആവശ്യങ്ങള്‍ എന്നിവയാണവ. ഈ പദ്ധതിയിലൂടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

സമസ്ത മേഖലകളിലും
20 ലക്ഷം കോടി രൂപയുടെ പാക്കേജ് രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും പാക്കേജിന്റെ ഗുണം ലഭിക്കും. ജിഡിപിയുടെ 10 ശതമാനം പാക്കേജിനായി മാറ്റിവയ്ക്കുമെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications