സോണിയഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും പ്രതിക്കൂട്ടിലാക്കിയ നാഷണല്‍ നാഷണല്‍ ഹെറാള്‍ഡ് കേസ് എന്താണ്?
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയോയും സോണിയാ ഗാന്ധിയോടും ഇഡി ആവശ്യപ്പെട്ടിരുന്നു.നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ആയിരക്കണക്കിന് കോടികളുടെ സ്വത്തും ഓഹരിയും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിവഴി തട്ടിയെടുത്തുവെന്നാണ് കേസ്. സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിക്കാരന്‍.
1937 നവംബര്‍ 20 ന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ കമ്പനിയാണ് അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. ന്യൂഡല്‍ഹി, ബഹാദൂര്‍ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസിലായിരുന്നു കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ്. അയ്യായിരത്തോളം സ്വാതന്ത്ര്യസമരസേനാനികളായിരുന്നു കമ്പനിയുടെ ഉടമസ്ഥര്‍. പക്ഷപാതപരമായ നിലപാടുകളില്ലാതെ സത്യസന്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു കമ്പനി എന്നതായിരുന്നു കമ്പനി ലക്ഷ്യം വെച്ചത്. ബ്രിട്ടീഷ് ദിനപത്രങ്ങള്‍ക്കു ബദലായി ഇന്ത്യന്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നതു കൂടി നെഹ്രുവിന്റെ ലക്ഷ്യമായിരുന്നു.
നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ

മൂന്ന് പത്രങ്ങളാണ് അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനു കീഴേ പ്രസിദ്ധീകരിച്ചിരുന്നത്. നാഷണല്‍ ഹെറാള്‍ഡ്, ഇംഗ്ലീഷിലും, ഖൗമി ആവാസ്, ഉറുദുവിലും, നവജീവന്‍ ഹിന്ദിയിലും. 2010 നവംബര്‍ 23 ന് 5 ലക്ഷം രൂപാ മൂലധനവുമായി തുടങ്ങിയ കമ്പനിയാണ് യങ് ഇന്ത്യന്‍. നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടത്തില്‍ തന്നെയാണ് യങ് ഇന്ത്യന്റെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. 2010 ഡിസംബര്‍ പതിമൂന്നിന്, രാഹുല്‍ ഗാന്ധി യങ് ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടറായി. 2011 ജനുവരിയില്‍, സോണിയാ ഗാന്ധി, ഡയറക്ടര്‍ ബോര്‍ഡംഗവുകയും ചെയ്തു.

സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കി എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി കോടതി മുമ്പാകെ പറഞ്ഞിരിക്കുന്നത്. ഇതിലൂടെ, നാഷണല്‍ ഹെറാള്‍ഡ്, ഖവാമി ആവാസ്, എന്നീ പത്രങ്ങളും, ഡല്‍ഹിയിലും, ഉത്തര്‍പ്രദേശിലുമുള്ള കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും, രാഹുലും സോണിയയും സ്വന്തമാക്കിയെന്നും ആരോപിക്കുന്നു.

അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍,യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 90 കോടി ഇന്ത്യന്‍ രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ചട്ടവിരുദ്ധം ആണെന്നും സ്വാമി ആരോപിക്കുന്നു.
കേസ് റദ്ദാക്കണമെന്നു കാണിച്ച്, സോണിയയും, രാഹുലും, കോടതിയില്‍ പരാതി സമര്‍പ്പിച്ചുവെങ്കിലും, ഇരുവര്‍ക്കെതിരേയും, കേസെടുക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകളുണ്ടെന്നു കോടതി നിരീക്ഷിക്കുകയായിരുന്നു.

കള്ളപ്പണംവെളുപ്പിക്കല്‍ കേസ് 2014ലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യം നേടിയ സോണിയയും രാഹുലും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് അപേക്ഷനല്‍കിയെങ്കിലും 2016ല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. 2019ല്‍ നാഷണല്‍ ഹെറാള്‍ഡിന്റെ 16.38 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സുമന്‍ദുബൈയും സാംപിത്രോദയും പ്രതികളാണ്. അന്തരിച്ച കോണ്‍ഗ്രസ്നേതാക്കളായ മോത്തിലാല്‍ വോറയും ഓസ്‌കര്‍ ഫെര്‍ണാണ്ടസും പ്രതിചേര്‍ക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications