എന്താണ് അവിശ്വാസ പ്രമേയം? എങ്ങനെയാണ് പ്രമേയം പാസാകുക? കൂടുതൽ അറിയാം
ഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയിരിക്കുകയാണ് സ്പീക്കർ. അസമിൽ നിന്നുള്ള കോൺഗ്രസ് എംപിയായ ഗൗരവ് ഗൊഗോയ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനാണ് സ്പീക്കർ അനുമതി നൽകിയത്. പ്രമേയത്തിൻ മേലുള്ള ചർച്ചയ്ക്ക് സമയവും തീയതിയും അറിയിക്കാമെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്താണ് അവിശ്വാസ പ്രമേയം, ഇനിയുള്ള ലോക്സഭ നടപടികൾ എന്താകും തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കാം.
എന്താണ് അവിശ്വാസ പ്രമേയം?
സർക്കാറിൽ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ
സർക്കാരിന്റെ ഭൂരിപക്ഷത്തെയും ഭരിക്കാനുള്ള കഴിവിനെയും വെല്ലുവിളിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കുന്ന പാർലമെന്ററി പ്രക്രിയയാണ് അവിശ്വാസ പ്രമേയം. പ്രമേയം പാസായാൽ സർക്കാർ രാജിവെക്കണം.

ആർക്കാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കുക?
സംസ്ഥാനങ്ങളിൽ നിയമസഭയിലും പാർലമെന്റിൽ ലോക്സഭയിലും മാത്രമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.സഭയിലെ ഏതൊരു അംഗത്തിനും പ്രമേയം അവതരിപ്പിക്കാനാകും. ലോക്സഭയിൽ പ്രമേയം അവതരിപ്പിക്കണമെങ്കിൽ സഭയിലെ 50 അംഗങ്ങളുടെ പിന്തുണ ഉണ്ടാകണം.
എങ്ങനെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക?
അവിശ്വാസ പ്രമേയം രേഖാമൂലമുള്ളതായിരിക്കണം കൂടാതെ ആരാണോ പ്രമേയം അവതരിപ്പിക്കുന്നത് അവർ ഒപ്പ് വെയ്ക്കുകയും വേണം. സഭ ചേരുന്ന ഏത് ദിവസവും പ്രമേയം ലോക്‌സഭാ സ്പീക്കർക്ക് സമർപ്പിക്കാം..
അവിശ്വാസ പ്രമേയം അവതരിപ്പിച്ച് കഴിഞ്ഞാൽ?
പ്രമേയം ചർച്ച ചെയ്യണമോയെന്നത് സംബന്ധിച്ച് സ്പീക്കർ ആണ് തീരുമാനമെടുക്കുക. പ്രമേയം സ്പീക്കർ അംഗീകരിച്ച് കഴിഞ്ഞാൽ ഏത് ദിവസം പ്രമേയത്തിൻമേൽ ചർച്ച നടത്തണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ലോക്‌സഭാചട്ടം 198 അനുസരിച്ച് പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും സർക്കാർ ചർച്ചയ്ക്ക് വിളിക്കും.
എങ്ങനെയാണ് ചർച്ച നടക്കുക?
ആരാണോ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയത് അവർ പ്രമേയം വായിക്കുകയും ഭരണപക്ഷം അതിന് മറുപടി നൽകുകയും ചെയ്യും. പ്രതിപക്ഷ അംഗങ്ങൾക്കും പ്രതികരിക്കാൻ അവസരം ലഭിക്കും.
വോട്ടെടുപ്പ് എങ്ങനെ?
പ്രമേയത്തിൻമേൽ ചർച്ച പൂർത്തിയായാൽ വോട്ടെടുപ്പ് നടക്കും. ശബ്ദവോട്ട്, തലയെണ്ണൽ, ബാലറ്റ് എന്നിങ്ങനെ അത് രീതിയും ഇതിനായി സ്വീകരിക്കാം.
സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ ഉണ്ടെങ്കിൽ പ്രമേയം പാസാകും. പ്രമേയം പാസായാൽ സർക്കാർ രാജിവെയ്ക്കേണ്ടി വരും. പരാജയപ്പെട്ടാൽ സർക്കാരിന് തുടരാൻ സാധിക്കും.
ഇതുവരെ എത്ര അവിശ്വാസ പ്രമേയങ്ങൾ ലോക്സഭയിൽ അവതരിപ്പിച്ചിട്ടുണ്ട്?
ഇതുവരെ 27 എണ്ണം. 1963ൽ അന്നത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിനെതിരെയാണ് ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങൾ നേരിട്ടത് (15). ലാൽ ബഹദൂർ ശാസ്ത്രിയും പി വി നരസിംഹ റാവുവും മൂന്ന് വീതം അവിശ്വാസ പ്രമേയങ്ങൾ നേരിട്ടുണ്ട്. അടൽ ബിഹാരി വാജ്‌പേയി സർക്കാർ 1999 ൽ അവിശ്വാസ പ്രമേയം നേരിട്ടിരുന്നു. അന്ന് ഒരു വോട്ടിന് (269-270) സർക്കാർ താഴെ വീണു. ആദ്യ മോദി സർക്കാരും അവിശ്വാസ പ്രമേയം നേരിട്ടിരുന്നു. 2018 ലായിരുന്നു ഇത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications