കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് എന്‍പിആര്‍? കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി; 8500 കോടി നീക്കിവയ്ക്കും

Google Oneindia Malayalam News

ദില്ലി: ദേശീയ ജനസഖ്യ പട്ടിക (എന്‍പിആര്‍) പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. രാജ്യത്ത് താമസിക്കുന്നവരുടെ സമഗ്രാമായ ഡാറ്റാബേസ് തയ്യാറാക്കുകയാണ് എന്‍പിആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ആറ് മാസമായി ഒരു പ്രദേശത്ത് തുടര്‍ച്ചയായി താമസിക്കുന്നവരെയും അടുത്ത ആറ് മാസം തുടര്‍ന്നും താമസിക്കുന്നവരെയുമാണ് എന്‍പിആറില്‍ ഉള്‍പ്പെടുത്തുക. എല്ലാ പൗരന്‍മാരും എന്‍പിആറില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. പദ്ധതി നടപ്പാക്കുന്നതിന് 8500 കോടി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിശദമായ വിവരങ്ങള്‍...

 ആദ്യ പടിയാണ് എന്‍പിആര്‍

ആദ്യ പടിയാണ് എന്‍പിആര്‍

എന്‍ആര്‍സി നടപ്പാക്കുന്നതിന് മുന്നോടിയായിട്ടുള്ള ആദ്യ പടിയാണ് എന്‍പിആര്‍ എന്നാണ് കണക്കാക്കുന്നത്. അതേസമയം, എന്‍പിആറില്‍ പേരുള്ള എല്ലാവരും എന്‍ആര്‍സിയില്‍ ഉള്‍പ്പെടണം എന്നില്ല. എന്‍ആര്‍സിയില്‍ ഉള്‍പ്പെടണമെങ്കില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടിവരും.

ഏപ്രിലിനും സപ്തംബറിനുമിടയില്‍

ഏപ്രിലിനും സപ്തംബറിനുമിടയില്‍

2020 ഏപ്രിലിനും സപ്തംബറിനുമിടയിലായിരിക്കും എന്‍പിആര്‍ തയ്യാറാക്കുക. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കണക്കെടുപ്പ് നടത്തും. അസമിലുണ്ടാകില്ല. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് പൗരന്‍മാരുടെ രേഖകള്‍ ശേഖരിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് അസമിനെ ഒഴിവാക്കിയിരിക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത്

യുപിഎ സര്‍ക്കാരിന്റെ കാലത്ത്

രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരണത്തിലുണ്ടായിരുന്ന 2010ല്‍ എന്‍പിആറുമായി ബന്ധപ്പെട്ട ആദ്യ രേഖകള്‍ ശേഖരിച്ചിരുന്നു. 2011ലെ സെന്‍സസുമായി ബന്ധപ്പെടുത്തി ആയിരുന്നു രേഖകള്‍ ശേഖരിച്ചത്. എല്ലാ വീടുകളും കയറിയിറങ്ങി 2015ലാണ് ആദ്യമായി എന്‍പിആര്‍ പുതുക്കിയത്. ഈ ശേഖരിച്ച ഡാറ്റകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തു.

സഹകരിക്കാതെ കേരളം

സഹകരിക്കാതെ കേരളം

2021ലെ സെന്‍സസിന്റെ ഭാഗമായി എന്‍പിആര്‍ പുതുക്കാനാണ് പുതിയ ശ്രമം. ഇതിന്റെ നടപടികളാണ് വരുന്ന വര്‍ഷം നടക്കുക. ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ എന്‍പിആറുമായി സഹകരിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
CM Pinarayi Vijayan's reply to PM Narendra Modi on CAA | Oneindia Malayalam
 മമത പറയുന്നത്

മമത പറയുന്നത്

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം മാത്രമേ നടപ്പാക്കാന്‍ അനുവദിക്കൂ എന്നാണ് മമത വ്യക്തമാക്കിയത്. നിലവില്‍ അനുമതി നല്‍കില്ലെന്നും അവര്‍ അറിയിച്ചു. എന്‍ആര്‍സി നടപ്പാക്കില്ലെന്ന് നേരത്തെ മമത അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമവും ബംഗാളില്‍ നടപ്പാക്കില്ല. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നിലനില്‍ക്കവെയാണ് എന്‍പിആറുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്.

ബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; ഒരംഗം പോലും സഭയില്‍ എത്തില്ല, മുന്നില്‍ ഒരുവഴി മാത്രംബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; ഒരംഗം പോലും സഭയില്‍ എത്തില്ല, മുന്നില്‍ ഒരുവഴി മാത്രം

യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്

English summary
What is NPR? Cabinet Approved today, Will Cost Rs 8,500 Crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X