കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം ഇടിക്കുന്നത് പാര്‍ട്ടിസിപ്പേറ്ററി നോട്ട്.... സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞതിലെ സത്യം

Google Oneindia Malayalam News

ദില്ലി: രൂപയുടെ മൂല്യം ഓരോ ദിവസവും തകര്‍ന്ന് കൊണ്ടിരിക്കുന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഡോളറിനെതിരെ 72 രൂപ കടന്നിരിക്കുകയാണ്. ഏറ്റവും മോശപ്പെട്ട തകര്‍ച്ചയെയാണ് ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നത്. വിപണി ആരംഭിച്ചപ്പോള്‍ 71.66 എന്ന നിലയില്‍ നിന്ന് 72.12ലേക്ക വീഴുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ കറന്‍സി മൂല്യം ഇല്ലാതാക്കുന്നതില്‍ ഇതിന് മാത്രമല്ല പങ്ക്. പാര്‍ട്ടിസിപ്പേറ്ററി നോട്‌സ് എന്ന പി നോട്‌സിനും ഇതില്‍ പങ്കുണ്ട്.

ഇന്ത്യ വളരെ ആശങ്കയോടെ കാണുന്നതാണ് ഇത്. സാമ്പത്തികമായും രാഷ്ട്രീയപരമായും പി നോട്‌സിനെതിരെ ബിജെപി കാര്യമായ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സെബിയും ആര്‍ബിഐയും വരെ ഇപ്പോഴത്തെ പ്രതിസന്ധിയെ ആശങ്കയോടെയാണ് കാണുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും തുര്‍ക്കിയിലെ പ്രതിസന്ധിയും ഇന്ത്യയെ മോശമായി ബാധിക്കുന്നുണ്ട്.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്

ഇന്ത്യയിലേക്ക് വിദേശ മൂലധനം കൊണ്ടുവരുന്ന പ്രധാന രാജ്യങ്ങള്‍ മൗറീഷ്യസും സിംഗപ്പൂരുമാണെന്ന് ഞാന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. കള്ളപണ്ണം വെളുപ്പിക്കുന്നതിന് വേണ്ടി പാര്‍ട്ടിസിപ്പേറ്ററി നോട്‌സ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇന്ന് രൂപ ഇത്രയധികം പ്രതിസന്ധികള്‍ നേരിടുന്നത് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ അനധികൃതമായി എത്തുന്നത് കൊണ്ടാണ്. എത്രയും പെട്ടെന്ന് ഇത് ഇല്ലാതാക്കണം.

എന്താണ് പാര്‍ട്ടിസിപ്പേറ്ററി നോട്ട്

എന്താണ് പാര്‍ട്ടിസിപ്പേറ്ററി നോട്ട്

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയില്‍ രജിസ്റ്റര്‍ ചെയ്യാതെ ഇന്ത്യന്‍ വിപണിയില്‍ പണം നിക്ഷേപിക്കാന്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളെ അനുവദിക്കുന്ന സംവിധാനമാണ് പാര്‍ട്ടിസിപ്പേറ്ററി നോട്സ് അഥവാ പി നോട്ട്സ്. ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ യോഗ്യരല്ലാത്തവരോ, സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്തവരോ ആയ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ആണിത്. ഇന്ത്യയില്‍ നിക്ഷേപിക്കുന്ന പല വിദേശ സ്ഥാപനങ്ങളും ഈ രീതിയിലാണ് പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നത്.

കള്ളപ്പണവും പിഎന്നും തമ്മില്‍

കള്ളപ്പണവും പിഎന്നും തമ്മില്‍

പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളാണ് ഡോളറിന്റെ വിതരണത്തെ നിയന്ത്രിക്കുന്നത്. ഇന്ത്യയിലേക്ക് ഇത്തരം പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ വരുമ്പോള്‍ ഡോളറിന്റെ ആവശ്യകത വര്‍ധിക്കും. ഈ രീതിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. വിതരണം വര്‍ധിക്കുന്നതോടെ ഡോളറിന്റെ മൂല്യവും വര്‍ധിക്കും. അതോടെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞ് തുടങ്ങും. ഇതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇതില്‍ കള്ളപ്പണത്തിന്റെ വരവ് ഒരുപാട് ഉണ്ട്. ഇല്ലാതാക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി.

ഇന്ത്യക്ക് താല്‍പര്യമില്ല

ഇന്ത്യക്ക് താല്‍പര്യമില്ല

രണ്ടായിരത്തിലാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ പുറത്തിറക്കിയത്. സെബിയാണ് ഈ പദ്ധതി തുടങ്ങിയത്. എന്നാല്‍ 2007ല്‍ ചില നിയന്ത്രണങ്ങള്‍ ഇതിന് കൊണ്ടുവന്നു. ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ മൂലധനത്തിന്റെ വരവ് വളരെയധികം ഉയര്‍ന്നതിനാലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. പിന്നീട് കള്ളപ്പണം വെളുപ്പിക്കുന്നതിന് ഈ രീതി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിനു ശേഷം ഇക്കാര്യത്തില്‍ കുറെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സെബിയില്‍ സ്വാധീനം ചെലുത്തിയിരുന്നു.

 എന്തുകൊണ്ട് ഇന്ത്യയില്‍ നിക്ഷേപം

എന്തുകൊണ്ട് ഇന്ത്യയില്‍ നിക്ഷേപം

ഇന്ത്യയില്‍ നിക്ഷേപ സാധ്യത ഹ്രസ്വകാലമായതിനാലാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളുമായി വിദേശ നിക്ഷേപകര്‍ എത്തുന്നത്. ഏറ്റവും രസകരം ഇത്തരം നിക്ഷേപകര്‍ക്കായി കാര്യമായിട്ടുള്ള നിയമങ്ങളൊന്നും ഇല്ലായെന്നാണ്. പലപ്പോഴും പണത്തിന്റെ ഉറവിടം വിദേശത്തായതിനാല്‍ സര്‍ക്കാറിനും ഇത്തരം നിക്ഷേപനങ്ങള്‍ വന്‍ തലവേദനയാണ് ഉണ്ടാക്കുന്നത്. പാര്‍ട്ടിസിപ്പേറ്ററി നോട്ടിലൂടെ കഴിഞ്ഞ ഡിസംബറില്‍ 1.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് നടന്നതെങ്കില്‍ ആറു മാസത്തിനുള്ളില്‍ അത് വെറും 8000 കോടിയിലേക്ക് താഴ്ന്നു.

നേട്ടങ്ങള്‍ ഇങ്ങനെ....

നേട്ടങ്ങള്‍ ഇങ്ങനെ....

സാധാരണ നിക്ഷേപകര്‍ സെബിയുടെ നിര്‍ദേശപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. എന്നാല്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ പ്രകാരം വിദേശ സംരംഭകര്‍ക്ക് ഉയര്‍ന്ന തുകയാണ് ലഭിക്കുക. ഹെഡ്ജ് ഫണ്ടുകള്‍ മറ്റ് നിക്ഷേപര്‍ എന്നിവ വഴി ഇന്ത്യയില്‍ എളുപ്പത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഇതുവഴി സമയ ലാഭം, ധനലാഭം ഇതിന് പുറമേ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാകുകയും ചെയ്യാം.

സ്വാമി പറഞ്ഞതില്‍ സത്യമേറെ

സ്വാമി പറഞ്ഞതില്‍ സത്യമേറെ

സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചത് പോലെ നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ ഒളിഞ്ഞ് കിടപ്പുണ്ട്. ഇന്ത്യയില്‍ നിക്ഷേപിക്കുന്നവരെ കുറിച്ച് ഒരു വിവരവും ഇത് പ്രകാരം സെബിയുടെ കൈവശമുണ്ടാകില്ല. ഈ പണത്തിന്റെ സ്രോതസിനെ കുറിച്ചും വ്യക്തതയുണ്ടാവില്ല. പ്രവര്‍ത്തന രീതിയും കണ്ടെത്താനാവില്ല. അതേസമയം ആദായ നികുതി രേഖകളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളുടെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് തിരിച്ചറിയുന്നതും അസാധ്യമായ കാര്യമാണ്. ഇത്തരത്തിലാണ് രാജ്യത്തേക്ക് കള്ളപ്പണം ഒരുപാട് എത്തുന്നതും.

സര്‍ക്കാരിന് വെല്ലുവിളി

സര്‍ക്കാരിന് വെല്ലുവിളി

പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളുടെ വരവ് നിരോധിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയും വിപണിയും തകര്‍ന്ന് തരിപ്പണമാകും. ഇത് മോദിക്കും അരുണ്‍ ജെയ്റ്റ്‌ലിക്കുമറിയാം. യുഎസ്സില്‍ ഇന്ത്യന്‍ കറന്‍സികളുടെ ക്ഷാമം നല്ല രീതിയിലുണ്ട്. അത് അമേരിക്കന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ഇതുപോലൊന്ന് ഇന്ത്യയും സ്വീകരിക്കേണ്ടി വരും. നേരത്തെ പി നോട്ടുകളെ തടയാന്‍ ഇന്ത്യ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ വിപണിക്ക് 1744 പോയിന്റുകളാണ് നഷ്ടമായത്. ക്യാപിറ്റല്‍ മാര്‍ക്കറ്റിനെയും വ്യവസായങ്ങളെയും നിയന്ത്രിക്കുന്നതില്‍ വലിയ പങ്കാണ് പി നോട്ടുകള്‍ക്കുള്ളത്. അതുകൊണ്ട് നിരോധം ഇന്ത്യ ഒരിക്കലും കൊണ്ടുവരില്ല.

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു... തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചന്ദ്രശേഖര റാവുവിന്റെ തന്ത്രം!!തെലങ്കാന നിയമസഭ പിരിച്ചുവിട്ടു... തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചന്ദ്രശേഖര റാവുവിന്റെ തന്ത്രം!!

ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തല്‍: കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതിബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തല്‍: കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി

English summary
what-is-participatory notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X