കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവപര്യന്തം മുതല്‍ വധശിക്ഷവരെ; പോക്‌സോ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

  • By Ajmal
Google Oneindia Malayalam News

Recommended Video

cmsvideo
പോക്‌സോ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം | Oneindia Malayalam

കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ ഇന്ത്യില്‍ നിലവിലുള്ള നിയമമാണ് പോക്‌സോ (The Protection of Children from Sexual Offences - POCSO Act). 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യാസ്തമായി ലൈഗിക പീഡനം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവര്‍ത്തികളെയും ലൈംഗിക കുറ്റമായി കാണുന്നതാണ് പോക്‌സോയുടെ പ്രത്യേകത. പോക്‌സോയെക്കുറിച്ച് അറിയേണ്ടതെല്ലാം..

പോക്‌സോ 2012

പോക്‌സോ 2012

ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും വേണ്ടി് ഈ നിയമം 2012 ലാണ് നടപ്പില്‍ വന്നത്.

എന്തിനു വേണ്ടി

എന്തിനു വേണ്ടി

നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രേരിപ്പിക്കുക അല്ലെങ്കില്‍ അതിനായി നിര്‍ബന്ധിക്കുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്.

വകുപ്പ് മൂന്ന്

വകുപ്പ് മൂന്ന്

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും വിധേയമാകേണ്ടി വരികയും പിഴ ഈടാക്കുകയും ചെയ്യും.

വകുപ്പ് അഞ്ച്

വകുപ്പ് അഞ്ച്

വകുപ്പ് അഞ്ച് അനുസരിച്ച് ഗൗരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്ക്കും വിധേയനാവുന്നതാണ്.

എല്ലാ പഴുതുകളും

എല്ലാ പഴുതുകളും

പോക്സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള എല്ലാ പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പ്. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.

2018 ഏപ്രില്‍ 21

2018 ഏപ്രില്‍ 21

പോക്സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ 2018 ഏപ്രില്‍ 21 ന് അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് 2012ലെ പോക്സോ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സിന് കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അംഗീകാരം നല്‍കി. ഇനി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമഭേദഗതി നിലവില്‍ വരും.

വധശിക്ഷ

വധശിക്ഷ

കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോക്സോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വര്‍ഷം തടവുമാണ് ശിക്ഷ. ഇതാണ് വധശിക്ഷയാക്കി ഉയര്‍ത്തിയത്.

English summary
what is pocso act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X