Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശം; തീരുമാനം സോണിയ ഗാന്ധിക്ക് വിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശം, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ റോള്‍ എന്നീ കാര്യങ്ങളില്‍ സുപ്രധാന തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി എടുക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി വിഷയം സോണിയ കഴിഞ്ഞ ദിവസം വൈകീട്ട് ചര്‍ച്ച ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം സോണിയ ഗാന്ധി അറിയിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവിലെ ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധി ഭാഗമായിട്ടില്ല. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങളും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

കോണ്‍ഗ്രസ് നേതൃ തലത്തില്‍ തുടര്‍ച്ചയായ യോഗങ്ങള്‍ നടന്നുവരികയാണ്. മൂന്ന് ദിവസം മുമ്പ് പ്രശാന്ത് കിഷോര്‍ ആദ്യം സോണിയ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാക്കളെയും കണ്ട വേളയില്‍ തന്റെ പദ്ധതി വിശദീകരിച്ചിരുന്നു. ഈ പദ്ധതി സംബന്ധിച്ച് പഠിക്കാന്‍ സോണിയ ഗാന്ധി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കകം ഈ കമ്മിറ്റി പഠന ശേഷമുള്ള റിപ്പോര്‍ട്ട് സോണിയയ്ക്ക് കൈമാറും. കുറച്ച് ദിവസങ്ങള്‍ കൂടി ചര്‍ച്ചകള്‍ തുടരും. ശേഷമാകും സോണിയ ഗാന്ധി അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നും മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.

p

കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ സുപ്രധാന യോഗം അടുത്ത മാസം വിളിച്ചുചേര്‍ക്കുന്ന കാര്യം പരിഗണനയിലാണ്. തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകള്‍ രാജ്യത്ത് നടക്കാന്‍ പോകുകയാണ്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്. കര്‍ണടാക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് മല്‍സരം. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കാനും ചര്‍ച്ചാ വിഷയങ്ങള്‍ വര്‍ഗീയതയില്‍ നിന്ന് മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാനാണ് പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗം പ്രവര്‍ത്തനം സജീവമാക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ സുപ്രധാന ചര്‍ച്ചയാക്കാനാണ് നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനും 2024ല്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിലൂടെയുള്ള വിജയത്തിനുമാണ് പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുക എന്നാണ് വിവരം. നരേന്ദ്ര മോദി, നിതീഷ് കുമാര്‍, എംകെ സ്റ്റാലിന്‍, മമത ബാനര്‍ജി തുടങ്ങി രാജ്യത്തെ സുപ്രധാന രാഷ്ട്രീയ നോക്കളുടെ വിജയത്തില്‍ പങ്ക് വഹിച്ച വ്യക്തമായാണ് പ്രശാന്ത് കിഷോര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+