കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് മുന്‍പ് ഡെമോക്ലസിന്‍റെ വാള്‍ പോലെ വീണ്ടും 'റാഫേല്‍'! മോദി സര്‍ക്കാര്‍ വിയര്‍ക്കും,

rafale deal, narendra modi, nda, supreme court, congress, lok sabha elections 2019,റാഫേല്‍ കേസ്, നരേന്ദ്ര മോദി, എവ്‍ഡിഎ, കോണ്‍ഗ്രസ്, സുപ്രീം കോടതി,ലോക്സഭ തിരഞ്ഞെടുപ്പ് 2019

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി വിയര്‍ക്കും| Oneindia Malayalam

ദില്ലി: മോദി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ റാഫേല്‍ ഇടപാടില്‍ സുപ്രീം കോടതിയില്‍ നിന്നും സര്‍ക്കാരിന് വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുകയാണ്. റാഫേലുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ സര്‍ക്കാരിനെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തുന്ന വിധിയാണ് സുപ്രീം കോടതിയിുടേത്.

<strong>'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ</strong>'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ

 rahulrafale-

കോടതി വിധിയോടെ റാഫേല്‍ അഴിമതി വീണ്ടും ചര്‍ച്ചയാവുകയാണ്.റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഇതാണ്- ഫ്രഞ്ച് യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദാസോ നിര്‍മ്മിക്കുന്ന രണ്ട് എഞ്ചിനുള്ള യുദ്ധ വിമാനമാണ് റാഫേല്‍. 2012 യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തിരുമാനിച്ചത്. 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു തിരുമാനം. 18 വിമാനങ്ങള്‍ വാങ്ങി ബാക്കി 108 വിമാനങ്ങള്‍ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ അസംബിള്‍ ചെയ്യാനുമായിരുന്നു കരാര്‍. ഇതിനുള്ള സാങ്കേതിക വ്യവസ്ഥ ഇന്ത്യയ്ക്ക് കൈമാറും എന്നായിരുന്നു വ്യവസ്ഥ.
പിന്നീട് സര്‍ക്കാര്‍ ഈ കരാറില്‍ നിന്നും പിന്നീട് പിന്‍മാറി.

<strong>'അമ്മ രണ്ടാമതൊരാളെ സ്വീകരിച്ചതാണ് പ്രശ്നം, അവിടെ ലൈംഗികതയാണ് പ്രശ്നം' വേറിട്ട കുറിപ്പ്</strong>'അമ്മ രണ്ടാമതൊരാളെ സ്വീകരിച്ചതാണ് പ്രശ്നം, അവിടെ ലൈംഗികതയാണ് പ്രശ്നം' വേറിട്ട കുറിപ്പ്

എന്നാല്‍ 2015 ല്‍ നരേന്ദ്ര മോദിയുടെ പാരീസ് സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യ 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തിരുമാനിക്കുകയായിരുന്നു.യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ കരാറുകള്‍ തള്ളി പുതിയ കരാറ് അനുസരിച്ചായിരുന്നു വിമാനം വാങ്ങാനുള്ള തിരുമാനം. 58,000 കോടിയുടെ കരാറാണ് 2016 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒപ്പുവെച്ചത്. വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യാ കൈമാറ്റം ഒഴിവാക്കി ഉള്ളതായിരുന്നു കരാര്‍.

എച്ച്എഎല്ലിനെ ഒഴിവാക്കി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍പരിചയം ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ പാട്ണറായി തിരുമാനിച്ചതിലാണ് ദുരുൂഹത ഉയര്‍ന്നത്. യുപിഎ കാലത്തെ കരാറിനെക്കാളും കൂടിയ തുകയ്ക്ക് കരാര്‍ ഒപ്പിട്ട് സര്‍ക്കാര്‍ ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നാണ് മോദി സര്‍ക്കാരിന് എതിരെ ഉയരുന്ന ആരോപണം.

യുപിഎ കാലത്തെ കരാര്‍ പ്രകാരം ഒരു വിമാനത്തിന് ശരാശരി 525 കോടി രൂപയാണ് വിലയെങ്കില്‍ പുതിയ കരാര്‍ അനുസരിച്ച് 1600 കോടിയാണ് വിലയെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സിനെ പാട്ണറാക്കി അനില്‍ അംബാനിക്ക് കൊള്ളലാഭം നേടിയെടുക്കാനാണ് പഴയ കരാര്‍ ഉപേക്ഷിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇതോടെയാണ് റാഫേല്‍ ഇടപാടിലെ സാമ്പത്തിക ക്രമക്കട് സുപ്രീം കോടതി കയറിയത്.

ലോക്സ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാം, സ്പെഷ്യല്‍ പേജ് കാണൂ

English summary
what is rafale case here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X