എന്താണ് നിങ്ങളുടെ പ്രശ്നം? വാക്സിൻ ക്ഷാമം ഉന്നയിച്ച രാഹുൽ ഗാന്ധിയ്ക്കെതിരെ ക്ഷോഭിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി
ദില്ലി; കൊവിഡ് വാക്സിൻ വൈകുന്നത് സംബന്ധിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ജുലൈ എത്തി, പക്ഷേ കൊവിഡ് വാക്സിൻ വന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.
ജുലൈ മാസത്തെ വാക്സിൻ ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ഇന്നലെയാണ് ഞാൻ വ്യക്തമാക്കിയത്. എന്താണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം. അദ്ദേഹം ഞാൻ പറഞ്ഞതൊന്നും വായിച്ചില്ലേ? അതൊന്നും അദ്ദേഹത്തിന് മനസിലായില്ലേ?ധാർഷ്ട്യത്തിന്റേയും അജ്ഞതയുടേയും വൈറസിന് വാക്സിനില്ല. ഒരു നേതൃത്വമാറ്റത്തെ കുറിച്ച് കോൺഗ്രസ് ചിന്തിക്കണം, മന്ത്രി ട്വീറ്റ് ചെയ്തു.

വിവിധ നേതാക്കളിൽ നിന്നുള്ള നിരുത്തരവാദപരമായ പ്രസ്താവനകൾ കാണുന്നുണ്ട്. ആളുൾക്ക് ഇത്തരക്കാരുടെ യഥാർത്ഥ ഉദ്ദേശങ്ങൾ വിലയിരുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രി പിയൂഷ് ഗോയലും രാഹുലിനെതിരെ രംഗത്തെത്തി. കൊവിഡിനെതിരായ പോരാട്ടത്തിൽ രാഷ്ട്രീയം കളിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പറഞ്ഞു. ജുലൈ മാസത്തിൽ സംസ്ഥാനങ്ങൾക്ക് 12 കോടി ഡോസ് വാക്സിൻ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വാക്സിനുകൾ കൂടാതെയാണിത്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഗൗരവമായ ഇടപെടലാണ് വേണ്ടത്, രാഷ്ട്രീയം കളിക്കുകയല്ലെന്ന് രാഹുൽ ഗാന്ധി മനസിലാക്കണം, മന്ത്രി കൂട്ടിച്ചേർത്തു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
അതേസമയം ഇതുവരെ 33.63 കോടിയിലധികം വാക്സിൻ ഡോസുകൾ (33,63,78,220) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു.ഇതിൽ പാഴായതുൾപ്പെടെ 33,73,22,514 ഡോസാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്.അധികമായി 44,90,000 ഡോസ് വാക്‌സിൻ കൂടി വരുന്ന മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications