Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് സീ പ്ലെയിന്‍: മോദി കൈവച്ചത് പുതിയ വിസ്മയത്തില്‍, ചരിത്രത്തില്‍ അടയാളപ്പെടുത്തി!!

ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട കലാശക്കൊട്ടില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സീ പ്ലെയിന്‍ ഉപയോഗിച്ചതാണ് ഇന്ത്യയില്‍ സീ പ്ലെയിനിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിന് നരേന്ദ്രമോദി സീ പ്ലെയിന്‍ ഉപയോഗിച്ചതോടെ രാജ്യത്ത് ആദ്യമായി സബര്‍മതി നദിയില്‍ സീ പ്ലെയിന്‍ ഇറങ്ങുകയും ചെയ്തുു. അംബാജി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാത്രമാണ് മോദി മടങ്ങുക.

ജലാശയങ്ങളില്‍ നിന്ന് പറന്നുയരാനും ജലോപരിതലത്തില്‍ സഞ്ചരിക്കാനും കഴിയുന്ന പ്രത്യേക തരം വിമാനമങ്ങളാണ് സീ പ്ലെയിനുകള്‍. സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് റണ്‍വേയ്ക്ക് പകരം ജലത്തിന്‍റെ ഉപരിതലത്തിലൂടേയാണ് സീ പ്ലെയിനുകള്‍ സഞ്ചരിക്കുക. ടേക്ക് ഓഫും ലാ‍ന്‍ഡിങ്ങുമെല്ലാം വെള്ളത്തില്‍ തന്നെ. ​എന്നാല്‍ രാത്രിയാത്രയ്ക്ക് സീ പ്ലെയിനുകളെ ആശ്രയിക്കാനാവില്ല എന്നതാണ് ഒരു ന്യൂനതയായി എടുത്തു പറയാവുന്നത്. 400 മീറ്ററോളം പറക്കാനുള്ള ഊര്‍ജ്ജം ഒറ്റത്തവണ ഇന്ധനം നിറയ്ക്കുന്നതോടെ സീ പ്ലെയിനുകള്‍ക്ക് ലഭിക്കും. 4500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന എജി 600 എന്ന ചൈനീസ് നിര്‍മിത സീ പ്ലെയിനാണ് ലോകത്തിലെ ഏറ്റവും വലിയ സീ പ്ലെയിന്‍.

 സ്ലീ പ്ലെയിനിലും രണ്ടിനം

സ്ലീ പ്ലെയിനിലും രണ്ടിനം


സീ പ്ലെയിനുകളുടെ സാങ്കേതിക സ്വഭാവത്തിനനുസരിച്ച് ഫ്ലൈയിംഗ് ബോട്ട്സ് എന്നും ഫ്ലോട്ട് പ്ലെയിനുകളെന്നും തരംതിരിച്ചിട്ടുണ്ട്. കരയിലും വെള്ളത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന സീ പ്ലെയിനുകള്‍ സമുദ്രത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടാവും. കരയില്‍ നിന്ന് വയറില്‍ ടേക്ക് ഓഫ് ചെയ്ത് വെള്ളത്തില്‍ ലാന്‍ഡ് ചെയ്യുന്നവയാണ് ഫ്ലൈയിംഗ് ബോട്ടുകള്‍. ചെറുദ്വീപുകള്‍, രക്ഷാ പ്രവര്‍ത്തന ദൗത്യങ്ങള്‍ എന്നിവയ്ക്കാണ് ഫ്ലൈയിംഗ് ബോട്ടുകള്‍ ഉപകരിക്കുക. ഹെലികോപ്റ്ററുകളേക്കാള്‍ അധികം യാത്രക്കാരെ വഹിയ്ക്കാന്‍ ഇവയ്ക്ക് കഴിയുമെന്നതും ദീര്‍ഘ ദൂരത്തേയ്ക്ക് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നുമുള്ളതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ തിരയുള്ള ജലോപരിതലത്തില്‍ ഇവയ്ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കില്ല. ശക്തമായ തിരകളുള്ളപ്പോള്‍ ലാന്‍ഡ‍ിംഗും ടേക്ക് ഓഫും അപകടകരമായിരിക്കുമെന്നതാണ് ഇതിനുള്ള കാരണം.

 ഫ്ലോട്ട് പ്ലെയിനുകള്‍

ഫ്ലോട്ട് പ്ലെയിനുകള്‍

പൊന്‍റൂണ്‍ പ്ലെയിന്‍ എന്നും വിളിപ്പേരുള്ളവയാണ് ഫ്ലോട്ട് പ്ലെയിനുകള്‍. മെലിഞ്ഞ സ്ലെന്‍ഡറുകളോട് കൂടിയ ഫ്ലോട്ട് പ്ലെയിനുകള്‍ക്ക് ലാന്‍ഡിംഗ് ഗിയറുകളാണുള്ളത്. ഇതില്‍ ഉപയോഗിക്കുന്ന ഫ്യൂസലേജ് വെള്ളവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരില്ല എന്നതാണ് പ്രധാന മേന്മ.

 മോദി എത്തിയത് സീ പ്ലെയിനില്‍

മോദി എത്തിയത് സീ പ്ലെയിനില്‍


ഗുജറാത്ത് നിമയസഭാ തിരഞ്ഞെടുപ്പിന്‍രെ രണ്ടാംഘട്ടത്തിന്‍റെ കലാശക്കൊട്ടില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ നിന്ന് ദാറോയ് ഡാം വരെയാണ് മോദി സീ പ്ലെയിനിലാണ് സഞ്ചരിച്ചത്. അംബോജിയില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത ശേഷം മോദിയുടെ തിരിച്ചുള്ള യാത്രയും സീ പ്ലെയിനിലായിരിക്കും. അഹമ്മദാബാദില്‍ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതോടെയാണ് മോദി സീപ്ലെയിനില്‍ അഹമ്മദാബാദില്‍ നിന്ന് ദാറോയിലെത്തിലെത്തിയത്. ഇതോടെ സബര്‍മതി നദിയില്‍ ആദ്യമായി സീ പ്ലെയിന്‍ ഇറങ്ങുകയും ചെയ്തുു. രാജ്യത്തിന്‍റെ ചരിത്രത്തില്‍ സബര്‍മതി നദയില്‍ സീ പ്ലെയിന്‍ ഇറങ്ങുന്നത്.

 സീ പ്ലെയിന്‍ പ്രോത്സാഹിപ്പിക്കണം

സീ പ്ലെയിന്‍ പ്രോത്സാഹിപ്പിക്കണം

എല്ലായിടത്തും വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സീ പ്ലെയിനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും ജനങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നുമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് അഹമ്മദാബാദില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് റാലിയ്ക്ക് അനുമതി നിഷേധിച്ചത്.

 ആദ്യത്തെ പ്ലെയിന്‍ ഓസ്ട്രേലിയയില്‍ നിന്ന്

ആദ്യത്തെ പ്ലെയിന്‍ ഓസ്ട്രേലിയയില്‍ നിന്ന്

ഫ്രഞ്ച് പൗരനായ അല്‍ഫോന്‍സ് പീനോഡാണ് ആദ്യം ജലത്തിന് മുകളില്‍ സഞ്ചരിക്കുന്ന ലാന്‍ഡിംഗ് ഗിയറോട് കൂടിയ വാട്ടര്‍ പ്ലെയിന്‍ നിര്‍മിക്കുന്നത്. ​എന്നാല്‍ ഓസ്ട്രേലിയക്കാരനായ വിലം ക്രസ്സിനാണ് ഇതിന്‍റെ ക്രെഡിറ്റ് ലഭിച്ചിട്ടുള്ളത്. 1898ല്‍ ഡ്രാച്ചന്‍ഫ്ലീഗര്‍ എന്ന പേരിലാണ് വിലം ക്രസ്സിന്‍റെ വാട്ടര്‍ പ്ലെയിന്‍ അറിയപ്പെടുന്നത്. എന്നാല്‍ പ്ലെയിന്‍റെ ഡെയ്ല്‍മര്‍ എന്‍ജിനുകള്‍ തകരാറിലായതോടെ ഇത് തകര്‍ന്നുവീഴുകയും ചെയ്തുു.

 ഏറ്റവും വലിയത് ചൈനയില്‍

ഏറ്റവും വലിയത് ചൈനയില്‍


ലോകത്തിലെ ഏറ്റവും വലിയ സീ പ്ലെയിന്‍ വികസിപ്പിച്ചെടുത്തത് ചൈനയിലാണ് 4500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന എജി 600 എന്ന ചൈനീസ് നിര്‍മിത സീ പ്ലെയിനാണ് ലോകത്തിലെ ഏറ്റവും വലിയ സീ പ്ലെയിന്‍. . 400 മീറ്ററോളം പറക്കാനുള്ള ഊര്‍ജ്ജം ഒറ്റത്തവണ ഇന്ധനം നിറയ്ക്കുന്നതോടെ 400 മീറ്ററോളം പറക്കാനുള്ള ഊര്‍ജ്ജം സീ പ്ലെയിനുകള്‍ക്ക് ലഭിക്കും. ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയാണ് സീ പ്ലെയിന്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചത്. 53.5 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള എജി 600ന് 20 സെക്കന്‍റിനുള്ളില്‍ 12 ടണ്‍ വെള്ളം നിറയ്ക്കാനുള്ള കഴിവുമുണ്ട്. 2016ലാണ് ചൈന സീ പ്ലെയിന്‍ വികസിപ്പിച്ചെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+